Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഡ്‌നിയില്‍ കണ്ടിട്ടും 'കാണാതെ പോയത്' ചിലതുണ്ട്... പേസ് ജോടിക്ക് വെറുംകൈ!! കോലി ഷോ

മൂന്നാം ടി20യില്‍ നിന്നുള്ള പ്രധാനപ്പെട്ട സംഭവങ്ങള്‍ | Oneindia Malayalam

സിഡ്‌നി: ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരത്തില്‍ ഓസ്ട്രലിയയെ കശക്കിയെറിഞ്ഞ് പരമ്പര സമനിലയില്‍ അവസാനിപ്പിച്ചതിന്റെ ആശ്വാസത്തിലാണ് ടീം ഇന്ത്യ. മുന്‍ മല്‍സരങ്ങളിലേതു പോലെ മഴ വില്ലനാവാതിരുന്ന കളിയില്‍ ആറു വിക്കറ്റിന്റെ ഗംഭീര ജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ബൗളിങില്‍ ക്രുനാല്‍ പാണ്ഡ്യയുടെ നാലു വിക്കറ്റ് പ്രകടനവും ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫിഫ്റ്റിയുമെല്ലാം ഇന്ത്യന്‍ ജയത്തിന് അടിത്തറയിച്ചു. മൂന്നാം ടി20യില്‍ നിന്നുള്ള പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്തൊക്കെയാണന്നു നോക്കാം.

ഭുവിക്കും ബുംറയ്ക്കും വിക്കറ്റില്ല

ഭുവിക്കും ബുംറയ്ക്കും വിക്കറ്റില്ല

ഇന്ത്യയുടെ സ്റ്റാര്‍ പേസ് ജോടികളായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിയാതിരുന്ന മല്‍സരമെന്ന പ്രത്യേകത മൂന്നാം ട്വന്റി20ക്കുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ ഇരുവര്‍ക്കും ഒരു മല്‍സരത്തില്‍ വിക്കറ്റ് നേടാന്‍ കഴിയാതിരുന്നിട്ടുള്ളൂ.
ഭുവനേശ്വര്‍ നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് വെറും കൈയോടെ മടങ്ങിയപ്പോള്‍ ബുംറ നാലോവറില്‍ 38 റണ്‍സും വഴങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉയര്‍ന്ന ഇക്കോണമി റേറ്റുള്ളതും ബുംറയ്ക്കായിരുന്നു.

ക്രുനാലിന്റെ പ്രകടനം

ക്രുനാലിന്റെ പ്രകടനം

കരിയറിലെ ആദ്യത്തെ നാലു വിക്കറ്റ് നേട്ടമാണ് കന്നി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ക്രുനാല്‍ പാണ്ഡ്യ സ്വന്തമാക്കിയത്. കൂടാതെ ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. നാലോവറില്‍ 36 റണ്‍സിനാണ് ക്രുനാല്‍ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.
ആദ്യ മല്‍സരത്തില്‍ ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്തതിന്റെ പേരില്‍ പഴികേട്ട താരത്തിന്റെ തിരിച്ചുവരവാണ് സിഡ്‌നിയില്‍ കണ്ടത്. ഡാര്‍സി ഷോര്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, അലെക്‌സ് കറേ എന്നിവരായിരുന്നു ക്രുനാലിന്റെ ഇരകള്‍.

പുറത്താവാതെ വീണ്ടും കാര്‍ത്തിക്

പുറത്താവാതെ വീണ്ടും കാര്‍ത്തിക്

ഇന്ത്യയുടെ പുതിയ മാച്ച് ഫിനിഷറെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്. സിഡ്‌നിയില്‍ ഇന്ത്യ ജയം പൂര്‍ത്തിയാക്കുമ്പോള്‍ 22 റണ്‍സുമായി വിരാട് കോലിക്കൊപ്പം കാര്‍ത്തികും ക്രീസിലുണ്ടായിരുന്നു. 18 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
ഈ മല്‍സരത്തിനു മുമ്പ് എട്ടു ട്വന്റി20 മല്‍സരങ്ങളില്‍ കാര്‍ത്തിക് പുറത്താവാതെ നിന്നിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം.

കംഗാരുക്കളെ വേട്ടയാടി കോലി

കംഗാരുക്കളെ വേട്ടയാടി കോലി

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ നായകന്‍ കോലി വീണ്ടുമൊരു മല്‍സരത്തില്‍ കൂടിമിന്നുന്ന പ്രകടനം നടത്തി. വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും സിഡ്‌നിയില്‍ 41 പന്തില്‍ പുറത്താവാതെ 61 റണ്‍സുമായാണ് കോലി ഇന്ത്യന്‍ ഹീറോയായി മാറിയത്. 41 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഈ വര്‍ഷം തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലി ആദ്യമായി കളിച്ച ടി20 മല്‍സരം കൂടിയായിരുന്നു ഇത്. ഓസീസിനെതിരേ 14 മല്‍സരങ്ങളില്‍ നിന്നും കോലിയുടെ സമ്പാദ്യം 488 റണ്‍സായി ഉയര്‍ന്നു. ടി20യില്‍ അദ്ദേഹം ഏറ്റവുമധികം റണ്‍സെടുത്തതും കംഗാരുപ്പടയ്‌ക്കെതിരേയാണ്.

Story first published: Monday, November 26, 2018, 13:26 [IST]
Other articles published on Nov 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+