Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണംകെട്ട് അമേരിക്ക... വെറും 35 റണ്‍സിന് ഓള്‍ഔട്ട്!! അന്തകനായത് ഐപിഎല്‍ താരം

കിര്‍ത്തിപുര്‍: അമേരിക്കന്‍ ക്രിക്കറ്റ് ടീമിന് നാണക്കേടിന്റെ ലോക റെക്കോര്‍ഡ്. ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2വില്‍ നടന്ന മല്‍സരത്തിലാണ് അമേരിക്ക തരിപ്പണമായത്. നേപ്പാളിനെതിരായ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്കന്‍ ടീം വെറും 35 റണ്‍സിന് ഓള്‍ഔട്ടായി. ഏകദിനത്തിലെ ഏറ്റവും ചെറിയ ടാം ടോട്ടലെന്ന നാണക്കേടിന്റെ ലോക റെക്കോര്‍ഡിനൊപ്പം അവര്‍ എത്തുകയും ചെയ്തു. 2004ല്‍ ഹരാരെയില്‍ നടന്ന ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ സിംബാബ്‌വെയും ഇതേ സ്‌കോറിന് ഓള്‍ഔട്ടായിരുന്നു.

nepal

നേപ്പാളിനെതിരേ ആദ്യം ബാറ്റ് ചെയ്ത അമേരിക്കയുടെ ഇന്നങ്‌സിനു വെറും 12 ഓവറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. അപ്പോഴേക്കും അവരുടെ മുഴുവന്‍ ബാറ്റ്‌സ്മാന്‍മാരും ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. ഓപ്പണര്‍ സാവിയര്‍ മാര്‍ഷല്‍ (16) മാത്രമാണ് രണ്ടക്കം തികച്ചത്. മറ്റുള്ളവരൊന്നും അഞ്ചു റണ്‍സ് പോലും നേടിയില്ല. അമേരിക്കയുടെ ഇന്നിങ്‌സില്‍ ആകെ കണ്ടത് മൂന്നു ബൗണ്ടറികള്‍ മാത്രമാണ്. 36 റണ്‍സെന്ന വിജയലക്ഷ്യം 5.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേപ്പാള്‍ മറികടക്കുകയും ചെയ്തു.

lamichanne

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരവും നേപ്പാളിന്റെ സ്പിന്‍ സെന്‍സേഷനുമായ സന്ദീപ് ലാമിച്ചാനെയാണ് അമേരിക്കയുടെ കഥ കഴിച്ചത്. ആറോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത ലാമിച്ചാനെ ആറു വിക്കറ്റുകളാണ് കൊയ്തത്. ശേഷിച്ച നാലു വിക്കറ്റുകള്‍ സുഷാന്‍ ബാരിക്കാണ്. ലാമിച്ചാനെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Wednesday, February 12, 2020, 12:24 [IST]
Other articles published on Feb 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+