IPL 2026: സായ് സുദർശൻ ഔട്ടല്ല, അത് തെറ്റായ തീരുമാനം! തുറന്നടിച്ച് അമ്പയർ അനിൽ ചൗധരി, പുതിയ വിവാദം
ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിലെ സായ് സുദർശന്റെ വിവാദപരമായ 'ഹിറ്റ് വിക്കറ്റ്' ഔട്ടാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. താരം ഔട്ടല്ലായിരുന്നു എന്നും അമ്പയറുടെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും വ്യക്തമാക്കി പ്രമുഖ അമ്പയർ അനിൽ ചൗധരി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
നിയമങ്ങൾ പറയുന്നത് ഇങ്ങനെയാണ്!
അനിൽ ചൗധരിയുടെ വിലയിരുത്തൽ അനുസരിച്ച്, സായ് സുദർശൻ തന്റെ ഷോട്ട് പൂർത്തിയാക്കിയതിന് ശേഷമാണ് വിക്കറ്റ് വീണത്, അതിനാൽ തന്നെ പന്ത് അപ്പോൾ 'ഡെഡ് ബോൾ' (Dead ball) ആയി മാറിക്കഴിഞ്ഞിരുന്നു. ഐസിസി നിയമങ്ങൾ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:
ഒരു ബാറ്റർ തന്റെ ഷോട്ട് പൂർണ്ണമായും പൂർത്തിയാക്കിയതിന് ശേഷം, ബാറ്റ്, തൊപ്പി അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ അബദ്ധത്തിൽ സ്റ്റമ്പിൽ തട്ടി ബെയ്‌ലുകൾ തെറിച്ചാൽ അതിനെ ഒരു കാരണവശാലും 'ഹിറ്റ് വിക്കറ്റ്' (Hit wicket) ആയി കണക്കാക്കാൻ കഴിയില്ല.

ഈ നിയമം കൃത്യമായി പാലിച്ചിരുന്നെങ്കിൽ സായ് സുദർശൻ ക്രീസിൽ തുടരേണ്ടതായിരുന്നു. തേർഡ് അമ്പയറുടെ ഈ തെറ്റായ വിധി ഗുജറാത്ത് ടൈറ്റൻസിനും ആരാധകർക്കും ഒരുപോലെ ഹൃദയഭേദകമായ നിമിഷമായി മാറി.
തുടർച്ചയായ രണ്ടാം തവണയും ഒരേ ദുരന്തം!; ഒന്നാം ക്വാളിഫയറിലും സായ് സുദർശന് സംഭവിച്ചത്
ഏറ്റവും ദൗർഭാഗ്യകരമായ കാര്യം, ഇതേ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയാണ് സായ് സുദർശൻ സമാനമായ രീതിയിൽ നിർണ്ണായക മത്സരങ്ങളിൽ പുറത്താകുന്നത് എന്നതാണ്. കഴിഞ്ഞ ദിവസം ധർമ്മശാലയിൽ വെച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (RCB) നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിലും ഇതേ രീതിയിലുള്ള ഒരു ഹിറ്റ് വിക്കറ്റാണ് താരത്തിന്റെ ഇന്നിങ്സിന് അന്ത്യം കുറിച്ചത്. അന്നും നന്നായി ബാറ്റ് ചെയ്തുവന്ന സായ് സുദർശൻ, ഷോട്ട് കളിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായി സ്റ്റമ്പിലേക്ക് ബാറ്റ് വീഴുകയായിരുന്നു. ആ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ബാറ്റിംഗ് തകർച്ച നേരിടുകയും 92 റൺസിന്റെ വലിയ തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. തുടർച്ചയായ രണ്ട് പ്ലേഓഫ് മത്സരങ്ങളിൽ ഒരേ ശൈലിയിൽ നിർണ്ണായക വിക്കറ്റുകൾ നഷ്ടമായത് സായ് സുദർശന്റെ കരിയറിലെ തന്നെ ഏറ്റവും നിർഭാഗ്യകരമായ അധ്യായമായി മാറുകയാണ്.
IPL 2026: ഗില്‍ 722, സഞ്ജു 477!!! ശരിക്കും ടീം ഇന്ത്യയില്‍ വേണ്ടതാരെന്ന് ഇനി പറയൂ, ഫാന്‍സ് രംഗത്ത്
എങ്കിലും നായകൻ ശുഭ്മാൻ ഗില്ലിനൊപ്പം മികച്ച ഒരു പാർട്ണർഷിപ്പ് ബിൽഡ് ചെയ്ത് തന്റെ ടീമിനെ സേഫായ ഒരു സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഒരുഭാഗത്ത് വലിയ ഷോട്ടുകൾ കളിച്ചുകൊണ്ട് ഗിൽ മുന്നേറുന്നുണ്ടായിരുന്നു. അപ്പോൾ എതിർഭാഗത്ത് ക്ലാസി ഷോട്ടുകളിലൂടെ സുദർശൻ ഞെട്ടിച്ചു. ഈ ഹിറ്റ് വിക്കറ്റ് ഔട്ട് അല്ലായിരുന്നുവെങ്കിൽ, തീർച്ചയായും 10 വിക്കറ്റിന്റെ അതിമനോഹര ജയം തന്നെ ഗുജറാത്തിന് ലഭിച്ചേനേ. ഇനി ഫൈനലിൽ ആർസിബിയെ നേരിടൊനൊരുങ്ങുമ്പോൾ ഭാഗ്യം സായുടെ കൂടെ ഉണ്ടാകട്ടെ!
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
