Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാന്‍ ഓഫ് ദ മാച്ച് സര്‍ ജഡേജയെ ധോണി നോക്കി ദഹിപ്പിച്ചു....

ചെന്നൈ: നോട്ടം കൊണ്ട് ഒരാളെ കൊല്ലാന്‍ പറ്റുമെങ്കില്‍ രവീന്ദ്ര ജഡേജ ഇപ്പോള്‍ ഭസ്മമായി പോയിട്ടുണ്ടാകും - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - രാജസ്ഥാന്‍ റോയല്‍സ് കളിക്ക് കമന്ററി പറയുകയായിരുന്ന മുന്‍ ഇന്ത്യന്‍ താരം അരുണ്‍ ലാലിന്റെ വാക്കുകളാണ് ഇത്. നാല് വിക്കറ്റ് നേടി സര്‍ ജഡേജ മാന്‍ ഓഫ് ദ മാച്ചായ കളിയിലാണ് ധോണി ജഡ്ഡുവിനെ നോക്കിപ്പേടിപ്പിച്ചത് എന്നതാണ് ഏറെ രസകരം.

കളിയുടെ അവസാന ഓവറിലാണ് ഈ സംഭവം നടന്നത്. ഇരുപതാം ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 27 റണ്‍സ്. ക്രിസ് മോറിസ് ബാറ്റ്‌സ്മാന്‍. ഡ്വെയ്ന്‍ ബ്രാവോ ബൗളര്‍. ആദ്യ പന്ത് നോ ബോള്‍. അത് മോറിസ് സിക്‌സറിന് പറത്തി. ഇതോടെ കളി ടൈറ്റായി. രണ്ടാം പന്തില്‍ മോറിസ് വീശിയടിച്ച പന്ത് ജഡേജയുടെ നേരെ അടിച്ച മോറിസ് രണ്ട് റണ്‍ ഓടിയെടുത്തു.

dhoni-jadeja

ഒരു റണ്ണില്‍ ഒതുക്കേണ്ടത് രണ്ട് റണ്‍സ് വിട്ടുകൊടുത്തതാണ് ധോണിയെ ചൊടിപ്പിച്ചത്. അത്രയ്ക്കും മെല്ലെയായിരുന്നു ജഡേജയുടെ ഫീല്‍ഡിംഗ്. ഒന്നും പറഞ്ഞില്ലെങ്കിലും ധോണിയുടെ ദേഷ്യം പ്രകടമായിരുന്നു. ദേഷ്യം മുഴുവന്‍ ധോണി ജഡേജയെ തുറിച്ചുനോക്കിയാണ് തീര്‍ത്തത്. ഇത് കണ്ടാണ് കമന്ററി ബോക്‌സില്‍ അരുണ്‍ ലാല്‍ ജഡേജ ഇപ്പോള്‍ ഭസ്മമായി പോയേനെ എന്ന് പറഞ്ഞത്.

ഈ സംഭവം ട്വിറ്ററിലും ഹിറ്റായി. മാന്‍ ഓഫ് ദ മാച്ചായ കളിയിലും ജഡേജയ്ക്ക് ഈ ഗതി വന്നല്ലോ എന്നാണ് ചിലര്‍ പരിതപിക്കുന്നത്. ധോണിയെ വരെ ദേഷ്യം പിടിപ്പിക്കാന്‍ സര്‍ ജഡേജ വിചാരിച്ചാല്‍ പറ്റും എന്നാണ് മറ്റു ചിലര്‍ പറയുന്നത്. ധോണി ദേഷ്യപ്പെടുന്നത് ആദ്യമായി കാണുന്നു എന്ന് കൂടുതല്‍ പേരും പറഞ്ഞു. എന്തായാലും കളി ചെന്നൈ തന്നെ ജയിച്ചു.

Story first published: Monday, May 11, 2015, 13:29 [IST]
Other articles published on May 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+