IPL 2026: ഗില്‍ 722, സഞ്ജു 477!!! ശരിക്കും ടീം ഇന്ത്യയില്‍ വേണ്ടതാരെന്ന് ഇനി പറയൂ, ഫാന്‍സ് രംഗത്ത്
ന്യൂചണ്ഡീഗഡ്: ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഐപിഎല്ലില രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹീറോയായി മാറിയ ശുഭ്മന്‍ ഗില്ലിനെ വാനോളം പ്രശംസിച്ച് ഫാന്‍സ്. ഇന്ത്യന്‍ ടി20 ടീമിലേക്കു ഒരു മടങ്ങിവരവ് അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുണ്ടെന്നും അടുത്ത ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ബെസ്റ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
രാ0സ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ജിടി ഫൈനലിലേക്കു കുതിച്ചപ്പോള്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. സെഞ്ച്വറിയുമായാണ് ഗില്‍ ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 215 റണ്‍സിന്റെ വിജയക്ഷ്യമായിരുന്നു ജിടിക്കു ആര്‍ആര്‍ നല്‍കിയത്. ആറു ബോളുകള്‍ ശേഷിക്കെ വെറും മൂന്നു വിക്കറ്റിനു ജിടി ഇതു മറികടക്കുകയും ചെയ്തു.

53 ബോളില്‍ 104 റണ്‍സ് അടിച്ചെടുത്താണ്ഗി ഗില്‍ ക്രീസ് വിട്ടത്. 15 ഫോറുകളും മൂന്നു സിക്‌സറും ഇതിലുള്‍പ്പെടും. ഈ സീസണിലെ ആദ്യ സെഞ്ച്വറിക്കൊപ്പം ഇത്തവണ 700 പ്ലസ് റണ്‍സും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെയാണ് ഗില്ലിനെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിക്കണമന്നാവശ്യപ്പെട്ട് പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നത്.
ഗില്ലിനെ തിരികെ വിളിക്കൂ
'39(27) Vs PBKS.
70(45) Vs DC.
56(40) Vs LSG.
86(50) Vs KKR.
32(24) Vs RCB.
33(23) Vs CSK.
43(18) Vs RCB.
84(44) Vs RR.
85(49) Vs KKR.
64(37) Vs GT.
104(53) Vs RR in Qualifier 2.
ഈ ഐപിഎല്ലില്‍ ഭരിക്കുകയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ഒരു ലീഡര്‍ ഉദാഹരണമായി മുന്നില്‍ നിന്നു നയിക്കുകയാണ് '.
'ഗൗതം ഗംഭീറും സെലക്ടര്‍മാരും ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും മനപൂര്‍വ്വം ഒഴിവാക്കിയത്, സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്ര സഹപ്രവര്‍ത്തകനായ സൂര്യകുമാര്‍ യാദവിനെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി മാത്രമായിരുന്നു! ശുദ്ധമായ പ്രതിഭകളെ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ സൂര്യകുമാറിനെപ്പോലുള്ള ഒരു ഡമ്മി ക്യാപ്റ്റനെയും അഭിഷേക് ശര്‍മ്മയെപ്പോലുള്ള ഒരു അന്ധനായ സ്ലോഗറെയും അവര്‍ കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു.
പക്ഷേ ഗില്‍ കരഞ്ഞില്ല. അദ്ദേഹം പുറത്തുപോയി 2026 ല ഐപിഎല്ലില്‍ എല്ലാ എതിരാളികളെയും പൂര്‍ണ്ണമായും തകര്‍ത്തു. ഇപ്പോള്‍ അദ്ദേഹം ആര്‍സിബിയെ നേരിടാന്‍ തയ്യാറായി ഫൈനലിലാണ്. അഴിമതി നിറഞ്ഞ ഒരു സംവിധാനത്തിനെതിരായ ആത്യന്തിക പ്രതികാരമാണിത്'.

'ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിനു പുറത്തായ ശുഭ്മന്‍ ഗില്‍ ശാന്തനായി നിലകൊള്ളുകയും തന്റെ ബാറ്റ് കൊണ്ട് സംസാരിക്കുകയം ചെയ്തു. ഐപിഎല്‍ പ്ലേ ഓഫുകളില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിലേക്കു ടീമിനെ നയിച്ചുകൊണ്ട് സെഞ്ച്വറി നേടുന്നു.
700ലധികം റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 164, ഡു ഓര്‍ ഡൈ ഗെയിമില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്. ഗില്‍ ഒരു ഗര്‍ജ്ജനത്തോടെ തിരിച്ചെത്തുകയാണ്. അടുത്തത് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ഐപിഎല്‍ ഫൈനല്‍. എന്തൊരു കഥയാണിത്'.
'ശുഭ്മന്‍ ഗില്‍ 722 റണ്‍സ്, ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന് പ്രിയങ്കരനായ സഞ്ജു സാംസണിന് വെറും 477 റണ്‍സ്. രണ്ട് സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച 11 ഇന്നിങ്‌സുകളിലും സഞ്ജു ഫ്‌ളോപ്പാണ്.
എന്നാല്‍ ഗില്ലിനെ നോക്കൂ. 15 ഇന്നിങ്‌സില്‍ ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കം 700ന് മുകളില്‍ റണ്‍സ്. ഇതാണ് സ്ഥിരത. ഇങ്ങനെ സ്ഥിരതയോടെ കളിക്കുന്നവരെയാണ് ടീം ഇന്ത്യയില്‍ നമുക്ക് ആവശ്യം'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

