Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്‍ പോരാളി, അതിന്റെ പേരില്‍ മാത്രം താഴ്ത്തിക്കെട്ടരുത്- പിന്തുണയുമായി കാര്‍ത്തിക്

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ എക്കാലക്കെയും മികച്ച താരങ്ങളിലൊരാളായി കണക്കാന്‍ തനിക്കു കഴിയില്ലെന്ന സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായത്തിനു പിന്നാലെ അശ്വിനെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്. സേന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ അശ്വിന്റെ പ്രകടനം ശരാശരി മാത്രമാണെന്നും ഇവിടെ ഒരു അഞ്ചു വിക്കറ്റ് നേട്ടം അദ്ദേഹത്തിന്റെ പേരില്‍ ഇല്ലെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ സേന രാജ്യങ്ങളിലെ കണക്കുകളുടെ മാത്രം അടിസ്ഥാനത്തില്‍ അശ്വിന്റെ നേട്ടങ്ങളെ വില കുറച്ചു കാണുന്നത് ശരിയല്ലെന്നു കാര്‍ത്തിക് വ്യക്തമാക്കി.

1

സേന രാജ്യങ്ങളില്‍ അശ്വിന്റെ പ്രകടനത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പലരും പറയുന്നുണ്ട്. എന്നാല്‍ ഇതു അനുചിതമാണെന്നാണ് ഞാന്‍ കരുതുന്നത്. ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ പ്രകടനം നോക്കിയാല്‍ അശ്വിന് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിച്ചിരുന്നു. മികച്ച ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാനുള്ള കഴിവുമുണ്ടെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

നമ്മുടെ പേസ് ബൗളിങ് നിരയുടെ കഴിവ് നിങ്ങള്‍ മനസിലാക്കണം. വിദേശത്തു നമ്മള്‍ പര്യടനം നടത്തുമ്പോള്‍ അവര്‍ക്കാണ് ഒരുപാട് വിക്കറ്റുകള്‍ ലഭിക്കാറുള്ളത്. സ്പിന്നിനെ കാര്യമായി തുണയ്ക്കാത്ത വിദേശത്തെ പിച്ചുകളില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാതെയിരിക്കുകയെന്നതാണ് പലപ്പോഴും ഒരു സ്പിന്നറുടെ റോള്‍, അശ്വിന്‍ അതു ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലാണ് മല്‍സരങ്ങളില്‍ അശ്വിന്‍ ഏറെ വിക്കറ്റുകളും വീഴ്ത്തുന്നുണ്ട്. ഇന്ത്യയില്‍ ശരിക്കും ഇതിഹാസം തന്നെയാണ് അദ്ദേഹം. ചുരുങ്ങിയ കാലയളവില്‍ മറ്റാരേക്കളും മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡുകള്‍ അശ്വിന്‍ ലസ്വന്തമാക്കിയിട്ടുണ്ടെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

2

അശ്വിനെക്കുറിച്ച് ഒരുപാട് മികച്ച കാര്യങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാല്‍ ഒരാള്‍ ചെയ്യാത്ത കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് മനുഷ്യരുടെ പൊതു സ്വഭാവമാണ്. വിദേശത്തു വിക്കറ്റുകളെടുക്കാന്‍ അശ്വിനു കഴിയുന്നുണ്ട്, ദീര്‍ഘമേറിയ സ്‌പെല്ലുകള്‍ ചെയ്യാനും റണ്‍സ് വിട്ടുകൊടുക്കാതെ എതിര്‍ ടീമിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കാനും അദ്ദേഹഹത്തിനു സാധിക്കുന്നതായി കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. എതിര്‍ ടീം താരങ്ങള്‍ വളരെ ശ്രദ്ധയോടെ കളിക്കാന്‍ ശ്രമിക്കുന്ന ബൗളറാണ് അശ്വിന്‍. വെറുതെയെത്തി ഒന്നും നോക്കാതെ പന്തെറിയുന്ന ബൗളറല്ല അദ്ദേഹം. കൃത്യമായ പ്ലാനിങോടെയാണ് അശ്വിന്‍ ബൗള്‍ ചെയ്യാറുള്ളത്. താന്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ട്.

എട്ടാം നമ്പറില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് അശ്വിന്‍. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു പോരാളിയാണ്. വളരെ കഴിവുള്ള ക്രിക്കറ്ററും എല്ലായ്‌പ്പോഴും സ്വന്തം ഗെയിം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയുമാണ്. ഇന്ത്യന്‍ ടീമിനു തന്നില്‍ നിന്നും എന്താണ് വേണ്ടതെന്നു അശ്വിനറിയാം. വിദേശ പര്യടനങ്ങളില്‍ തന്റെ റോള്‍ വളരെ മികച്ച രീതിയില്‍ നിറവേറ്റാന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ടെന്നും കാര്‍ത്തിക് വിശദമാക്കി.

Story first published: Tuesday, June 8, 2021, 13:27 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+