ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20: പന്തിന് നിര്‍ത്തിക്കൂടെ, സഞ്ജു വരട്ടെ... പൊങ്കാലയിട്ട് ആരാധകര്‍
മൊഹാലി: അവസരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കളഞ്ഞുകുളിക്കുന്നതില്‍ സ്വയം മല്‍സരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പന്ത് വെറും നാലു റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ മികച്ച പൊസിഷനില്‍ നില്‍ക്കവെ ക്രീസിലെത്തിയ പന്തിന് റിസ്‌കെടുക്കാതെ തന്നെ മികച്ച ഇന്നിങ്‌സ് കളിച്ച് വിമര്‍ശകര്‍ക്കു മറുപടി നല്‍കാമായിരുന്നു. പക്ഷെ പതിവു പോലെ അനാവശ്യ ഷോട്ട് കളിച്ച് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മല്‍സരത്തിലും ഫ്‌ളോപ്പായതോടെ താരത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ട്വിറ്ററിലൂടെ വലിയ വിമര്‍ശനങ്ങളാണ് താരത്തിനു നേരെ ഉയരുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണം
റിഷഭ് പന്ത് വീണ്ടും റിഷഭ് പന്തായി മാറി. ലഭിച്ച താരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പന്ത് ഇനി ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിപ്പോവുകയാണ് ചെയ്യേണ്ടത്. അവിടെ കളിച്ച് താളം വീണ്ടെടുത്ത ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ ശ്രമിക്കണമെന്നാണ് ഒരാളുടെ ട്വീറ്റ്.

സഞ്ജു സാംസണ്‍ വരട്ടെ
കഴിഞ്ഞത് കഴിഞ്ഞു. സഞ്ജു സാംസണിനെപ്പോലെയുള്ള യുവ പ്രതിഭകള്‍ക്കു ഇന്ത്യ അവസരം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റിഷഭ് പന്ത് സ്വന്തം കഴിവ് പുറത്തെടുക്കാനാവാതെ വീണ്ടും വീണ്ടും നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും മറ്റൊരു ട്വീറ്റില്‍ കുറിച്ചിരിക്കുന്നു.

പന്ത് ആരാധകര്‍ എവിടെ?
ഐപിഎല്ലിനിടെ റിഷഭ് പന്ത് തുടര്‍ച്ചയായി പിന്തുണച്ചു കൊണ്ടിരിക്കുന്ന ആരാധകര്‍ എവിടെയെന്നാണ് ക്രിസ് ഗെയ്‌ലിന്റെ ചിത്രത്തോടൊപ്പം ഒരാളുടെ പരിഹാസം.

മാന്‍ ഓഫ് ദി മാച്ച്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ റിഷ് പന്താണ് മാന്‍ ഓഫ് ദി മാച്ചെന്ന് മറ്റൊരാള്‍ കളിയാക്കി. നന്നായി കളിച്ചുവെന്നും പന്ത് ഔട്ടായി ക്രീസ് വിടുന്ന ചിത്രത്തോടൊപ്പം ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.

സഞ്ജുവും ഇഷാനും കാത്തിരിക്കുന്നു
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലിന് അരികില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും കാത്തിരിക്കുന്ന കാര്യം റിഷഭ് പന്ത് അറിയണമെന്നായിരുന്നു ഒരു ട്വീറ്റ്.

ഉത്തരവാദിത്വവും പക്വതയുമില്ല
റിഷഭ് പന്തിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഒട്ടും ഉത്തരവാദിത്വവും പക്വതയും പന്തിനില്ല. അമിത ആത്മവിശ്വാസവും താരത്തിനുണ്ട്. ടീമില്‍ തന്റെ സ്ഥാനം ഉറപ്പാണെന്നും മറ്റൊരാളും അത് തട്ടിയെടുക്കില്ലെന്നും താരം കരുതുന്നു. പന്തിനേക്കാള്‍ മികച്ച താരങ്ങള്‍ നമുക്കുണ്ട്. സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന് മറ്റൊരു ട്വീറ്റ് ആവശ്യപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications