UK Tour: പാട്ടിദാറിനെ പോലെ അവന്‍ വമ്പനടിക്കാരനല്ല!! ആ 2 പേര്‍ എന്തിന് ടീമില്‍? കലിപ്പില്‍ ശ്രീകാന്ത്
യുകെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം സെലക്ഷനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ലോകകപ്പ് വിന്നറും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. അര്‍ഹതയില്ലാതെ ചില താരങങ്ങള്‍ ഈ ടീമുകൡ ഇടം നേടിയിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പാണ് അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡുകളെ ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ക്കു ക്യാപ്റ്റന്‍സിക്കൊപ്പം ടീമിലെ നായകസ്ഥാനവും നഷ്ടമായപ്പോള്‍ ഈ റോളിലേക്കു നറുക്കുവീണത് ശ്രേയസ് അയ്യര്‍ക്കാണ്. വൈസ് ക്യാപ്റ്റനായി തിലക് വര്‍മയും നിയമിക്കപ്പെട്ടു.

ഈ മാസം 26നാണ് ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനം ആരംഭിക്കുന്നത്. രണ്ടു ടി20കളുടേതാണ് പരമ്പര. രണ്ടാമങ്കം 28നാണ്. ഐസിസിയുടെ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടി20 പരമ്പര കൂടിയാണിത്.
തിലകിന് വിമര്‍ശനം
ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായി തിലക് വര്‍മയെ നിയമിച്ചതിനെ രൂക്ഷമായാണ് കെ ശ്രീകാന്ത് വിമര്‍ശിച്ചത്. വൈസ് ക്യാപ്റ്റന്‍സി പോയിട്ട് ടീമിലെ സ്ഥാനം പോലും യുവതാരം അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തിലക് വര്‍മ ഫോമിലല്ല. മാത്രമല്ല, അവനു വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള ശേഷിയുമില്ല. എതിര്‍ ബൗളിങ് നിരയെ പിച്ചിച്ചീന്താന്‍ കഴിവള്ള ബാറ്ററല്ല തിലക്. അവന്‍ ഷോട്ടുകള്‍ കളിക്കും. പക്ഷെ ഫില്‍ സാള്‍ട്ടിനെയോ, രജത് പാട്ടിദാറിനെയോ പോലെ എതിരാളികളെ തകര്‍ക്കാന്‍ അവനു കഴിയില്ല.
രജത് പാട്ടിദാറിനെപ്പോലെ ബൗളിങിനെ തല്ലിത്തകര്‍ക്കാനുള്ള മിടുക്ക് തിലകിനു ഇല്ല. കഴിഞ്ഞ മൂന്ന്-നാല് ഐപിഎല്ലുകളിലായി മുംബൈ ഇന്ത്യന്‍സിനു വേണ്ടി അത്ര നല്ല പ്രകടനമല്ല അവന്‍ കാഴ്ചവച്ചിട്ടുള്ളത്.
എതിര്‍ ടീമിനെ കളിയില്‍ നിന്നും പുറത്താക്കുന്ന തരത്തിലുള്ള ഇന്നിങ്‌സുകള്‍ കളിക്കുന്നയാളുമല്ല തിലക്. ഇപ്പോള്‍ കളിക്കുന്ന പൊസിഷനില്‍ പാട്ടിദാറിനെ പോലെ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകള്‍ കാഴ്്ചവയ്ക്കാനും അവനു സാധിക്കണം'- ശ്രീകാന്ത് വിശദമാക്കി.
വാഷി സ്ഥാനമര്‍ഹിക്കുന്നില്ല
നാട്ടുകാരന്‍ കൂടിയായ ഇടംകൈയന്‍ ബാറ്ററും ഓഫ് സ്പിന്‍ ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യന്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെയും കെ ശ്രീകാന്ത് ചോദ്യം ചെയ്തിരിക്കുകയാണ്.
'വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ടി20 സ്‌ക്വഡില്‍ സ്ഥാനമര്‍ഹിക്കുന്നയാളല്ല. ഗുജറാത്ത് ടൈറ്റന്‍സിനായി ഐപിഎല്ലില്‍ അവന്‍ ബൗള്‍ പോലും ചെയ്യാറില്ല. മധ്യനിര ബാറ്ററായാണ് അവര്‍ക്കായി ബാറ്റും ചെയ്യുന്നത്. ബൗള്‍ ചെയ്യാത്തതിനാല്‍ തന്നെ ഇന്ത്യന്‍ ടി20 ടീമില്‍ സ്റ്റാന്റ്‌ബൈ മധ്യനിര ബാറ്ററായിട്ടാവും വാഷിങ്ടണിനെ ഉള്‍പ്പെടുത്ിയിരിക്കുന്നത്.

ജിടിക്കായി അവന്‍ ബൗള്‍ ചെയ്യാറില്ല, ഇന്ത്യക്കു വേണ്ടി പോലും അപൂര്‍വ്വമായി മാത്രമേ ബൗള്‍ ചെയ്യാറുമുള്ളൂ. അതുകൊണ്ടു തന്നെ ഓള്‍റൗണ്ടറുടെ റോളില്‍ വാഷിങ്ടണ്‍ എങ്ങനെയാണ് സ്ഥിരാംഗമായി മാറുന്നതെന്ന് ചോദ്യ ചിഹ്നവുമാണ്'-ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications