Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റാര്‍ക്കില്ല! ഇന്ത്യക്കാര്‍ 2 പേര്‍; ഫാബ് 4 പേസര്‍മാര്‍ ആരൊക്കെ? തിരഞ്ഞെടുത്ത് സഹീര്‍

ആധുനിക ക്രിക്കറ്റില്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും മികച്ച നാലു പേസര്‍മാരെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരെക്കെയായിരിക്കും ഉള്‍പ്പെടുത്തുകയെന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. ഒരു കാലത്തു ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായിരുന്നു ഇടംകൈയന്‍ പേസറായ അദ്ദേഹം. മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യന്‍ സംഘത്തിലെ തുറുപ്പുചീട്ടുകളിലൊരാളായിരുന്നു സഹീര്‍.

മല്‍സരരംഗത്തു നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ് സഹീര്‍. അടുത്തിടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ ബൗളിങ് കോച്ചായി അദ്ദേഹം ചുമതലയേറ്റിരുന്നു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷമാണ് എല്‍എസ്ജിയിലേക്കു സഹീര്‍ വന്നത്.

JASPRIT BUMRAH- MOHAMMED SHAMI

ഫാബ് ഫോറില്‍ ആരെല്ലാം?

മുന്‍നിര ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്ക്ബസുമായി (Cricbuzz) സംസാരിക്കവെയാണ് ടെസ്റ്റില്‍ നിലവിലെ ഫാബ് ഫോറില്‍ ഉള്‍പ്പെടുത്താവുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെയാണെന്നു സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിച്ചത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സ്, ഓസീസിന്റെ മറ്റൊരു പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെയെല്ലാം തന്റെ ഫാബ് ഫോറില്‍ നിന്നും സഹീര്‍ തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പുകളുടെയും (WTC) ഫൈനലുകളുടെ ഭാഗമായി മാറാന്‍ നമുക്കു സാധിക്കുകയും ചെയ്തു. എല്ലാ തരത്തിലുള്ള സാഹചര്യങ്ങളിലും വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്.

ടെസ്റ്റിലെ ഫാബ് ഫോര്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഞാന്‍ തീര്‍ച്ചയായും ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും തിരഞ്ഞെടുക്കും. ഇവരെക്കൂടാതെ സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ, ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് എന്നിവരും കൂടി ഫാബ് ഫോറിലുണ്ടാവും.

പാറ്റ് കമ്മിന്‍സും ഈ റോളിലേക്കു മല്‍സരിക്കുന്നയാളാണ്. ഈ നാല്- അഞ്ച് ഫാസ്റ്റ് ബൗളര്‍മാരാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇംപാക്ടുണ്ടാക്കുന്നതെന്നും സഹീര്‍ നിരീക്ഷിച്ചു.

ഗംഭീറിനും പ്രശംസ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെപുതിയ മുഖ്യ കോച്ചായി വന്നിരിക്കുന്ന മുന്‍ ഓപ്പണറും തന്റെ മുന്‍ ടീമംഗവുമായ ഗൗതം ഗംഭീറിനെ പ്രശംസിക്കാനും സഹീര്‍ ഖാന്‍ മറന്നില്ല. കഴിഞ്ഞ ടി20 ലോകകപ്പിനു പിന്നാലെയാണ് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കു വന്നത്.

GAUTAM GAMBHIR

അദ്ദേഹത്തിനൊപ്പം ദീര്‍ഘകാലം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള താരമാണ് സഹീര്‍. എല്ലായ്‌പ്പോഴും വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഗംഭീറെന്നും ഈ സമീപനം ഇന്ത്യന്‍ ടീമിനു ഗുണം ചെയ്യുമെന്നും സഹീര്‍ ചൂണ്ടിക്കാണിക്കുന്നു.

ഗൗതം ഗംഭീറിനെക്കുറിച്ചു നിങ്ങള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിജയദാഹം വളരെ പ്രകടമാണ്. ക്രിക്കറ്റിനെക്കുറിച്ച് വളരെയധികം പാഷനുള്ള വ്യക്തിയും കൂടിയാണ് അദ്ദേഹം. ഈ ഗുണങ്ങള്‍ തന്നെയാണ് ഗൗതമിനെ മികച്ച ക്രിക്കറ്ററുമാക്കി മാറ്റിയെടുത്തത്. കോച്ചെന്ന നിലയിലും അതേ രീതിയില്‍ തന്നെയായിരിക്കും അദ്ദേഹം ഗെയിമിനെ സമീപിക്കുക.

ഗൗതം കളിച്ചിരുന്ന ശൈലി തന്നെ കോച്ചിങിലും നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. കൂടുതല്‍ സമയം കോച്ചിന്റെ റോളില്‍ തുടരുന്നതിലൂടെ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. പക്ഷെ ഗൗതമിന്റെ അടിസ്ഥാനപരമായ കോച്ചിങ് ശൈലി അദ്ദേഹത്തിന്റെ പ്ലെയിങ് ശൈലിക്കു സമാനമാണെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 29, 2024, 13:54 [IST]
Other articles published on Sep 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+