Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CPL 2020: നരെയ്ന്‍ മിന്നി, ആദ്യ ജയം നൈറ്റ്‌റൈഡേഴ്‌സിന്; ട്രിഡെന്റ്‌സിനും വിജയത്തുടക്കം

ടറൗബ (ട്രിനിഡാഡ്): കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ ആവേശേജ്വല തുടക്കം. ഉദ്ഘാടന മല്‍രസരത്തില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് വെന്നിക്കൊടി പാറിച്ചപ്പോള്‍ രണ്ടാമത്തെ മല്‍സരത്തില്‍ ബാര്‍ബഡോസ് ട്രിഡെന്റ്‌സും ജയിച്ചുകയറി. വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ കസറിയ മല്‍സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെയാണ് ട്രിന്‍ബാഗോ നാലു വിക്കറ്റിനു തോല്‍പ്പിച്ചത്. രണ്ടാമത്തെ മല്‍സരത്തില്‍ ബാര്‍ബഡോസ് ആറു റണ്‍സിന് സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സിനെ തോല്‍പ്പിച്ചു.

1

മഴയെ തുടര്‍ന്ന് 17 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ഓള്‍റൗണ്ട് പ്രകടനമാണ് നരെയ്ന്‍ കാഴ്ചവച്ചത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും താരം ടീമിന്റെ ഹീറോയായി മാറി. ആദ്യം ബാറ്റ് ചെയ്ത ഗയാന 17 ഓവറില്‍ അഞ്ചു വിക്കറ്റിന് 144 റണ്‍സാണ് നേടിയത്. പുറത്താവാതെ 63 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 44 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റോസ് ടെയ്‌ലര്‍ 21 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 33 റണ്‍സെടുത്തു. രണ്ടു വിക്കറ്റെടുത്ത നരെയ്‌നാണ് ട്രിന്‍ബാഗോ ബൗളര്‍മാരില്‍ മികച്ചുനിന്നത്.

2

മറുപടി ബാറ്റിങില്‍ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് ട്രിന്‍ബാഗോ ലക്ഷ്യം മറികടന്നു. വെടിക്കെട്ട് പ്രകടനം നടത്തിയ നരെയ്‌നാണ് ടീമിന്റെ ജയം എളുപ്പമാക്കിയത്. ഓപ്പണറായി ഇറങ്ങിയ നരെയ്ന്‍ 28 പന്തില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം 50 റണ്‍സ് അടിച്ചെടുത്തു. ഡാരെന്‍ ബ്രാവോയാണ് (30) മറ്റൊരു പ്രധാന സ്‌കോറര്‍. സിപിഎല്ലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കുറിച്ച വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്കു പക്ഷെ ട്രിന്‍ബാഗോയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.

രണ്ടാമത്തെ മല്‍സരത്തില്‍ സെന്റ് കിറ്റ്‌സിനെതിരേ ത്രസിപ്പിക്കുന്ന വിജയമാണ് ബാര്‍ബഡോസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ബാര്‍ബഡോസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 153 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ പടുത്തുര്‍ത്തി. മുന്‍നിര ബാറ്റിങ് തകര്‍ന്നെങ്കിലും ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (38), കെ മയേഴ്‌സ് (37), വാലറ്റത്ത് റാഷിദ് ഖാന്‍ (26*), മിച്ചെല്‍ സാന്റ്‌നര്‍ (20) എന്നിവര്‍ ചേര്‍ന്ന് ബാര്‍ബഡോസിനെ 150 കടത്തി.

3

മറുപടിയില്‍ ഒരു ഘട്ടത്തില്‍ ജയിക്കുമെന്ന് കരുതിയ സെന്റ് കിറ്റ്‌സിനെ ബാര്‍ബഡോസ് 147 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. 41 റണ്‍സ് നേടിയ ജോഷ്വ ഡാസില്‍വയാണ് ടോപ്‌സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. ബെന്‍ ഡങ്കാണ് (34) മറ്റൊരു സ്‌കോറര്‍. ബാര്‍ബഡോസിനായി സാന്‍്‌നറും റാഷിദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Wednesday, August 19, 2020, 9:22 [IST]
Other articles published on Aug 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+