For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഉമ്രാന്‍ മിടുക്കന്‍! ലോകത്തെ അടക്കിഭരിക്കാം-പക്ഷെ ഒരു പ്രശ്‌നമെന്ന് ഷമി

തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ഉമ്രാന് കഴിവുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് ഫോര്‍മാറ്റിലും ഉമ്രാന് വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നു

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ പ്രതീക്ഷ നല്‍കുന്ന യുവ താരങ്ങളിലൊരാളാണ് ഉമ്രാന്‍ മാലിക്. അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന താരത്തിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നു. അതിവേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളിലൊരാളാണ് ഉമ്രാന്‍.

തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ഉമ്രാന് കഴിവുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് ഫോര്‍മാറ്റിലും ഉമ്രാന് വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നു. നിലവില്‍ ഇന്ത്യ പരിമിത ഓവറില്‍ ഉമ്രാന് അവസരം നല്‍കുന്നുണ്ടെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമായിട്ടില്ല.

ഇപ്പോഴിതാ ഉമ്രാന്‍ മാലിക്ക് ലോകത്തെ അടിക്കഭരിക്കാന്‍ കഴിവുള്ള ബൗളറാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഉമ്രാന് വിസ്മയിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും ശ്രദ്ധിക്കേണ്ട ഒരു കാര്യവും ഷമി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

ലൈനും ലെങ്തും പ്രശ്‌നം

ലൈനും ലെങ്തും പ്രശ്‌നം

ഉമ്രാന്‍ മാലിക്കിന് നല്‍കാന്‍ ഉപദേശമായിട്ടൊന്നുമില്ല. ഉമ്രാനെപ്പോലെ അതിവേഗത്തില്‍ പന്തെറിയുന്നവനെ നേരിടുക എളുപ്പമാണെന്ന് കരുതുന്നില്ല. എന്നാല്‍ അവന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കേണ്ടത് ലൈനിലും ലെങ്തിലുമാണ്. മികച്ച ലൈനും ലെങ്തും കണ്ടെത്താനായാല്‍ ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ ഉമ്രാന് ശേഷിയുണ്ട്-ഷമി പറഞ്ഞു.

നിലവില്‍ ഉമ്രാന്‍ അതിവേഗ പേസറെന്ന പേരെടുത്തെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടിയില്ല. അതിവേഗ പേസുകൊണ്ട് വിറപ്പിക്കുമ്പോഴും മികച്ച ലൈനും ലെങ്തുമില്ലാത്തതിനാല്‍ റണ്‍സ് വഴങ്ങുന്നു. മികച്ച പ്രകടനത്തിലൂടെ മെച്ചപ്പെട്ടാല്‍ ഇതിഹാസമാവാന്‍ ഉമ്രാന് കഴിവുണ്ട്.

Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

മധ്യ ഓവറുകളില്‍ മികവ് കാട്ടുന്നു

മധ്യ ഓവറുകളില്‍ മികവ് കാട്ടുന്നു

ന്യൂബോളില്‍ ഇന്ത്യ ഇപ്പോഴും ആശ്രയിക്കുന്നത് സ്വിങ് ബൗളര്‍മാരെയാണ്. നിലവില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്ന് സ്വിങ് ബൗളിങ്ങുകൊണ്ട് ഇന്ത്യക്കായി ന്യൂബോളില്‍ തിളങ്ങുന്നു. എന്നാല്‍ ഉമ്രാനെ ഇന്ത്യ വിശ്വസിക്കുന്നത് മധ്യ ഓവറുകളിലാണ്.

കൂട്ടുകെട്ട് പൊളിക്കുന്ന ബൗളറെന്ന നിലയില്‍ ഉമ്രാന്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേയും ബംഗ്ലാദേശിനെതിരേയുമെല്ലാം ഉമ്രാന്‍ അതിവേഗ പന്തുകള്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്നു. എന്നാല്‍ ഡെത്ത് ഓവറിലേക്കെത്തുമ്പോള്‍ ഉമ്രാന്‍ തല്ലുകൊള്ളിയാണ്.

ഓള്‍ഡ് ബോളില്‍ ഉമ്രാന്റെ അതിവേഗ പന്തുകള്‍ക്ക് മികച്ച ലൈനും ലെങ്തും കണ്ടെത്താനാവുന്നില്ല. ഇതോടെ അദ്ദേഹം തല്ലുകൊള്ളി ബൗളറായി മാറുന്നു. എന്നാല്‍ മികച്ച പരിശീലനത്തിലൂടെ മെച്ചപ്പെട്ടാല്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായി ഉമ്രാന് മാറാന്‍ സാധിക്കും.

റെക്കോഡുകള്‍ ഭേദിക്കാന്‍ കഴിവുണ്ട്

റെക്കോഡുകള്‍ ഭേദിക്കാന്‍ കഴിവുണ്ട്

ലോക ക്രിക്കറ്റിലെ അതിവേഗ പേസര്‍മാരുടെ പേരുകള്‍ പറയുമ്പോള്‍ പാകിസ്താന്റെ ഷുഹൈബ് അക്തര്‍, മുഹമ്മദ് സമി, ഓസ്‌ട്രേലിയയുടെ ഷോണ്‍ ടൈറ്റ്, ബ്രെറ്റ് ലീ എന്നിവരുടെയൊക്കെ പേരുകളാവും ആദ്യം മനസിലേക്കെത്തുക.

ഇക്കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരത്തെ പോലും പരിഗണിക്കുക നിലവില്‍ പ്രയാസമാണ്. എന്നാല്‍ മികച്ച പരിശീലനം ലഭിച്ചാല്‍ സകല റെക്കോഡുകളും തകര്‍ക്കാന്‍ കഴിവുള്ളവനാണ് ഉമ്രാന്‍. പരിശീലനം നടത്തുമ്പോള്‍ 160ന് മുകളില്‍ വേഗം കണ്ടെത്താന്‍ ഉമ്രാന് സാധിച്ചിരുന്നു.

ഇന്ത്യ കൂടുതല്‍ അവസരം നല്‍കി പിന്തുണച്ചാല്‍ അക്തറിന്റെ അതിവേഗ പന്തിന്റെ റെക്കോഡ് പോലും ഭാവിയില്‍ തകര്‍ത്തേക്കും. അത്രത്തോളം പ്രതിഭയുള്ള ബൗളറാണ് ഉമ്രാനെന്ന് പറയാം.

Also Read: IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ

ലോകകപ്പില്‍ ഉമ്രാനും ഉള്‍പ്പെട്ടേക്കും

ലോകകപ്പില്‍ ഉമ്രാനും ഉള്‍പ്പെട്ടേക്കും

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പരിഗണനയിലുള്ള പേസറാണ് ഉമ്രാന്‍. എന്നാല്‍ ഇതിന് മുന്നോടിയായി താരം ബൗളിങ് മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ന്യൂസീലന്‍ഡ് പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും ഉമ്രാന് അവസരം ലഭിച്ചിട്ടില്ല.

വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഉമ്രാന് അവസരം ലഭിക്കാനാണ് സാധ്യത. ഐപിഎല്ലിലെ ഉമ്രാന്റെ പ്രകടനവും നിര്‍ണ്ണായകമാവും. മികവ് കാട്ടാനായാല്‍ ഉമ്രാന്‍ മാലിക് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പ്.

Story first published: Monday, January 23, 2023, 14:36 [IST]
Other articles published on Jan 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+