For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതൊരു തുടക്കം മാത്രം, ഭാവിയില്‍ ഇന്ത്യക്കായി ഒരേ സമയം രണ്ടു ടീമുകളിറങ്ങും!

ആകാശ് ചോപ്രയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

1

ഇന്ത്യ ഒരേ സമയം രണ്ടു ക്രിക്കറ്റ് ടീമുകളെ അണിനിരത്താനിരിക്കവെ ഭാവിയില്‍ ഇതു പതിവായി മാറിയേക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. വിരാട് കോലിക്കു കീഴില്‍ ടെസ്റ്റ് ടീം ഇപ്പോള്‍ ഇംഗ്ലണ്ടിനാലുള്ളത്. ഐസിസിയുടെ പ്രഥമ ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര എന്നിവലിയാണ് ഇന്ത്യ കളിക്കുക.

ജൂലൈയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തുന്നുണ്ട്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പുതിയൊരു സംഘമായിരിക്കും ലങ്കയില്‍ പോരിനിറങ്ങുക. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാള്‍ ക്യാപ്റ്റനായി വന്നേക്കുമെന്നാണ് സൂചനകള്‍.

 അദ്ഭുതപ്പെടില്ല

അദ്ഭുതപ്പെടില്ല

ഭാവിയില്‍ ഇന്ത്യ ഒരേ സമയത്തു രണ്ടു വ്യത്യസ്ത ടീമുകളെ വച്ച് പരമ്പരകള്‍ കളിക്കുകയാണെങ്കില്‍ അതു തന്നെ അദ്ഭുതപ്പെടുത്തില്ലെന്നു ചോപ്ര വ്യക്തമാക്കി. ഇംഗ്ലണ്ടിലേക്കു പുറപ്പെടുന്നതിനു മുമ്പ് ബയോ ബബ്ള്‍ നിയന്ത്രമങ്ങള്‍ താരങ്ങള്‍ക്കു ഭാരമായി മാറുന്നതായി ക്യപ്റ്റന്‍ വിരാട് കോലി തുറന്നു പറഞ്ഞിരുന്നു.
ബയോ ബബ്ള്‍ ഏതു തരത്തിലാണ് കളിക്കാരെ ബാധിക്കുകയെന്നു കോലി തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. മാനസികമായി ഇതു കളിക്കാരെ അസ്വസ്ഥരാക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ ഭാവിയില്‍ ഒരേ സമയത്തു രണ്ടു ടീമുകളെന്നത് പതിവായി മാറാനിടയുണ്ടെന്നും ചോപ്ര നിരീക്ഷിച്ചു.

 തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു

തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു

വിരാട് കോലി വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്. കോച്ച് രവി ശാസ്ത്രി അതു ശരിവയ്ക്കുകയും ചെയ്തു. ഇതു യാഥാര്‍ഥ്യമാണ്, മുമ്പ് ആരും ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് പലരും തുറന്നുപറയുന്നുണ്ട്. മാനസികമായ പ്രശ്‌നങ്ങളെക്കുറിച്ച് ആരെങ്കിലും തുറന്നു പറയുന്നത് ഇപ്പോള്‍ വിലക്കപ്പെട്ട കാര്യമല്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ഐപിഎല്ലിന്റെ 14ാം സീസണിനിടെ ബയോ ബബ്‌ളിനകത്തു ഏറെക്കാലം കിയുന്നതിന്റെ ബുദ്ധിമുട്ട് കാരണം ചില വിദേശ താരങ്ങള്‍ പിന്‍മാറിയിരുന്നു.

 എവിടെയും പോവാന്‍ കഴിയില്ല

എവിടെയും പോവാന്‍ കഴിയില്ല

നിങ്ങള്‍ ഒരു ബയോ ബബ്‌ളിന് അകത്തായിരിക്കുമ്പോള്‍ ഒരിക്കലും ഗെയിമില്‍ നിന്നും വിച്ഛേദിക്കാന്‍ കഴിയില്ലെന്നു കോലി തന്നെ പറഞ്ഞ കാര്യമാണ്. നിങ്ങള്‍ക്കു പുറത്ത് എവിടേക്കും പോവാനാവില്ല, ചെറിയൊരു ബ്രേക്ക് നിങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അതു സാധിക്കില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
ഒരേ 18-20 പേര്‍ക്കൊപ്പം നിങ്ങള്‍ ഒരുമിച്ച് പോവുകയാണ്. ഇതു തീര്‍ച്ചയായും ടീമിനെ ഒറ്റക്കെട്ടായി നിലനിര്‍ത്തും. പക്ഷെ ഒരരു പരിധി കഴിഞ്ഞാല്‍ ഇതൊരു ഭാരമായി മാറും, കാരണം രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. അതുകൊണ്ടു തന്നെ മാനസികാരോഗ്യം വളരെ പ്രധാനമാണെന്നും ചോപ്ര വിശദമാക്കി.

Story first published: Friday, June 4, 2021, 11:59 [IST]
Other articles published on Jun 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+