ടീം ഇന്ത്യക്കൊപ്പം വൈഭവ് വമ്പന്‍ താരമായേക്കില്ല!!! ഞെട്ടിച്ച് മുന്‍ ഇംഗ്ലീഷ് ബാറ്റര്‍, കാരണം വൈറല്‍
ഇന്ത്യന്‍ സീനിയര്‍ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയെ കുറിച്ച് ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനവുമായി മുന്‍ താരം.
അന്താരാഷ്ര ക്രിക്കറ്റില്‍ ഭാവിയില്‍ ഒരു വമ്പന്‍ താരമായി 15കാരന്‍ മാറുമെന്നതിന് ഒരു ഗ്യാരണ്ടിയുമില്ലെന്നാണ് മുന്‍ ഇംഗ്ലീഷ് ബാറ്റര്‍ മാര്‍ക്ക് ബുച്ചര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുകയാണ്.
യുകെ പര്യടനത്തിനും അതിനു ശേഷമുള്ള ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളിലാണ് 15 കാരനായ വൈഭവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 26നു തുടങ്ങാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ വൈഭവ് അരങ്ങേറിയേക്കുകയും ചെയ്യും.

വൈഭ് തെളിയിക്കട്ടെ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച് കഴിവ് തെളിയിച്ചാല്‍ മാത്രമേ വൈഭവ് സൂര്യവംശി വലിയൊരു ക്രിക്കറ്ററായി മാറുമെന്നു വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് മാര്‍ച്ച് ബുച്ചറുടെ നിരീക്ഷണം.
'വൈഭവ് സൂര്യവംശിക്കു വെറും 15 വയസ് മാത്രമേയുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ സ്വയം തെളിയിക്കേണ്ടത് ആവശ്യമാണെന്നാണ് ആളുകള്‍ പറയുന്നത്. അതെ, അവന്‍ അങ്ങനെ ചെയ്യാനും സാധ്യതയുണ്ട്.
പക്ഷെ അതുകൊണ്ട് വൈഭവ് ഒരു ഗംഭീര ടെസ്റ്റ് പ്ലെയറോ, ഏകദിന പ്ലെയറോ ആവുമെന്ന് ഒരു ഗ്യാരണ്ഡിയുമില്ല. പക്ഷെ നമുക്ക് അതു പോസ് (pause) ചെയ്യാം, ചോദ്യങ്ങളൊന്നും ചോദിക്കാതെ ഈ അസാധാരണ പ്രതിഭയെ കുറിച്ച് അദ്ഭുതപ്പെടാം'- ബുച്ചര്‍ വ്യക്തമാക്കി.
'ഐപിഎല്ലില്‍ വൈഭവ് സൂര്യവംശി ഇതു ചെയ്തു കഴിഞ്ഞു. എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിലും അവന് ഇതു കഴിയുമോയെന്നാണ് ആളുകളുടെ ചോദ്യം. ലോകത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം ഐപിഎല്ലില്‍ വൈഭവിനു ഇതു സാധിച്ചു കഴിഞ്ഞു. പാറ്റ് കമ്മിന്‍സിനെതിരേ കളിച്ച അവന്‍ ക്രിസ് ഗെയ്‌ലിനേക്കാള്‍ കൂടുതല്‍ ഐപിഎല്‍ സിക്‌സറുമടിച്ചിട്ടുണ്ട്'- ബുച്ചര്‍ കൂട്ടിച്ചേര്‍ത്തു.
റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പുമായാണ് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വൈഭവ് അവസാനിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി 16 മാച്ചുകളില്‍ നിന്നും 237.30 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ വാരിക്കൂട്ടിയത് 776 റണ്‍സാണ്. ഒരു 36 ബോള്‍ സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡടക്കം അഞ്ചു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളും വൈഭവ് സ്വന്തമാക്കിയിരുന്നു.

സോബേഴ്‌സിനെ പോലെ
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ഗാരി സോബേഴ്‌സുമായിട്ടാണ് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് ശൈലിയെ മാര്‍ക്ക് ബുച്ചര്‍ താരതമ്യം ചെയതത്. ഈ വര്‍ഷമാദ്യം നടന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ വൈഭവിന്റെ അവിശ്വസനീയ ഇന്നിങ്‌സ് (80 ബോളില്‍ 175) തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.
'വൈഭവ് സൂര്യവംശിയുടെ ബോള്‍ സ്‌ട്രൈക്കിങ് ശരിക്കും അതിശയകരമാണ്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അവന്റെ ഫോളോത്രൂയും ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും കളിക്കാനുള്ള കഴിവും കണ്ടപ്പോള്‍ എന്റെ മനസ്സിലേക്കു ആദ്യം വന്നത് ഗാരി സോബേഴ്‌സാണ്. എല്ലായിടത്തേക്കുമുള്ള ബാറ്റ് സ്വിംഗും, കഴിയുന്നത്രയും ശക്തമായി പന്ത് അടിക്കാനുള്ള അസാധാരണ മിടുക്കും അവനില്‍ കണ്ടു'- ബുച്ചര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


