'ധോണിയുടെ ഓരോ ഷോട്ടും അത് ഓര്‍മ്മിപ്പിക്കുന്നു', വെടിക്കെട്ട് മറക്കില്ല!, മുന്‍ ലങ്കന്‍ താരം

എംഎസ് ധോണിയെന്ന പേരിനോട് ആരാധന തോന്നാത്തതായി ചുരുക്കം ചിലര്‍ മാത്രമാണുള്ളത്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ധോണി നടന്നുപോയ വഴികളിലെല്ലാം ചരിത്രം പിറന്നിട്ടുണ്ട്. നീളന്‍ മുടിക്കാരനായി വന്ന് മൂന്നാം നമ്പറില്‍ വെടിക്കെട്ട് നടത്തുന്ന താരത്തില്‍ നിന്ന് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറായുള്ള ധോണിയുടെ വളര്‍ച്ച ആരെയും മോഹിപ്പിക്കുന്നതാണ്.
മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയത്. 2007ലെ ടി20 ലോകകപ്പിലൂടെ തുടങ്ങി 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യയുടെ അലമാരയിലെത്തിച്ച അദ്ദേഹം 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്തു. ഗാംഗുലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രമേല്‍ ഇന്നതങ്ങളിലേക്കെത്തിച്ച മറ്റാരുമില്ലെന്ന് പറയാം.

ഇപ്പോഴിതാ ധോണിയുടെ മാസ്മരിക പ്രകടനം ഓര്‍ത്തെടുക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ റസല്‍ അര്‍ണോള്‍ഡ്. ധോണി ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ 183 റണ്‍സ് നേടിയ മത്സരത്തില്‍ റസലും ശ്രീലങ്കന്‍ നിരയിലുണ്ടായിരുന്നു. ധോണിയുടെ ഓരോ ഷോട്ടുകള്‍ കാണുമ്പോഴും അന്നത്തെ ബാറ്റിങ് വെടിക്കെട്ടിന്റെ ഓര്‍മകളാണ് മനസിലേക്കെത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

' സച്ചിനും സെവാഗും ആദ്യ ഓവറില്‍ മടങ്ങിയെങ്കിലും ഇന്ത്യ ആ സര്‍പ്രൈസ് കരുതിവെച്ചിരുന്നു. എംഎസ് ധോണി മൂന്നാം നമ്പറില്‍ എത്തി. രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരെല്ലാവരും ഉള്ളപ്പോഴായിരുന്നു അത്. ഇന്ത്യക്ക് സവിശേഷമായ എന്തോ വേണമെന്ന് അപ്പോള്‍ കരുതിയിരിക്കാം. പാകിസ്താനെതിരേയും അവന്‍ മൂന്നാം നമ്പറില്‍ കളിച്ച് സെഞ്ച്വറി നേടിയത് കണ്ടിട്ടുണ്ട്. എന്നാല്‍ രണ്ട് വലിയ വിക്കറ്റുകള്‍ നഷ്ടമായ ശേഷം ഇത്തരമൊരു വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്നില്ല. ക്രീസിലെത്തി അതിവേഗം അവന്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ധോണി മൂന്നാം നമ്പറിലേക്കെത്തിയപ്പോള്‍ തോന്നിയ കൗതുകം പിന്നീട് ഞങ്ങളുടെ നിരാശയായി മാറി'- റസല്‍ പറഞ്ഞു.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

2005ലെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലായിരുന്നു ധോണിയുടെ വെടിക്കെട്ട്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നാല് വിക്കറ്റിന് 298 എന്ന മികച്ച സ്‌കോര്‍ നേടിയെങ്കിലും ധോണിയുടെ മികവില്‍ 46.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം നേടി. ഇന്ത്യക്ക് രണ്ട് റണ്‍സെടുത്ത സച്ചിനെ നേരത്തെ നഷ്ടമായി. 39 റണ്‍സില്‍ സെവാഗും മടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്ക് വിജയ പ്രതീക്ഷകളേറെ.

എന്നാല്‍ ധോണിയുടെ പ്രകടനം അവര്‍ പ്രതീക്ഷിച്ചില്ല. 145 പന്തില്‍ 15 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 183 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു. ശ്രീലങ്ക 350ന് മുകളില്‍ റണ്‍സ് നേടിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം ധോണി സ്വന്തം പേരിലാക്കുമായിരുന്നു. ചാമിന്ദ വാസ്, ഫര്‍വേസ് മെഹറൂഫ്, ദില്‍ഹാര ഫെര്‍ണാണ്ടോ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ശ്രീലങ്കയുടെ പേരുകേട്ട ബൗളര്‍മാരെയാണ് ധോണി നാണംകെടുത്തിയത്.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

'ധോണിയുടെ അന്നത്തെ വെടിക്കെട്ടില്‍ ഞങ്ങള്‍ക്കുണ്ടായ ഗുണം അധികം ഓടേണ്ടി വന്നില്ലെന്നതാണ്. എല്ലാ പന്തുകളും ഞങ്ങളുടെ തലക്ക് മുകളിലൂടെയാണ് പറന്നത്. ഇന്ത്യയുടെ ആ അപ്രതീക്ഷിത നീക്കം ഞങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. പിന്നീട് എന്തുകൊണ്ട് ധോണി മൂന്നാം നമ്പറില്‍ അധികം കളിച്ചില്ലെന്ന് ഓര്‍ത്തിട്ടുണ്ട്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എതിരാളികള്‍ക്ക് വലിയ നിരാശ ഇനിയും സംഭവിക്കുമായിരുന്നു' -റസല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ദ്രാവിഡ് (28), യുവരാജ് സിങ് (18) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോഴും വേണുഗോപാല്‍ റാവുവിനെ (19) കൂട്ടുപിടിച്ച് ധോണി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. ധോണിയുടെ കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ച പ്രകടനമായി ഇതിനെ വിശേഷിപ്പിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications