Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണിങില്‍ വൈഭവ്- പ്രിയാന്‍ഷ് !! 3ല്‍ പാട്ടിധാര്‍, ശ്രേയസ് ക്യാപ്റ്റന്‍, ഇതാ ഇന്ത്യയുടെ കിടിലന്‍ ബി ടീം

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇപ്പോള്‍ പ്രതിഭകളുടെ കാര്യത്തില്‍ ഒട്ടും തന്നെ പഞ്ഞമില്ലെന്നു കാണാം. ഐപിഎല്ലിന്റെ വരവോടെയാണ് രാജ്യത്തു ഇത്രയുമധികം കിടിലന്‍ ക്രിക്കറ്റര്‍മാരുണ്ടെന്നതു ലോകമറിഞ്ഞത്. ഓരോ സീസണിലും പുതിയ താരോദയങ്ങളും ഐപിഎല്ലില്‍ വന്നു കൊണ്ടിരിക്കുകയാണ്.

ഒരേ സമയത്തു മൂന്നു കിടിലന്‍ ടീമുകളെ വരെ അണിനിരത്താനുള്ള താരസമ്പത്തും ഇന്ത്യക്കുണ്ട്. ഇപ്പോള്‍ പുരോഗമിക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ച് നിലവില്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്തവരെ ഉള്‍പ്പെടുത്തി പുതിയൊരു ഇലവനെ ഇന്ത്യ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടമുണ്ടാവുമെന്നു നോക്കാം.

VAIBHAV SOORYAVANSHI

ടോപ്പ് ഫൈവില്‍ ഇവര്‍

ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ കളിക്കുക രണ്ടു ഇടംകൈയന്‍ അണ്‍ക്യാപ്ഡ് വെടിക്കെട്ട് താരങ്ങളാണ്. ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡെന്നു വിശേഷിപ്പിക്കപ്പെടുന്ന 15 കാരന്‍ വൈഭവ് സൂര്യവംശിയാണ്. മറ്റൊരാളാവട്ടെ യുവതാരം പ്രിയാന്‍ഷ് ആര്യയുമാണ്.

രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണിലു കസറുകയാണ് കൗമാര താരം വൈഭവ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമതും താരമുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 263 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ വൈഭവ് അടിച്ചെടുത്തത് 200 റണ്‍സാണ്.

രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലം ജൂണിലെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ വൈഭവിനെ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

പ്രിയാന്‍ഷാവട്ടെ തുടരെ രണ്ടാം സീസണിലും പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണിങില്‍ മിന്നിക്കുകയാണ്. ടീമിനു സ്‌ഫോടനാത്മക തുടക്കളാണ് ഇത്തവണയും പ്രിയാന്‍ഷ് നല്‍കുന്നത്. ഈ സീസണില്‍ ഏറ്റവുമധികം സ്‌ട്രൈക്ക്‌റേറ്റും അദ്ദേഹത്തിനാണ്. 264.10 സ്‌ട്രൈക്ക് റേറ്റിലാണ് പ്രിയാന്‍ഷ് ബാറ്റ് വീശുന്നത്.

വൈഭവ്- പ്രിയാന്‍ഷ് തീപ്പൊരി ഓപ്പണിങ് ജോടിക്കു ശേഷം മൂന്ന്, നാല് നമ്പറുകളില്‍ കളിക്കുക രജത് പാട്ടിധാറും സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുമാണ്. ഈ ടീമിനെ നയിക്കുന്നതും ശ്രേയസായിരിക്കും. രണ്ടു പേരും ഈ സീസണിലെ ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോല കസറുകയാണ്.

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ പാട്ടിധാര്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 55.50 ശരാശരിയില്‍ 213.46 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 222 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളും നേടി.

ഇന്ത്യയുടെ ടി20 ടീമുകളില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷനായി കഴിഞ്ഞെങ്കിലും ശക്തമായൊരു രണ്ടാം വരവിന് കച്ചമുറുക്കുകയാണ് ശ്രേയസ്. ഈ വര്‍ഷം തന്നെ ടി20 ടീമിലേക്കു അദ്ദേഹത്തിന്റെ മടങ്ങിവരവുണ്ടാവുമെന്നും നായകസ്ഥാനം വരെ ലഭിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിനായി ഐപിഎല്ലില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം അദ്ദേഹം കൈയടി നേടുകയാണ്.

ഈ ഇന്ത്യന്‍ ടീമില്‍ അഞ്ചാം നമ്പറില്‍ കളിക്കുക കൊല്‍ക്കത്ത നൈറ്റ്
റൈഡേഴ്‌സിന്റെ ആംഗ്രിഷ് രഘുവംശിയാണ്. കെകെആര്‍ ഇത്തവണ പതറുകയാണെങ്കിലും അവരുടെ ഒരേയൊരു പോസിറ്റീവ് അദ്ദേഹമാണ്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 182 റണ്‍സ് ആംഗ്രിഷ് സ്‌കോര്‍ ചെയ്തിട്ടുമുണ്ട്.

SHREAYS IYER

ടീമിലെ ബാക്കിയുള്ളവര്‍

ഇന്ത്യന്‍ ടീമിനു വേണ്ടി ആറ്, ഏഴ് സ്ഥാനങ്ങളില്‍ കളിക്കുക ധ്രുവ് ജുറേലും ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുമാണ്. എട്ടാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ജുറേല്‍ കാഴ്ചവയ്ക്കുന്നത്. മുന്‍നിരയിലും മധ്യനിരയിലുമെല്ലാം ഒരുപോലെ ബാറ്റ് ചെയ്യാനും അദ്ദേത്തിനു കഴിയും. റോയല്‍സിനായി അഞ്ചിന്നിങ്‌സുകളില്‍ നിന്നും 177 സ്‌ട്രൈക്ക് റേറ്റില്‍ 176 റണ്‍സാണ് ജുറേല്‍ സ്‌കോര്‍ ചെയ്തത്.

ക്രുനാല്‍ ബാറ്റിങിലും ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ്. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ഇപ്പോള്‍ ഇന്ത്യക്കു വേണ്ടാത്ത ഭുവനേശ്വര്‍ കുമാറാണ്.

കൂട്ടിനു അന്‍ഷുല്‍ കംബോജും പ്രിന്‍സ് യാദവുമുണ്ട്. ആര്‍സിബിക്കായി ഭുവി ഇത്തവണ ഏഴും സിഎസ്‌കെയ്ക്കായി കംബോജ് 10ഉം എല്‍എസ്ജിക്കായി പ്രിന്‍സ് ഒമ്പതും വിക്കറ്റുകള്‍ സീസണില്‍ നേടിക്കഴിഞ്ഞു.

ഇന്ത്യയുടെ ബി ടീം

വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, രജത് പാട്ടിധാര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്രിഷ്ര് രഘുവംശി, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അന്‍ഷുല്‍ കംബോജ്, പ്രിന്‍സ് യാദവ്.

Story first published: Thursday, April 16, 2026, 16:25 [IST]
Other articles published on Apr 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+