Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയോട് സഹതാപം തോന്നി!! ക്യാപ്റ്റന്റെ മുഖത്ത് ഭയം കണ്ടിരുന്നു, വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് കളിച്ചിരുന്ന കാലഘട്ടത്തില്‍ തനിക്കു സഹതാപം തോന്നിയിട്ടുണ്ടെന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍. പാകിസ്താന് ലോക കിരീടം സമ്മാനിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് ഇമ്രാന്‍. തന്റെ കാലഘട്ടത്തില്‍ പാകിസ്താനെതിരേ വളരെയധികം സമ്മര്‍ദ്ദോടെയാണ് ഇന്ത്യന്‍ ടീം കളിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ പാകിസ്താനേക്കാള്‍ മികച്ച ടീം ഇന്ത്യയാണൈന്ന് ഇമ്രാന്‍ സമ്മതിക്കുന്നുണ്ടെങ്കിലും മുന്‍ കാലങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് പാകിസ്താന്‍ ശീലമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.

imran

കളിച്ചിരുന്ന കാലത്ത് ഇന്ത്യന്‍ ടീമിനോടു പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്. കാരണം അന്നു ഇന്ത്യക്കെതിരേ തുടര്‍ച്ചയായി ജയിച്ചു കൊണ്ടിരുന്നത് ഞങ്ങളായിരുന്നു. ഇതു കാരണം കടുത്ത സമ്മര്‍ദ്ദത്തോടെയായിരുന്നു ഇന്ത്യ തങ്ങള്‍ക്കെതിരേ കളിച്ചിരുന്നത്. ടോസിനു വേണ്ടി അന്നു ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം ഗ്രൗണ്ടില്‍ നിന്നത് ഇപ്പോഴും ഓര്‍മയുണ്ട്. പരാജയപ്പെടുമോയെന്ന ഭയം ഇന്ത്യന്‍ ക്യാപ്റ്റന്റെ മുഖത്ത് തനിക്കു കാണാമായിരുന്നെന്നും ഇമ്രാന്‍ വെളിപ്പെടുത്തി.

അക്കാലത്തു കളി മികവിന്റെ കാര്യത്തില്‍ പാകിസ്താന്റെ മുഖ്യ എതിരാളികള്‍ ഇന്ത്യ ആയിരുന്നില്ലെന്നു ഇമ്രാന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പാകിസ്താനേക്കാള്‍ മികച്ച ടീമായി മാറിക്കഴിഞ്ഞു. തങ്ങളുടെ കാലത്ത് വെസ്റ്റ് ഇന്‍ഡീസായിരുന്നു ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ ടീം. അവരെപ്പോലെ മികവുള്ള ടീം പിന്നീട് ഉണ്ടായിട്ടുണ്ടെന്നു തനിക്കു തോന്നിയിട്ടില്ലെന്നു ഇമ്രാന്‍ വിശദമാക്കി. 1971 മുതല്‍ പാക് ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. 1982ലായിരുന്നു ഇമ്രാന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുക്കുന്നത്.

Story first published: Sunday, April 26, 2020, 14:13 [IST]
Other articles published on Apr 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+