Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നും പൂനെ, ഇന്നും പൂനെ... കോലിക്കു നന്ദി, സഞ്ജുവിനെ വരവേറ്റ് സോഷ്യല്‍ മീഡിയ

പൂനെ: അഞ്ചു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മലയാളി താരം സഞ്ജു സാംസണിന്റെ മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ തികച്ചും അപ്രതീക്ഷിതമായാണ് സഞ്ജുവിനു നറുക്കുവീണത്. റിഷഭ് പന്തിനു പകരം സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കുകയായിരുന്നു.

ടീമിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളില്‍ പുറത്തിരുന്ന ശേഷമാണ് സഞ്ജുവിനെ ഇന്ത്യ പൂനെയില്‍ കളിപ്പിച്ചത്. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയ ശേഷം ട്വിറ്ററില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

ഇതേ വേദിയില്‍ സെഞ്ച്വറി

ഇതേ വേദിയില്‍ സെഞ്ച്വറി

2017ലെ ഐപിഎല്ലില്‍ പൂനെയില്‍ വച്ചായിരുന്നു റൈസിങ് പൂനെ ജയന്റ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു സെഞ്ച്വറി നേടിയത്. ഇപ്പോള്‍ അതേ വേദിയില്‍ കളിച്ച് സഞ്ജു ഇന്ത്യന്‍ ടീമിലേക്കു മടങ്ങി വന്നുവെന്നായിരുന്നു ഒരു ട്വീറ്റ്.

പന്തിനേക്കാള്‍ കേമന്‍

പന്തിനേക്കാള്‍ കേമന്‍

സഞ്ജു തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മല്‍സരം കളിക്കുന്നു. ആദ്യത്തേത് അഞ്ചു വര്‍ഷം മുമ്പ് 2015ലായിരുന്നു. ഐപിഎല്ലില്‍ നിരവധി തവണ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ടുണ്ട്. പന്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നു തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

കോലിക്കും ബിസിസിഐയ്ക്കും നന്ദി

കോലിക്കും ബിസിസിഐയ്ക്കും നന്ദി

പന്തിനു പകരം സഞ്ജു സംസണ്‍. താരത്തിന് വിലപ്പെട്ട അവസരം നല്‍കിയതിന് നന്ദി. അവസാന എട്ടു മല്‍സരങ്ങളില്‍ അദ്ദേഹം പുറത്തിരിക്കുകയായിരുന്നു. കോലിക്കും ബിസിസിഐയ്ക്കും ഒരുപാട് നന്ദി. സഞ്ജുവിനു വേണ്ടി ഇതിനകം തന്നെ നിരവധി തവണ താന്‍ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നു മറ്റൊരാള്‍ കുറിച്ചു.

ഒരുപാട് സന്തോഷം

ഒരുപാട് സന്തോഷം

അവസാനം സഞ്ജു സാംസണിന് ഒരു ഗെയിം ലഭിച്ചിരിക്കുന്നു. അദ്ദേഹത്തെയോര്‍ത്ത് വളരെയധികം സന്തോഷമുണ്ട്. ഇതു പരാമവധി മുതലെടുക്കൂയെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ഞാനെന്താണ് ഈ കാണുന്നത്

ഞാനെന്താണ് ഈ കാണുന്നത്

സഞ്ജു സാംസണിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കണ്ടപ്പോള്‍....
ഒരു മിനിറ്റ്, ഒരു മിനിറ്റ്, ഞാന്‍ എന്താണ് ഈ കാണുന്നതെന്നു മറ്റൊരാള്‍ കുറിച്ചു.

പന്തിന്റെ പ്രതികരണം

പന്തിന്റെ പ്രതികരണം

റിഷഭ് പന്തിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളോടെയുള്ള രണ്ടു ചിത്രങ്ങളോടെയായിരുന്നു മറ്റൊരു ട്വീറ്റ്.
ആദ്യ ബോളില്‍ സഞ്ജു സിക്‌സര്‍ പായിച്ചപ്പോഴുള്ള പന്തിന്റെ പ്രതികരണമെന്നായിരുന്നു ഒരു ചിത്രത്തിന്റെ തലക്കെട്ട്. രണ്ടാമത്തെ ബോളില്‍ സഞ്ജു ഔട്ടായപ്പോള്‍ പന്തിന്റെ പ്രതികരണമെന്നായിരുന്നു ചിരിക്കുന്ന ഫോട്ടോയ്ക്കു നല്‍കിയ തലക്കെട്ട്.

ടീമില്‍ നിന്നൊഴിവാക്കരുത്

ടീമില്‍ നിന്നൊഴിവാക്കരുത്

ഈ മല്‍സരത്തിനു ശേഷം സഞ്ജു സാംസണിനെ ടീമില്‍ നിന്നൊഴിവാക്കരുതെന്നായിരുന്നു ബിസിസിഐയെ ടാഗ് ചെയ്ത് കൊണ്ട് ഒരു ട്വീറ്റ്. ന്യൂസിലാന്‍ഡിനെതിരേയും ടീമില്‍ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

Story first published: Friday, January 10, 2020, 21:47 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+