Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

ഈ മാസവും ജുലൈയിലുമായി നടക്കാനിരിക്കുന്ന യുകെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അയര്‍ലാന്‍ഡുമായി രണ്ടും ഇംഗ്ലണ്ടിനെതിരേ അഞ്ചും ടി20കളിലാണ് ഇന്ത്യ കളിക്കുക. രണ്ടു പരമ്പരകളിലും ഒരേ സ്‌ക്വാഡിനെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലാണ് ഇന്ത്യയുടെ യുകെ ചാലഞ്ച്. 26, 28 തിയ്യതികളിലാണ് അയര്‍ലാന്‍ഡുമായുള്ള മല്‍സരങ്ങള്‍. ഇംഗ്ലണ്ടുമായുള്ള കടുപ്പമേറിയ പരമ്പര ജൂലൈ ഒന്നിനുമാണ് തുടങ്ങുന്നത്. കാര്യമായ ഫോമില്‍ അല്ലാതിരുന്നിട്ടും ഭാഗ്യം കൊണ്ടു മാത്രം ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടിയ ചില താരങ്ങളുണ്ടെന്നു കാണാം. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

WASHINGTON SUNDAR

ഇതാ ഭാഗ്യവാന്‍മാര്‍

മുന്‍ ലോക ഒന്നാം നമ്പര്‍ ടി20 ബൗളറും ഇടംകൈയന്‍ പേസറുമായ അര്‍ഷ്ദീപ് സിങാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഒരു സമയത്തു ടി20 ടീമിലെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം സമീപകാലത്തു ഒട്ടും ഫോമില്‍ അല്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ കുപ്പായത്തില്‍ മാത്രമല്ല കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും അര്‍ഷ്ദീപ് ഫ്‌ളോപ്പായിരുന്നു.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

നേരത്തേ ന്യൂബോളില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബൗളറായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ അര്‍ഷ്ദീപിന് ന്യൂബോളിലെ പഴയ മൂര്‍ച്ച കൈമോശം വന്നിരിക്കുകയാണ്.

മാത്രമല്ല കളിയുടെ വിവിധ ഘട്ടങ്ങളിലായി ലക്കും ലഗാനുമില്ലാതെ വൈഡുകളും നോ ബോളുകളുമെറിയുന്നത് അര്‍ഷ്ദീപ് ശീലവുമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളില്‍ അര്‍ഷ്ദീപിന്റെ ഇക്കോണമി റേറ്റും മോശമാണ്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം സ്ഥാനവും അര്‍ഹിക്കുന്നില്ലെന്നു ആരും സമ്മതിക്കുകയും ചെയ്യും.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഭാഗ്യം കൊണ്ടു മാത്രം ഇന്ത്യന്‍ ടി20 സ്‌ക്വാഡില്‍ ഇടം നേടിയ രണ്ടാമത്തെ താരം. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ബാറ്റിില്‍ ചില മോശമല്ലാത്ത പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചുവെന്നത് ശരിതന്നെ.

പക്ഷെ ബൗളിങില്‍ വാഷി കാര്യമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. ബാറ്റിങിലാവട്ടെ അത്ര ആശ്രയിക്കാവുന്ന താരവുമല്ല അദ്ദേഹം. പിന്നെ എന്തു കാരണത്താലാണ് യുകെ പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീമില്‍ വാഷിങ്ടണിനെ ഉള്‍പ്പെടുത്തിയെന്നതാണ് ചോദ്യം.

പേസ് ബൗളിങിനെതിരേ ബാറ്റിങില്‍ പതറാറില്ലെങ്കിലും സ്പിന്നിനെതിരേ അദ്ദേഹം അത്ര മിടുക്കനല്ല. ബാറ്റിങ് ഓര്‍ഡറിലാവട്ടെ കൃത്യമായ ഒരു പൊസിഷനും വാഷിക്കില്ല. ഇങ്ങനെയൊരാള്‍ എന്തിനു ഇന്ത്യന്‍ ടീമിലെന്നത് ചോദ്യചിഹ്നവുമാണ്.

TILAK VARMA

ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട യുവതാരം തിലക് വര്‍മയാണ് ഭാഗ്യം കൊണ്ടു ടീമിലെത്തിയവരുടെ ലിസ്റ്റിലെ മൂന്നാമന്‍. സമാപിച്ച ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ചുരുക്കം ചില മികച്ച ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ചവയില്‍ തിലക് പതറുക തന്നെ ചെയ്തു.

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

സമീപകാലത്തു സ്പിന്നര്‍മാര്‍ക്കെതിരേയുള്ള അദ്ദേഹതത്തിന്റെ പ്രകടനം മുമ്പത്തേതിനേക്കാള്‍ മോശമാവുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരാള്‍ക്കു മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമോയെന്നതും സംശയമാണ്. ടി20യില്‍ ഇപ്പോള്‍ ഫിനിഷറായിട്ടാണ് തിലകിനെ ഇന്ത്യ കാണുന്നതെങ്കിലും ആ റോളില്‍ അത്ര മികച്ച റെക്കോര്‍ഡ് തിലകിനു എടുത്തു കാണിക്കാനുമില്ല.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്.

Story first published: Monday, June 8, 2026, 13:22 [IST]
Other articles published on Jun 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+