Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CPL 2020: നൈറ്റ്‌റൈഡേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം, അക്കൗണ്ട് തുറന്ന് സെന്റ് ലൂസിയ

ടറൗബ (ട്രിനിഡാഡ്): കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ്. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരവും ജയിച്ച് ട്രിന്‍ബാഗോ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ജമൈക്ക ടലാവാസിനെയാണ് ട്രിന്‍ബാഗോ ഏഴു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. മറ്റൊരു മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇതേ മാര്‍ജിനില്‍ ബാര്‍ബഡോസ് ട്രിഡെന്റ്‌സിനെ പരാജയപ്പെടുത്തി സെന്റ് ലൂസിയ സൗക്‌സ് ടൂര്‍ണമെന്റിലെ ആദ്യ ജയം കൈക്കലാക്കി.

1

ട്രിന്‍ബാഗോയ്‌ക്കെതിരേ ആദ്യം ബാറ്റിങിനിറങ്ങിയ ജമൈക്ക എട്ടു വിക്കറ്റിന് 135 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ (58) ഇന്നിങ്‌സാണ് ജമൈക്കയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 42 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആന്ദ്രെ റസ്സല്‍ (25), ആസിഫ് അലി (22) എന്നിവരാണ് 20ന് മുകളില്‍ നേടിയ മറ്റു താരങ്ങള്‍. അലി ഖാനും ജയ്ഡന്‍ സീല്‍സും ട്രിന്‍ബാഗോയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീതമെടുത്തു. ഇന്ത്യന്‍ വെറ്ററന്‍ താരം പ്രവീണ്‍ താംബെയ്ക്കു തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പുറത്തിരിക്കേണ്ടിവന്നു.

മറുപടി ബാറ്റിങില്‍ ട്രിന്‍ബാഗോയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പ് ലെന്‍ഡ്ല്‍ സിമ്മണ്‍സിനെ നഷ്്ടമായിരുന്നു. എന്നാല്‍ സുനില്‍ നരൈയ്‌ന്റെയും (53) കോളിന്‍ മണ്‍റോയുടെയും (49*) ഇന്നിങ്‌സുകള്‍ അവരുടെ രക്ഷയ്്‌ക്കെത്തി. 18.1 ഓവറില്‍ മൂന്നു വിക്കറ്റിന് ട്രിന്‍ബാഗോ ലക്ഷ്യത്തിലെത്തി. 38 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും നരെയ്‌ന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നേരത്തേ ബൗളിങില്‍ ഒരു വിക്കറ്റെടുക്കുകയും ചെയ്ത നരെയ്ന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

2

സെന്റ് ലൂസിയക്കെതിരേ ബാര്‍ബഡോസ് ടീം 18.1 ഓവറില്‍ ഏഴു വിക്കറ്റിന് 131 റണ്‍സെടുത്തു നില്‍ക്കെ മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. ജോണ്‍സണ്‍ ചാള്‍സ് (35), ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മഴ കാരണം കളി തുടങ്ങാന്‍ വൈകിയതോടെ സെന്റ് ലൂസിയയുടെ വിജയലക്ഷ്യം അഞ്ചോവറില്‍ 47 റണ്‍സായി പുനര്‍ നിശ്ചയിച്ചു. അഞ്ചു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിന് സെന്റ് ലൂസിയ ലക്ഷ്യം മറികടക്കുകയും ചെയ്തു.

Story first published: Friday, August 21, 2020, 8:39 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+