Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോസ്സില്ലാതെ എന്ത് ടെസ്റ്റ് ക്രിക്കറ്റ്? ടോസ് തുടരുമെന്ന് ഐസിസി

ദുബായ്: ടെസ്റ്റ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നും ടോസ് എടുത്തു മാറ്റേണ്ടതില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചു. അനില്‍ കുംബ്ലെയുടെ കീഴിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. 2019 ജൂലൈയില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ടോസ് ഉണ്ടാവുമെന്ന് ഐസിസി വ്യക്തമാക്കി.

1

ടെസ്റ്റില്‍ ഹോം ടീമുകള്‍ക്കാണ് എല്ലായ്‌പ്പോഴും മുന്‍തൂക്കമെന്നും അതിനാല്‍ ടെസ്റ്റില്‍ ടോസിടുന്നത് ഒഴിവാക്കണമെന്നുമുള്ള തരത്തില്‍ അടുത്തിടെ ചില നിര്‍ദേശങ്ങള്‍ വന്നിരുന്നു. ടോസിനു പകരം എവേ ടീമിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതേത്തുടര്‍ന്നാണ് ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ടെസ്റ്റിനെ ടോസിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. രാഹുല്‍ ദ്രാവിഡ്, ആന്‍ഡ്രു സ്ട്രോസ്, മൈക്ക് ഗാറ്റിങ്, മഹേല ജയവര്‍ധനെ, ഡേവിഡ് ബൂണ്‍ എന്നിവരായിരുന്നു കുംബ്ലെയുടെ കീഴിലുള്ള ക്രിക്കറ്റ് കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍. ടോസില്ലാതെ മല്‍സരം നടത്താന്‍ കഴിയില്ലെന്നും ബാറ്റിങിനും ബൗളിങിനും ഒരുപോലെ തുണയ്ക്കുന്ന പിച്ച് തയ്യാറാക്കാനാണ് ഹോം ടീം ശ്രമിക്കേണ്ടതെന്നും ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

2

ടെസ്റ്റ് പരമ്പര വിജയത്തിന് പോയിന്റ് നല്‍കേണ്ടതില്ലെന്നും ഐസിസി ക്രിക്കറ്റ് കമ്മിറ്റി തീരുമാനിച്ചു. ഓരോ ടെസ്റ്റ് വിജയത്തിനുമായിരിക്കും ഇനി പോയിന്റ് നല്‍കുക. ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണങ്കില്‍ മൂന്നിലൊന്ന് പോയിന്റ് ഇരുടീമിനും ലഭിക്കും. അതായത് ടെസ്റ്റ് ജയിച്ചാല്‍ ഒരു ടീമിന് ലഭിക്കുന്ന പോയിന്റ് ആറാണെങ്കില്‍ മല്‍സരം സമനിലയില്‍ കലാശിച്ചാല്‍ രണ്ടു പോയിന്റ് വീതം ഇരുടീമും പങ്കിടും.

Story first published: Wednesday, May 30, 2018, 15:23 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+