For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പില്‍ സഞ്ജുവിന്റെ ബാച്ച് മേറ്റ്‌സ്, ഇന്ന് സഞ്ജുവിനെക്കാള്‍ കേമര്‍- ആരൊക്കെ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി കരുത്താണ് സഞ്ജു സാംസണ്‍. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന സഞ്ജു ഐപിഎല്ലിലും ഗംഭീര റെക്കോഡുള്ള താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സജീവ താരമെന്ന് വിളിക്കാനാവില്ലെങ്കിലും പരിമിത ഓവറില്‍ സഞ്ജുവിന് ഇന്ത്യ അവസരങ്ങള്‍ നല്‍കുന്നുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവിന് ടീമില്‍ സ്ഥാനമുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരമാണ്.

എന്നാല്‍ സീനിയര്‍ ടീമിനൊപ്പം ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം സഞ്ജുവിന് ഉണ്ടായിട്ടില്ല. അണ്ടര്‍ 19 ലോകകപ്പില്‍ സഞ്ജുവിന്റെ ബാച്ച് മേറ്റായിരുന്ന താരങ്ങളില്‍ ചിലര്‍ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ്. ഇത്തരത്തില്‍ സഞ്ജുവിനെക്കാള്‍ കൂടുതല്‍ മികച്ച അന്താരാഷ്ട്ര കരിയര്‍ ലഭിച്ച അണ്ടര്‍ 19 ലോകകപ്പിലെ സഞ്ജുവിന്റെ മാച്ച് മേറ്റുകള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം പാകിസ്താന്റെ ഇമാം ഉല്‍ ഹഖാണ്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇമാം സഞ്ജു അണ്ടര്‍ 19 ലോകകപ്പ് കളിക്കുമ്പോള്‍ പാകിസ്താന്‍ ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ ടീമിലെ സജീവ താരമാണ് ഇമാം. മൂന്ന് ഫോര്‍മാറ്റിലും താരത്തിന് അവസരം ലഭിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെക്കാനും ഇമാമിന് സാധിച്ചിട്ടുണ്ട്. സഞ്ജു സാംസണെക്കാള്‍ മികച്ച അന്താരാഷ്ട്ര കരിയര്‍ ഇമാമിനുണ്ട്. മറ്റൊരു താരം ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ്. മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനാണ് മാര്‍ക്രം.

ദക്ഷിണാഫ്രിക്കയുടെ നായകസ്ഥാനത്തേക്കടക്കം പരിഗണിക്കപ്പെടുന്ന കളിക്കാരനാണ് മാര്‍ക്രം. ടി20 ലോകകപ്പിലും മാര്‍ക്രം ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവും. അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു മാര്‍ക്രം. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി പ്രകടനമടക്കം നടക്കാന്‍ മാര്‍ക്രത്തിനായിരുന്നു. സഞ്ജുവിന്റെ അണ്ടര്‍ 19 ബാച്ച് മേറ്റ് ഇന്നത്തെ സൂപ്പര്‍ ഹീറോയാണെന്ന് പറയാം.

sanju samson

ഇന്ത്യയുടെ കുല്‍ദീപ് യാദവാണ് മറ്റൊരു താരം. ഇടം കൈയന്‍ ചൈനാമാന്‍ സ്പിന്നര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള കുല്‍ദീപ് പരിമിത ഓവറിലാണ് കൂടുതല്‍ സജീവം. ടി20യിലും ഏകദിനത്തിലും തകര്‍പ്പന്‍ റെക്കോഡുള്ള കുല്‍ദീപ് ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. സഞ്ജുവിനെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ടീമില്‍ അവസരം നേടിയെടുക്കാന്‍ കുല്‍ദീപിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ കഗിസോ റബാഡയാണ് മറ്റൊരാള്‍. വലം കൈയന്‍ സൂപ്പര്‍ പേസര്‍ മൂന്ന് ഫോര്‍മാറ്റിലും സജീവ സാന്നിധ്യമാണ്. അതിവേഗ പേസര്‍മാരിലൊരാളായ താരം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണെന്ന് പറയാം. ഐപിഎല്ലിലും റബാഡ കളിക്കുന്നുണ്ട്. സഞ്ജുവിനെക്കാള്‍ വലിയ കരിയര്‍ നിലവില്‍ റബാഡക്കുണ്ട്. അണ്ടര്‍ 19 ലോകകപ്പിലെ സഞ്ജുവിന്റെ സഹതാരം ഇന്ന് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്.

ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്‌മാനാണ് മറ്റൊരാള്‍. ഇടം കൈയന്‍ പേസറായ മുസ്തഫിസുര്‍ സ്ലോ കട്ടറുകളിലൂടെ എല്ലാവരേയും വിറപ്പിക്കുന്നവനാണ്. ബംഗ്ലാദേശ് നിരയിലെ സജീവ താരമായി മുസ്തഫിസുര്‍ മാറിയിട്ടുണ്ട്. ഐപിഎല്ലിലും കളിച്ചിട്ടുള്ള മുസ്തഫിസുര്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണുള്ളത്. സഞ്ജുവിനെക്കാള്‍ മികച്ച കരിയര്‍ മുസ്തഫിസുറിനുണ്ട്.

ന്യൂസീലന്‍ഡ് ഓള്‍റൗണ്ടറായ കെയ്ല്‍ ജാമിസനും സഞ്ജുവിന്റെ ബാച്ച് മേറ്റായിരുന്നു. കിവീസ് നിരയില്‍ നിരവധി അവസരങ്ങള്‍ കെയ്ല്‍ ജാമിസനും ലഭിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോന്‍ ഹെറ്റ്‌മെയറും നിക്കോളാസ് പുരാനും സഞ്ജുവിന്റെ ബാച്ച് മേറ്റാണ്. ഇതില്‍ ഹെറ്റ്‌മെയര്‍ സഞ്ജുവിന്റെ കീഴിലാണ് ഐപിഎല്‍ കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയിലെ വിശ്വസ്തനാണ് ഹെറ്റ്‌മെയര്‍.

Story first published: Tuesday, January 16, 2024, 15:13 [IST]
Other articles published on Jan 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+