For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം കിരീടം നേടിയില്ല, പക്ഷെ ഏകദിന ലോകകപ്പിലെ താരമായി, നേട്ടം ഈ മൂന്ന് പേര്‍ക്ക് മാത്രം

അപൂര്‍വ്വം ലോകകപ്പില്‍ മാത്രമാണ് കിരീടം നേടാത്ത ടീമിലെ ഒരു താരം ലോകകപ്പിലെ താരമാവുന്നത്

1

ക്രിക്കറ്റില്‍ പൊതുവേ കളിയിലെ താരമാവുന്നതും പരമ്പരയിലെ താരമാവുന്നതും ജയിക്കുന്ന ടീമുകളാവും. ജയിക്കുന്ന ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളാണ് സ്വാഭാവികമായും കളിയിലെ താരമാവുക. അതേപോലെ പരമ്പര നേടുന്ന ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരാവും പരമ്പരയിലെ താരമാവുക. മറിച്ച് സംഭവിച്ചിരിക്കുന്നത് വളരെ അപൂര്‍വ്വം സാഹചര്യങ്ങളിലാണ്. ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ലോകകപ്പിലെ താരമായിട്ടുള്ളത് കൂടുതലും കിരീടം നേടിയ ടീമിന്റെ താരങ്ങളാണ്. എന്നാല്‍ അപൂര്‍വ്വം ലോകകപ്പില്‍ മാത്രമാണ് കിരീടം നേടാത്ത ടീമിലെ ഒരു താരം ലോകകപ്പിലെ താരമാവുന്നത്. കൃത്യമായി പറഞ്ഞാല്‍ മൂന്ന് താരങ്ങള്‍ക്കാണ് ഈ നേട്ടത്തിലേക്കെത്താനായത്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

2003ലെ ഏകദിന ലോകകപ്പ് അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാവാത്തതാണ്. സൗരവ് ഗാംഗുലി എന്ന നായകന് കീഴില്‍ ഇന്ത്യയുടെ വലിയ കുതിപ്പ് കണ്ട ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യ തോറ്റു. കരുത്തരായ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ കലാശപ്പോരാട്ടത്തില്‍ മുട്ടുകുത്തിയത്. കിരീടം നേടിയത് ഓസ്‌ട്രേലിയയാണെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കറിനായിരുന്നു. ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2003ലെ ലോകകപ്പില്‍ 673 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. ഇന്ത്യയുടെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായകമായത് സച്ചിനായിരുന്നു. എന്നാല്‍ ഫൈനലില്‍ സച്ചിന് തിളങ്ങാനായില്ല.

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

ലാന്‍സ് ക്ലൂസ്‌നര്‍

ലാന്‍സ് ക്ലൂസ്‌നര്‍

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ലാന്‍സ് ക്ലൂസ്‌നര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ക്ലൂസ്‌നര്‍ ഏറ്റവും ഭാരം കൂടിയ ബാറ്റുപയോഗിച്ചാണ് കളിച്ചിരുന്നത്. ദക്ഷിണാഫ്രിക്ക ഇതുവരെ ലോകകപ്പ് കിരീടം നേടാത്ത ടീമാണ്. ഇതിഹാസ താരങ്ങള്‍ ഒട്ടനവധി കളിച്ചിട്ടുണ്ടെങ്കിലും കിരീട നേട്ടത്തിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. 1999ലെ ഏകദിന ലോകകപ്പില്‍ സ്റ്റീവ് വോയുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം നേടിയത് ഓസ്‌ട്രേലിയയായിരുന്നു. എന്നാല്‍ ലോകകപ്പിലെ താരമായത് ക്ലൂസ്‌നറാണ്. 281 റണ്‍സും 17 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 140 ശരാശരിയില്‍ കളിച്ച ക്ലൂസ്‌നര്‍ ലോകകപ്പില്‍ നിറഞ്ഞാടുകയായിരുന്നു.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

മാര്‍ട്ടിന്‍ ക്രോ

മാര്‍ട്ടിന്‍ ക്രോ

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ഭാഗ്യമില്ലാതെ പോയ ടീമാണ് ന്യൂസീലന്‍ഡ്. അവസാന രണ്ട് ഏകദിന ലോകകപ്പിലും ഫൈനലിലേക്കെത്തിയെങ്കിലും കിരീടഭാഗ്യം ന്യൂസീലന്‍ഡിനുണ്ടായില്ല. 1990കളില്‍ ന്യൂസീലന്‍ഡിനായി നിറഞ്ഞു നിന്ന താരമാണ് മാര്‍ട്ടിന്‍ ക്രോ. 1992ല്‍ പാകിസ്താന്‍ ലോക ജേതാക്കളായ ലോകകപ്പില്‍ താരമായത് ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ക്രോയായിരുന്നു. 456 റണ്‍സടിച്ചാണ് അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന താരമായി മാറിയതും ലോകകപ്പിലെ താരമായതും. ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് മാര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്.

Story first published: Tuesday, June 14, 2022, 10:36 [IST]
Other articles published on Jun 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+