IPL 2026: സെഞ്ച്വറി നഷ്ടമായതിൽ സങ്കടം, പക്ഷെ അവൻ നേടിയ റെക്കോർഡുകൾ ചെറുതല്ല! വൈഭവ് ജീനിയസെന്ന് അശ്വിൻ
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയം ഏറ്റുവാങ്ങിയെങ്കിലും, തകർപ്പൻ ബാറ്റിംഗോടെ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ് 15-കാരൻ വൈഭവ് സൂര്യവംശി. മറ്റ് മുൻനിര ബാറ്റർമാർ പരാജയപ്പെട്ടിടത്ത് പക്വതയോടെ ബാറ്റ് വീശിയ സൂര്യവംശിയെ വാനോളം പുകഴ്ത്തിക്കൊണ്ട് ഇന്ത്യൻ ഇതിഹാസ താരം രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
IPL 2026: സായ് സുദർശൻ ഔട്ടല്ല, അത് തെറ്റായ തീരുമാനം! തുറന്നടിച്ച് അമ്പയർ അനിൽ ചൗധരി, പുതിയ വിവാദം
പ്രതിസന്ധി ഘട്ടത്തിൽ ശൈലി മാറ്റി ഒറ്റയാൾ പോരാട്ടം!
വൈഭവ് സൂര്യവംശി ശരിക്കും ഒരു ബിഗ് മാച്ച് പ്ലെയറാണ് ഞാൻ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അത് അവൻ വീണ്ടും തെളിയിച്ചെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. "ടീമിലെ മറ്റെല്ലാ ബാറ്റർമാരും ഒന്നിന് പുറകെ ഒന്നായി വിക്കറ്റ് കളഞ്ഞ് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയപ്പോൾ, വൈഭവ് സൂര്യവംശി അവിടെ ഒറ്റയ്ക്ക് നിന്ന് പോരാടുകയായിരുന്നു. ബാറ്റിംഗിന് അത്രയെളുപ്പമുള്ള ഒരു വിക്കറ്റ് ആയിരുന്നില്ല അത്. എന്നാൽ തന്റെ സ്വാഭാവികമായ അക്രമണ ശൈലിയിൽ നിന്നും പൂർണ്ണമായും മാറി, വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു താരം ഇത്രയും വിവേകത്തോടെ ബാറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്."

വീണ്ടും നഷ്ടമായ സെഞ്ച്വറി; അവൻ ഒരു ജീനിയസ്!
എലിമിനേറ്ററിലെ പോലെ ഈ മത്സരത്തിലും സൂര്യവംശിക്ക് സെഞ്ച്വറി നഷ്ടമായതിലുള്ള നിരാശയും അശ്വിൻ പങ്കുവെച്ചു. "മത്സരത്തിൽ അവന് വീണ്ടുമൊരു സെഞ്ച്വറി നഷ്ടമായി. അവനെ ഓർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. പക്ഷേ അവൻ ഒരു ജീനിയസാണ്. എന്തൊരു കളിക്കാരൻ, എന്തൊരു ഇന്നിങ്സ്! അവന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു ഇത്." അശ്വിൻ പറഞ്ഞു നിർത്തി. ക്വാളിഫയർ 2-ൽ രാജസ്ഥാൻ റോയൽസ് പുറത്തായെങ്കിലും, ഈ സീസണിൽ ഉടനീളം വൈഭവ് സൂര്യവംശി എന്ന കൗമാര താരം പുറത്തെടുത്ത അസാധാരണ ബാറ്റിംഗ് പ്രകടനം വരും വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ തെളിവാണ്.
രണ്ടാം ക്വാളിഫയറിൽ അതിമനോഹരമായ ഒരു ഇന്നിങ്സാണ് വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. പവർപ്ലേയിൽ വിക്കറ്റുകൾ കൊഴിഞ്ഞ് പോയപ്പോൾ തന്റെ ശൈലി കുറച്ച് പതിഞ്ഞ താളത്തിലാക്കിയാണ് വൈഭവ് മുന്നോട്ട് പോയത്. പതിഞ്ഞ താളം എന്നതുകൊണ്ട് ഉദ്ദേശിച്ചത് 160ന് മുകളിൽ സ്ട്രൈക്ക് റേറ്റോടെ മുന്നേറുന്നു എന്നതാണെന്ന് തമാശ രൂപേണ പറയട്ടെ! മത്സരത്തിൽ ഒരു പോയിന്റ് കഴിഞ്ഞതും വൈഭവ് തന്റെ വിശ്വരൂപം എടുത്തു തുടങ്ങി. തനിക്കെതിരെ വന്ന ബൗൺസർ ലെങ്ത്ത് പന്തുകളെയെല്ലാം ആ മിടുക്കൻ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തി. പക്ഷെ, 97 റൺസ് എടുത്ത് നിൽക്കുമ്പോൾ കഗീസോ റബാഡയുടെ പന്തിൽ പ്രസിദ്ധ് കൃഷ്ണ പിടിച്ച ക്യാച്ചിൽ വൈഭവ് ഔട്ടായി. വീണ്ടുമൊരു 90 പ്ലസ് ഇന്നിങ്സ്. വൈഭവിന് ശേഷം ഡൊണവൻ ഫെരേര വരും വരെ കളി മുഴുവൻ നിയന്ത്രിച്ചത് ആ 15 കാരനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
