Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പതഞ്ജലി ഐപിഎല്‍ ആവുമോ? ച്യവനപ്രകാശ് ബൗണ്ടറി, ശവാസന സിക്‌സര്‍! ട്രോള്‍മഴ

ഐപിഎല്ലിന്റെ 13ാം സീസണ്‍ അടുത്ത മാസം യുഎഇയില്‍ ആരംഭിക്കാനിരിക്കെ മുഖ്യ സ്‌പോണ്‍സര്‍മാരെ തിരയുകയാണ് ബിസിസിഐ. മുന്‍ സ്‌പോണ്‍സര്‍മാരായ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. ഇതോടെയാണ് പുതിയ സ്‌പോണ്‍സര്‍മാരെ ബിസിസിഐ തേടുന്നത്. പല വമ്പന്‍ കമ്പനികളും സ്‌പോണ്‍സര്‍ഷിപ്പ് അവകാശത്തിനായി ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്.

1

അക്കൂട്ടത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമുണ്ട്. ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ആഗോളതലത്തില്‍ ബ്രാന്‍ഡിനു വിപണന വേദിയൊരുക്കുന്നതിനു വേണ്ടിയാണിതെന്നും പതഞ്ജി വക്താവ് അറിയിച്ചിരുന്നു. പതഞ്ജലിയുടെ വരവോടെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ് കാണുന്നത്. ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി പതഞ്ജലി വന്നാല്‍ എങ്ങനെയിരിക്കുമെന്നാണ് ട്വിറ്ററിലൂടെ പരിഹാസശരങ്ങള്‍.

'ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിനായി പതഞ്ജലിയും. ദന്ത്കാന്തി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് എംഎസ്ഡി നേടുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നായിരുന്നു കളിയാക്കിക്കൊണ്ടുളള ഒരു ട്വീറ്റ്.'

'ഈ വര്‍ഷത്തെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിനായി പതഞ്ജലിയും. ഈ സീസണിലെ ഐപിഎല്‍ താരങ്ങളെന്ന കുറിപ്പോടെ ലഗാന്‍ സിനിമയില്‍ ആമിര്‍ ഖാനും സംഘവും നില്‍ക്കുന്ന ഫോട്ടോയിട്ടായിരുന്നു മറ്റൊരു ട്രോള്‍.'

'ഐപിഎല്‍ മല്‍സരത്തിനിടെ കൂറ്റന്‍ സ്‌ക്രീനില്‍ ഇനി ച്യവനപ്രകാശ് ബൗണ്ടറിയെന്നും ശവാസന സിക്‌സറെന്നും തെളിയുമെന്നായിരന്നു ഒരു ട്വീറ്റ്.'

'ഐപിഎല്ലിനെ പതഞ്ജലി സ്‌പോണ്‍സര്‍ ചെയ്‌തേക്കും. ഇതു സത്യമാണോയെന്നറിയില്ല.
പതഞ്ജലി ച്യവനപ്രകാശ് മല്‍സരത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരം. പതഞ്ജലി കൊറോണോയില്‍ ഫീല്‍ഡര്‍ ഓഫ് ദി മാച്ച്.
പതഞ്ജലി ദന്ത്കാന്തി ഫാന്‍ ബോക്‌സ്
എന്നിങ്ങനെയായിരുന്നു മറ്റൊരാളുടെ പരിഹാസം'.

പതഞ്ജലി ഐപിഎല്‍ 2020ലെ ചിയര്‍ലീഡേഴ്‌സ് ഇങ്ങനെയായിരികകുമെന്ന് കാണിച്ച് ബാബ രംദേവിന്റെ വ്യത്യസ്തമാ യോഗ മുദ്രയ്‌ക്കൊപ്പമായിരുന്നു മറ്റൊരു ട്വീറ്റ്.

2

അതേസമയം, ഐപിഎല്ലിന്റെ പുതിയ സീസണ്‍ സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ എന്നീവിടങ്ങളിലെ മൂന്നു സ്റ്റേഡിയങ്ങളിലായി നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫ്രാഞ്ചൈസികള്‍ക്കായി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളാണ് ബിസിസിഐ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 20ന് ശേഷമാണ് എട്ടു ഫ്രാഞ്ചൈസികളും ടൂര്‍ണമെന്റിനായി യുഎഇയിലേക്കു പറക്കുന്നത്.

Story first published: Monday, August 10, 2020, 14:55 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+