Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: സെമി ലൈനപ്പായി... ഇന്ത്യക്കു ഇംഗ്ലണ്ട്, ഓസീസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ

സിഡ്‌നി: വനിതകളുടെ ടി20 ലോകകപ്പില്‍ ഇന്നു നടക്കാനിരുന്ന ഗ്രൂപ്പു ഘട്ടത്തിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളും മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ പാകിസ്താന്‍- തായ്‌ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക മല്‍സരങ്ങളാണ് മഴയില്‍ ഒലിച്ചുപോയത്. പാകിസ്താനെതിരായ കളിയില്‍ തായ്‌ലാന്‍ഡിന്റെ ഇന്നിങ്‌സിനു ശേഷമാണ് മഴയെത്തിയത്. മൂന്നു വിക്കറ്റിന് 150 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ തായ്‌ലാന്‍ഡിനു സാധിച്ചിരുന്നു. പക്ഷെ മഴ കാരണം പാകിസ്താന് ബാറ്റിങിന് ഇറങ്ങാനാനായില്ല. എന്നാല്‍ വിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മല്‍സരം ടോസ് പോലും നടക്കാതെയാണ് ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടം പൂര്‍ത്തിയായി. സെമി ഫൈനല്‍ ചിത്രവും ഇതോടെ വ്യക്തമായി.

1

മാര്‍ച്ച് അഞ്ചിന് വ്യാഴാഴ്ച ഇന്ത്യയും മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ സെമി ഫൈനല്‍. ഇഉന്ത്യന്‍ സമയം രാവിലെ 9.30നാണ് മല്‍സരം ആരംഭിക്കുന്നത്. ഇതേ ദിവസം ഉച്ചയ്ക്കു 1.30ന് രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. മാര്‍ച്ച് എട്ടിനു ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

ഗ്രൂപ്പ് എയില്‍ കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. ടൂര്‍ണമെന്റില്‍ ആദ്യമായി സെമിയില്‍ സ്ഥാനമുറപ്പിച്ചതും ഇന്ത്യയായിരുന്നു. ഇന്ത്യക്കു പിന്നില്‍ ഓസീസാണ് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയില്‍ നിന്നു നാലു കളികളില്‍ നിന്നു മൂന്നു ജയമടക്കം ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടു. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ റണ്ണറപ്പാവുകയായിരുന്നു. നാലു മല്‍സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ തോല്‍വിയേറ്റുവാങ്ങി.

Story first published: Tuesday, March 3, 2020, 16:08 [IST]
Other articles published on Mar 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+