Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- അഫ്ഗാന്‍ ടെസ്റ്റ്: ഇവര്‍ തീരുമാനിക്കും ആര് ജയിക്കുമെന്ന്... പ്രതീക്ഷ കാക്കുമോ?

ബെംഗളൂരു: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ടെസ്റ്റ് മല്‍സരത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ജൂണ്‍ 14ന് ബെംഗളൂരുവിലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാന്റെ അരങ്ങേറ്റ ടെസ്റ്റ് മല്‍സരം കൂടിയാണിത്. ഒരേയൊരു ടെസ്റ്റ് മാത്രമേ അഫ്ഗാന്‍ ഇന്ത്യയില്‍ കളിക്കുന്നുള്ളൂ.

ചില ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാവും ഇന്ത്യ- ബെംഗളൂരു ടെസ്റ്റ് മല്‍സരത്തില്‍ നിര്‍ണായകമാവുക. മല്‍സരവിധി തന്നെ നിശ്ചയിക്കാന്‍ ശേഷിയുള്ള ഈ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ലോകേഷ് രാഹുല്‍ (ഇന്ത്യ)

ലോകേഷ് രാഹുല്‍ (ഇന്ത്യ)

സമാപിച്ച ഈ സീസണിലെ ഐപിഎല്ലിലെ മിന്നും താരമായ ലോകേഷ് രാഹുല്‍ ഇനി ദേശീയ ടീമിനു വേണ്ടിയും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഐപിഎല്ലില്‍ രാഹുല്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു.
ഐപിഎല്ലില്‍ നേരിട്ട അഫ്ഗാന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനെ വീണ്ടും ടെസ്റ്റില്‍ നേരിടാനൊരുങ്ങുകയാണ് രാഹുല്‍.
കൂടാതെ പഞ്ചാബില്‍ തന്റെ ടീമംഗമായിരുന്ന അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനെ നിരവധി തവണ നെറ്റ്‌സില്‍ നേരിട്ടതിന്റെ അനുഭവസമ്പത്തും രാഹുലിനു മുതല്‍ക്കൂട്ടാവും.
ഇന്ത്യക്കു വേണ്ടി 23 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരം 1458 റണ്‍സ് നേടിയിട്ടുണ്ട്. 40.02 ശരാശരിയിലാണ് താരം ഇത്രയും റണ്‍സെടുത്തത്.

 അസ്ഗര്‍ സ്റ്റാനിക്‌സായ് (അഫ്ഗാനിസ്താന്‍)

അസ്ഗര്‍ സ്റ്റാനിക്‌സായ് (അഫ്ഗാനിസ്താന്‍)

ബാറ്റിങില്‍ അഫ്ഗാനിസ്താന്റെ വിശ്വസ്ത താരങ്ങളിലൊരാളാണ് ക്യാപ്റ്റന്‍ കൂടിയായ അസ്ഗര്‍ സ്റ്റാനിക്‌സായ്. അദ്ദേഹത്തിന്റെ ബാറ്റിങ്, നായക പാടവമാണ് അഫ്ഗാനെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ടീമുകളിലൊന്നാക്കി മാറ്റിയത്.
അഫ്ഗാന്‍ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് സ്റ്റാനിക്‌സായ്. മുന്‍നിരയില്‍ അദ്ദേഹത്തിന് മികച്ച സ്‌കോര്‍ നേടാനായാല്‍ ഇന്ത്യന്‍ ബൗളിങിനെ വെല്ലുവിളിക്കാന്‍ അഫ്ഗാന് സാധിക്കും.
അഫ്ഗാന് ടെസ്റ്റ് അംഗത്വം ലഭിക്കാത്തതിനാലാണ് ഇത്രയും കാലം സ്റ്റാനിക്‌സായ്ക്ക് കാത്തിരിക്കേണ്ടിവന്നത്. ദേശീയ ടീമിനു വേണ്ടി 82 ഏകദിനങ്ങള്‍ കളിച്ച താരം ഒരു സെഞ്ച്വറിയടക്കം 1651 റണ്‍സ് നേടിയിട്ടുണ്ട്.

ചേതേശ്വര്‍ പുജാര (ഇന്ത്യ)

ചേതേശ്വര്‍ പുജാര (ഇന്ത്യ)

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളിലൊരാളാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും വിരമിച്ച ശേഷം ആ കുറവ് നികത്താന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് താനെന്നു തെളിയിച്ച ബാറ്റ്‌സ്മാനാണ് പുജാര. ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ പുജാരയെ പുറത്താക്കുകയെന്നത് ബൗളര്‍മാര്‍ക്ക് ദുഷ്‌കരമാണ്.
ഇന്ത്യക്കു വേണ്ടി ഇതുവരെ 57 ടെസ്റ്റുകളിലാണ് പുജാര കളിച്ചിട്ടുള്ളത്. 50.52 എന്ന മികച്ച ശരാശരിയില്‍ 4496 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

റഹ്മത്ത് ഷാ (അഫ്ഗാനിസ്താന്‍)

റഹ്മത്ത് ഷാ (അഫ്ഗാനിസ്താന്‍)

അഫ്ഗാനിസ്താന്‍ ബാറ്റിങ് നിരയിലെ പുതുരക്തമാണ് റഹ്മത്ത് ഷാ. മികച്ച സാങ്കേത്തികത്തികവുള്ള ഷാ ഏതു ഫോര്‍മാറ്റിലും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കെല്‍പ്പുള്ള താരമാണ്. 2016 മുതല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അഫ്ഗാന്‍ മധ്യനിരയിലെ നിറസാന്നിധ്യം കൂടിയാണ് അദ്ദേഹം.
ലോകകപ്പ് ക്രിക്കറ്റിനുള്ള യോഗ്യതാ ടൂര്‍ണമെന്റില്‍ അഫ്ഗാന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഷായ്ക്കു സാധിച്ചിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ അഫ്ഗാന്‍ മുന്‍നിര തകര്‍ച്ച നേരിട്ടാല്‍ ടീമിനെ താങ്ങിനിര്‍ത്താനുള്ള ശേഷി ഷായ്ക്കുണ്ട്. ഇതുവരെ 44 ഏകദിനങ്ങളിലാണ് ഷാ അഫ്ഗാന്‍ ജഴ്‌സിയണിഞ്ഞത്. 38.38 ശരാശരിയില്‍ 1497 റണ്‍സ് താരം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.

ദിനേഷ് കാര്‍ത്തിക് (ഇന്ത്യ)

ദിനേഷ് കാര്‍ത്തിക് (ഇന്ത്യ)

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്ക്കു പകരം ടെസ്റ്റ് ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക് മികച്ച പ്രകടനത്തിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാമെന്ന ആതത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ കാര്‍ത്തിക് ടീമിനായി ചില മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്നു.
എംഎസ് ധോണിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് പ്രതിഭയുണ്ടായിട്ടും ദേശീയ ടീമിനായി വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരുന്ന താരമാണ് കാര്‍ത്തിക്. ഇപ്പോള്‍ ധോണിയുടെ വിരമിക്കലോടെ ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പര്‍ സ്ഥാനം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
2010ലാണ് കാര്‍ത്തിക് ഇന്ത്യക്കു വേണ്ടി അവസാനമായി ടെസ്റ്റില്‍ കളിച്ചത്. 2007ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്നു വീരേന്ദര്‍ സെവാഗിനു പകരം ഓപ്പണറായി ഇറങ്ങിയ കാര്‍ത്തിക് മികച്ച പ്രകടനം നടത്തിയിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. 23 ടെസ്റ്റുകളില്‍ നിന്നും 1000 റണ്‍സാണ് കാര്‍ത്തികിന്റെ സമ്പാദ്യം.

Story first published: Saturday, June 9, 2018, 12:08 [IST]
Other articles published on Jun 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+