പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീമുമായി വിസ്ഡണ്‍... ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ മാത്രം
ലണ്ടന്‍: ക്രിക്കറ്റിന്റെ ബൈബിളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡണ്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ പതിറ്റാണ്ടില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള കളിക്കാരെ മാത്രമാണ് വിസ്ഡണ്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.
വിസഡണിന്റെ റിവ്യു പാനലാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഡ്രീം ഇലവനെ കണ്ടെത്തിയത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കാണ് ടീമില്‍ മുന്‍തൂക്കം. ഇരു രാജ്യങ്ങളിലെയും മൂന്നു വീതം കളിക്കാര്‍ ടീമിലിടം പിടിച്ചു.

ഇന്ത്യയില്‍ നിന്നും 2 പേര്‍
ഇന്ത്യയില്‍ നിന്നും രണ്ടു താരങ്ങളാണ് വിസ്ഡണിന്റെ പതിറ്റാണ്ടിന്റെ ടീമിലെത്തിയത്. ഒന്നു ക്യാപ്റ്റനും നിലവിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ്.
ടെസ്റ്റില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. ടെസ്റ്റ് ടീമിലെ സ്ഥിരാംഗമായ അശ്വിന്‍ ഇതിനകം 70 മല്‍സരങ്ങളില്‍ നിന്നും 362 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

കുക്കും വാര്‍ണറും ഓപ്പണര്‍മാര്‍
ഇംഗ്ലണ്ടിന്റെ മുന്‍ നായകനും അവരുടെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരുനായ അലെസ്റ്റര്‍ കുക്കും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറുമാണ് ഡ്രീം ഇലവന്റെ ഓപ്പണര്‍മാര്‍.
ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ മഹേല ജയവര്‍ധനെയാണ് മൂന്നാമനായി ബാറ്റിങിന് ഇറങ്ങുക. മധ്യനിരയില്‍ കോലിയോടൊപ്പം ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും കളിക്കും. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് ടീമിലെ ഏക ഓള്‍റൗണ്ടര്‍. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, കാഗിസോ റബാദ എന്നിവരോടൊപ്പം ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡഴ്‌സനുമാണ് പേസര്‍മാര്‍.

പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീം
അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), കുമാര്‍ സങ്കക്കാര (ശ്രീലങ്ക), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), എബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക), ആര്‍ അശ്വിന്‍ (ഇന്ത്യ), ഡെയ്ല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക), കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications