ബൗണ്‍സര്‍ നിയമത്തിനു പിന്നില്‍ ഒരു ലക്ഷ്യം മാത്രം- കറുത്തവരെ തടയണം! പ്രതികരിച്ച് സമി
കിങ്സ്റ്റണ്‍: ഐസിസിയുടെ ബൗണ്‍സര്‍ നിയമത്തിനെതിരേ ആഞ്ഞടിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ പേസറുമായ ഡാരന്‍ സമി. ഈ നിയമം കൊണ്ടു വരാനുള്ള പ്രധാന കാരണം കറുത്തവരുടെ ടീമിന്റെ നേട്ടം നിയന്ത്രിക്കുക്കയെന്നതായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. നേരത്തേ വെള്ളക്കാരായ ടീമുകളിലെ ഫാസ്റ്റ് ബൗളര്‍മാര്‍ നിരന്തരം ബൗണ്‍സറുകള്‍ എറിഞ്ഞ് വിജയം കൊയ്തു കൊണ്ടിരുന്നപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്നും എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള പേസര്‍മാര്‍ ഇതാവര്‍ത്തിച്ചപ്പോള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി ബൗണ്‍സര്‍ നിയമം അവതരിപ്പിക്കുകയായിരുന്നുവെന്ന് സമി ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല ക്രിക്കറ്റിലെ വംശീയാധിക്ഷേപത്തക്കുറിച്ച് സമി രംഗത്തു വരുന്നത്. നേരത്തേ ഐപിഎല്ലില്‍ കളിക്കുന്നതിനിടെ ടീമംഗങ്ങളില്‍ നിന്നു പോലും തനിക്കു വംശീയാധിക്ഷേപം നേരിട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ജെഫ് തോംസണ്‍, ഡെന്നിസ് ലില്ലി തുടങ്ങിയ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരെ നോക്കൂ. അതിവേഗം ബൗള്‍ ചെയ്ത് എതിര്‍ ടീമിലെ കളിക്കാര്‍ക്കു പരിക്കേല്‍പ്പിക്കുകയും നേട്ടം കൊയ്യുകയും ചെയ്തവരാണ് ഇവരുള്‍പ്പെടെയുള്ള മുന്‍ പേസര്‍മാര്‍.
പിന്നീട് കറുത്തവരുടെ ടീം മികച്ച ഫാസ്റ്റ് ബൗളിങിലൂടെ ലോക ക്രിക്കറ്റിലെ ശക്തികളായി മാറവെയാണ് ബൗണ്‍സര്‍ നിയമമുള്‍പ്പെടെയുള്ള പലതും വരുന്നത്. കറുത്തവരുടെ ടീമിന്റെ നേട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെല്ലാമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഇന്‍സൈഡ് ഔട്ടില്‍ സമി തുറന്നടിച്ചു.

ബൗണ്‍സര്‍ നിയമം കൊണ്ടു വന്നത് കറുത്തവരുടെ ടീമിന്റെ മുന്നേറ്റം നിയന്ത്രിക്കുന്നതിനു വേണ്ടിയാണെന്ന തന്റെ അഭിപ്രായം ചിലപ്പോല്‍ തെറ്റായിരിക്കാം. എന്നാല്‍ അങ്ങനെയാണ് ഇതിനെ താന്‍ കാണുന്നതെന്നും നമ്മുടെ സംവിധാനം അതിന് അനുവദിക്കുന്നില്ലെന്നും സമി വ്യക്തമാക്കി.
1991ലാണ് ഐസിസി ബൗണ്‍സര്‍ നിയമം കൊണ്ടുവരുന്നത്. ഇതു പ്രകാരം ഒരു ബൗളര്‍ക്കു ഒരോവറില്‍ ഒരേയൊരു ബൗണ്‍സര്‍ മാത്രമേ എറിയാന്‍ അനുവാദമുള്ളൂ.

ബൗണ്‍സറിനെക്കുറിച്ചും അതു താനുള്‍പ്പെടെയുള്ള ഫാസ്റ്റ് ബൗളര്‍മാരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ചും വിന്‍ഡീസിന്റെ മുന്‍ ഇതിഹാസം കേട്‌ലി ആംബ്രോസ് തന്റെ ആത്മകഥയായ ടൈം ടു ടോക്കില്‍ പരാമര്‍ശിക്കുന്നുണ്ട്.
വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍മാര്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ഔട്ടാക്കുന്നതിനേക്കാളുപരി അവരെ എറിഞ്ഞുവീഴ്ത്തുന്നതിനാണ് ആഹ്ലാദം കണ്ടെത്തുന്നതെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. ഇതു ശരിയല്ല... ഫാസ്റ്റ് ബൗളര്‍മാരുടെ ആവനാഴിയിലെ ആയുധങ്ങളിലൊന്നാണ് ബൗണ്‍സറുകള്‍. നിങ്ങളെ അസ്വസ്ഥനാക്കാക്കാന്‍ കുറച്ചു ബൗണ്‍സറുകള്‍ എറിയാന്‍ തനിക്കായാല്‍ ഇത് നിങ്ങളെ പുറത്താക്കാന്‍ കൂടുതല്‍ അവസരം തനിക്കു നല്‍കുകയും ചെയ്യും. ഞങ്ങള്‍ മാത്രമല്ല ബൗണ്‍സറുകളിലൂടെ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത്. വിന്‍ഡീസ് താരങ്ങള്‍ക്കും ബൗണ്‍സറുകള്‍ നേരിടവെ പരിക്കേറ്റിട്ടുണ്ട്. ഇതു ക്രിക്കറ്റിന്റെ ഭാഗമാണെന്നും ആംബ്രോസ് പുസ്തകത്തില്‍ കുറിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications