Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ആരാവും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്? സാധ്യതാ ലിസ്റ്റില്‍ ഇന്ത്യയുടെ രണ്ടു പേര്‍

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ കൊമ്പുകുത്തിച്ച് ന്യൂസിലാന്‍ഡ് ജേതാക്കളായിരുന്നു. സതാംപ്റ്റണില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനായിരുന്നു കിവികള്‍ തകര്‍ത്തുവിട്ടത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണായിരുന്നു. എന്നാല്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ഈ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് വിസ്ഡന്‍.

1

സാധ്യതാ ലിസ്റ്റിലെ അഞ്ചു പേരില്‍ രണ്ടു പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുടെ ഓരോ കളിക്കാര്‍ വീതവും ലിസ്റ്റില്‍ ഇടംപിടിച്ചു. പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യം. ഓസീസിന്റെ റണ്‍മെഷീന്‍ മാര്‍നസ് ലബ്യുഷെയ്ന്‍, കീവ്‌സ് പേസര്‍ കൈല്‍ ജാമിസണ്‍, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് മറ്റുള്ളവര്‍.

ലോക ചാംപ്യന്‍ഷിപ്പിന്റെ ആദ്യ സീസണില്‍ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനാണ് അശ്വിന്‍. 14 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വീഴ്ത്തിയത് 71 വിക്കറ്റുകളായിരുന്നു. 145 റണ്‍സിനു ഏഴു വിക്കറ്റുകളെടുത്തതായിരുന്നു ഏറ്റവും മികച്ച പ്രടനം. 2.62 എന്ന മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞ അശ്വിന്‍ നാലു തവണ അഞ്ചു വിക്കറ്റ് നേട്ടത്തിന് അവകാശിയാവുകയും ചെയ്തു.

2

റിഷഭിന്റെ കാര്യമെടുത്താല്‍ ഇന്ത്യയുടെ ഗെയിംചേഞ്ചര്‍ തന്നെയായിരുന്നു താരം. പല മല്‍സരങ്ങളിലും തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ കളി മാറ്റിമറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 39.27 ശരാശരിയില്‍ റിഷഭ് നേടിയത് 707 റണ്‍സായിരുന്നു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 16 സിക്‌സറുകളും പായിക്കാന്‍ റിഷഭിനു സാധിച്ചു.

അതേസമയം, ചാംപ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ലബ്യുഷെയ്‌നായിരുന്നു. 13 ടെസ്റ്റുകളില്‍ നിന്നും 72.82 എന്ന ഞെട്ടിക്കുന്ന ശരാശരിയോടെ താരം നേടിയത് 1675 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും ഒമ്പത് ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. 215 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, July 5, 2021, 14:16 [IST]
Other articles published on Jul 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+