
മുംബൈ: 2024ല ടി20 ലോകകപ്പിന് അമേരിക്കയ്ക്ക് യോഗ്യത ലഭിച്ചതുമുതല്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് ഉന്മുക്ത് ചന്ദിന്റെ കാര്യമാണ്. ഇന്ത്യയുടെ അണ്ടര്‍ 19 നായകനെന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കിയ താരത്തിന് പക്ഷെ ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വളരാനായില്ല. ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന് എല്ലാവരും ഉന്മുക്തിനെ വിലയിരുത്തിയെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹത്തിന് വിളിയെത്താതിരുന്നതോടെ ഉന്മുക്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ ക്രിക്കറ്റിലേക്ക് എത്തിയിരുന്നു.
ഇപ്പോള്‍ അമേരിക്കയ്ക്ക് ലോകകപ്പ് യോഗ്യത ലഭിച്ചതോടെ ഉന്മുക്ത് ചന്ദ് ഇന്ത്യക്കെതിരേ കളിക്കുന്ന സാഹചര്യം ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിലിടം നല്‍കാത്തതിന് ഉന്മുക്തിന്റെ പകരം വീട്ടല്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുന്നത്. ഇന്ത്യയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെട്ട ഉന്മുക്ത് ചന്ദ് ഇന്ത്യക്കെതിരേ കളിക്കാനുള്ള സാഹചര്യം നിലവില്‍ കൂടുതലാണെന്ന് പറയാം.

ഇതാദ്യമായാണ് അമേരിക്കയ്ക്ക് ടി20 ലോകകപ്പ് കളിക്കാനുള്ള യോഗ്യത ലഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ടൂര്‍ണമെന്റിന്‍ വേദിയാവുന്നത്. ആതിഥേയരെന്ന നിലയിലാണ് അമേരിക്കയ്ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യക്കായി കളിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ച താരമായിരുന്നിട്ടും പലവിധ കാരണങ്ങളാല്‍ അവസരം ലഭിക്കാതെ പോയ താരമാണ് ഉന്മുക്ത്. 2012ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ഉന്മുക്ത്. വിരാട് കോലിയുടെ പിന്മാഗിയായാ വാഴ്ത്തപ്പെട്ടിടത്തുനിന്നും പിന്നീട് ഒന്നുമാവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് അദ്ദേഹം തകര്‍ന്നു.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ശ്രദ്ധ പിടിച്ചുപറ്റാന്‍ ചന്ദിന് സാധിച്ചില്ല. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെയെല്ലാം ഭാഗമാവാന്‍ ഉന്മുക്തിനായിട്ടുണ്ടെങ്കിലും 21 മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും 300 റണ്‍സ്. ഒരു അര്‍ധ സെഞ്ച്വറി മാത്രം നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 58 ആണ്.

67 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3379 റണ്‍സും 120 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4505 റണ്‍സും 79 ടി20യില്‍ നിന്ന് 1600 റണ്‍സുമാണ് ഉന്മുക്ത് ചന്ദ് നേടിയത്. ഇന്ത്യയില്‍ ഒരു ഫോര്‍മാറ്റിലും വലിയ നേട്ടത്തിലേക്കെത്താന്‍ സാധിക്കാതെ പോയതോടെയാണ് ഉന്മുക്ത അമേരിക്കയിലേക്കെത്തിയത്. തുടക്കത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന താരം പിന്നീട് ഫോമിലേക്കെത്തിയിരുന്നു. സെഞ്ച്വറിയടക്കം നേടി തിളങ്ങാന്‍ ഉന്മുക്തിനായി. പ്രായം 29 മാത്രമാണെന്നതിനാല്‍ കരിയറില്‍ ഇനിയും അവസരം അദ്ദേഹത്തിന് മുന്നിലുണ്ട്. 2024ലെ ലോകകപ്പില്‍ അമേരിക്കന്‍ നിരയില്‍ ഉന്മുക്ത് ചന്ദ് ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അങ്ങനെയാണെങ്കില്‍ അമേരിക്ക ഇന്ത്യ പോരാട്ടം കൗതുകകരമായി മാറും.