ഉസൈന്‍ ബോള്‍ട്ട് ക്രിക്കറ്റിലും കേമന്‍, പാവം യുവരാജ് സിംഗ്!
ബാംഗ്ലൂര്‍: ഓട്ടത്തില്‍ മാത്രമല്ല, ഉസൈന്‍ ബോള്‍ട്ട് ക്രിക്കറ്റിലും കേമന്‍ തന്നെ. ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ യുവരാജ് സിംഗിന്റെ ടീമിനെതിരെ 19 പന്തില്‍ 45 റണ്‍സെടുത്താണ് ബോള്‍ട്ട് തന്റെ ക്രിക്കറ്റിംഗ് പാടവം കാണിച്ചത്. പുമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന നാലോവര്‍ കളിയും ബോള്‍ട്ടിന്റെ ടീം ജയിച്ചു.
അവസാന പന്തില്‍ സിസ്‌കര്‍ പായിച്ചായിരുന്നു ബോള്‍ട്ട് കളി തീര്‍ത്തത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴമൂലം വൈകിത്തുടങ്ങിയ കളിയില്‍ യുവരാജ് സിംഗിന്റെ ടീമാണ് ആദ്യം ബാറ്റ് ചെയ്തത്. നാലോവറില്‍ 58 റണ്‍സായിരുന്നു യുവരാജിന്റെ ടീം അടിച്ചത്. യുവി 24ഉം താരെ 29ഉം റണ്‍സടിച്ചു. അവസാന പന്തില്‍ സിക്‌സറടിച്ച ബോള്‍ട്ട് ജയം പിടിച്ചുവാങ്ങി.
ഉസൈന്‍ ബോള്‍ട്ടും യുവരാജും ഒരുമിച്ചുളള രസകരമായ ചിത്രങ്ങളിലേക്ക്.

ഒരു രക്ഷേമില്ല, ഒടുക്കത്തെ മസിലാ
പുമയുടെ പ്രമോഷണല്‍ ഈവന്റിനിടെ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടും യുവരാജ് സിംഗും. പുമയുടെ അംബാസിഡര്‍മാരാണ് ഇരുവരും.

എന്നാലൊന്ന് ഓടിനോക്കിയാലോ
ഉസൈന്‍ ബോള്‍ട്ടിനെ ഓട്ടത്തില്‍ വെല്ലുവിളിക്കുന്ന യുവി. ആര് ജയിച്ചു എന്നത് സസ്‌പെന്‍സ്.

ബൗളര്‍ ബോള്‍ട്ട്
ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗിനെതിരെ പന്തെറിയുന്ന ഉസൈന്‍ ബോള്‍ട്ട്. കളിയില്‍ ബോള്‍ട്ടിന്റെ ടീം ജയിച്ചു.

ഞാനടിക്കാം, ഞാന്‍
19 പന്തില്‍ 45 റണ്‍സെടുത്താണ് ബോള്‍ട്ട് ടീമിനെ ജയിപ്പിച്ചത്. അവസാന രണ്ട് പന്തുകള്‍ ബോള്‍ട്ട് അടുപ്പിച്ച് സിക്‌സിന് പറത്തി.

ഈ പോസ് കൊള്ളാമോ
ഉസൈന്‍ ബോള്‍ട്ടും ഹര്‍ഭജന്‍ സിംഗും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ക്യാമറാമാന്‍ യുവരാജ് സിംഗ്

ഇത് ബോള്‍ട്ട് സ്‌റ്റൈല്‍
യുവരാജ് സിംഗിനൊപ്പം തന്റെ ട്രേഡ്മാര്‍ക്ക് പോസ് പരീക്ഷിക്കുന്ന ബോള്‍ട്ട്.

നമസ്‌തേ ബംഗളൂരു
പ്രോമൊഷണല്‍ ഈവന്റിനായി ബാംഗ്ലൂരിലെത്തിയ ഉസൈന്‍ ബോള്‍ട്ട് കാണികളെ അഭിവാദ്യം ചെയ്യുന്നു,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications