Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സിക്കു വേണ്ടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്! ഓഫറുമായി മുന്‍ ചാംപ്യന്‍മാര്‍

ഫുട്‌ബോള്‍ ലോകത്ത് ഇപ്പോഴത്തെ പ്രധാന സംസാര വിഷയം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ട്രാന്‍സ്ഫറിനെക്കുറിച്ചാണ്. ബാഴ്‌സലോണ വിടാന്‍ തയ്യാറെടുക്കുന്ന താരം ഏതു ക്ലബ്ബിലേക്കായിരിക്കും കൂടുമാറുകയെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ഇന്റര്‍മിലാന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവയടക്കം യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളെല്ലാം മെസ്സിക്കായി രംഗത്തു വന്നു കഴിഞ്ഞു.

1

അതിനിടെ മെസ്സിക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഐപിഎല്ലില്‍ രണ്ടു തവണ ചാംപ്യന്മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഫുട്‌ബോള്‍ ഇതിഹാസമായ മെസ്സി അതു വിട്ട് ക്രിക്കറ്റിലേക്കു മാറുമെന്ന് ആരും കരുതുന്നില്ലെങ്കിലും കെകെആറിന്റെ ഈ ആഗ്രഹം ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് ലോകത്തും അമ്പരപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു കെകെആര്‍ മെസ്സിക്കു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

മിസ്റ്റര്‍ മെസ്സി, പര്‍പ്പിളും ഗോള്‍ഡും ജഴ്‌സിയണിയുന്നതിനെക്കുറിച്ച് എന്തു തോന്നുന്നുവെന്നായിരുന്നു മെസ്സി കെകെആര്‍ ജഴ്‌സിയിട്ട ഫോട്ടോയ്‌ക്കൊപ്പം കെകെആറിന്റെ ട്വീറ്റ്. തമാശരൂപേണയാണ് കെകെആറിന്റെ ഈ ഓഫറെങ്കിലും ഈ വാര്‍ത്ത കേട്ട പലരും ഒരു നിമിഷം സ്തബ്ധരായിട്ടുണ്ടെന്നതില്‍ സംശയമില്ല.

3

ചൊവ്വാഴ്ച രാത്രിയോടെയാണ് ബാഴ്‌സ വിടാന്‍ താന്‍ ആഗ്രഹിക്കുന്നതായി മെസ്സി രേഖാമൂലം അധികൃതരെ അറിയിച്ചത്. ഈ സീസണില്‍ ഫ്രീയായി ക്ലബ്ബ് വിടാമെന്ന ഒരു ഉപാധി തന്റെ കരാറിലുണ്ടെന്നും താരം ചൂണ്ടിക്കാട്ടുന്നു. മെസ്സിയുടെ കത്ത് തങ്ങള്‍ക്കു ലഭിച്ചതായി ബാഴ്‌സ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബാഴ്‌സ. ഇതിനു വേണ്ടി നിയമപോരാട്ടം നടത്താനും സ്പാനിഷ് ഗ്ലാമര്‍ ടീം തയ്യാറെടുക്കുന്നുണ്ട്.

2

ഈ സീസണില്‍ ബാഴ്‌സയുടെ മോശം പ്രകടനമാണ് 33കാരനായ മെസ്സിയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തവണ ഒരു കിരീടം പോലും നേടാന്‍ മെസ്സി ക്യാപ്റ്റനായ ടീമിനു കഴിഞ്ഞിരുന്നില്ല. 2007-08നു ശേഷം ആദ്യമായാണ് ബാഴ്‌സയ്ക്കു ഒരു സീസണ്‍ വെറുംകൈയോടെ അവസാനിപ്പിക്കേണ്ടി വന്നത്. ബാഴ്‌സ സീസണില്‍ ഏറ്റവും അവസാനമായി കളിച്ചത് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്ക് 2-8നു ബാഴ്‌സയെ നാണംകെടുത്തുകയും ചെയ്തിരുന്നു.

Story first published: Wednesday, August 26, 2020, 16:44 [IST]
Other articles published on Aug 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+