For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ഓവറില്‍ അഞ്ചു വൈഡ്, വഴങ്ങിയത് 19 റണ്‍സ്!- അരങ്ങേറ്റത്തിലെ ധോണി മാജിക്കിനെപ്പറ്റി ഹാര്‍ദിക്

കളിയില്‍ രണ്ടു വിക്കറ്റ് ഹാര്‍ദിക് വീഴത്തി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി തന്റെ കരിയറിലുണ്ടാക്കിയ വലിയ ഇംപാക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ധോണിയുടെ പിന്തണയും ഉപദേശവുമാണ് തന്റെ കരിയര്‍ മാറ്റിമറിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒരുപക്ഷെ മറ്റൊരു ക്യാപ്റ്റനുമെടുക്കാന്‍ സാധ്യതയില്ലാത്ത റിസ്‌കായിരുന്നു ഹാര്‍ദിക്കിന്റെ കന്നി മല്‍സരത്തില്‍ ധോണിയെടുത്തതെന്നു കാണാം. അതിനു അദ്ദേഹത്തിനു ഫലം ലഭിക്കുകയും ചെയ്തു. ധോണി അന്നു അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഹാര്‍ദിക്കിന്റെ വിധി മറ്റൊന്നാവുമായിരുന്നു. ഏതു മോശം ഘട്ടത്തിലും തന്റെ താരങ്ങളില്‍ ധോണി അര്‍പ്പിച്ചിരുന്ന വിശ്വാസവും അവര്‍ക്കു നല്‍കിയിരുന്ന പിന്തുണയുമെല്ലാം അടിവരയിടുന്ന സംഭവം കൂടിയാണിത്.

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു ഹാര്‍ദിക് പാണ്ഡ്യക്കു ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. 2015ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ കളിയില്‍ തന്നെ ഹാര്‍ദിക്കിനെ ധോണി ഇറക്കുകയും ചെയ്തു.

2

ഈ മല്‍സരത്തില്‍ മൂന്നോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് ഹാര്‍ദിക്ക് രണ്ടു വിക്കറ്റുകളെടുത്തിരുന്നു. ക്രിസ് ലിന്‍, മാത്യു വേഡ് എന്നിവരെയാണ് താരം പുറത്താക്കിയത്. രണ്ടു വിക്കറ്റുകള്‍ നേടിയെങ്കിലും ഹാര്‍ദിക്കിന്റെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. കാരണം ആദ്യ ഓവറില്‍ തന്നെ അദ്ദേഗം വിട്ടുകൊടുത്തത് 19 റണ്‍സായിരുന്നു.

3

ഈ മല്‍സരത്തില്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ധോണി ഹാര്‍ദിക്കിനെ പന്തേല്‍പ്പിച്ചത്. പക്ഷെ ആദ്യത്തെ മൂന്നു ബോളുകളും വൈഡെറിഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. അഞ്ചു വൈഡുകളടക്കം ആദ്യ ഓവറില്‍ ഹാര്‍ദിക്ക് 11 പന്തുകെളിഞ്ഞു വിട്ടുകൊടുത്തതാവട്ടെ 19 റണ്‍സും.
ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇതു തന്റെ കന്നി മല്‍സരം മാത്രമമല്ല, അവസാനത്തേതും ആയിരിക്കുമെന്ന് ഭയപ്പെട്ടിരുന്നതായി ഹാര്‍ദിക് വെളിപ്പെടുത്തി. ബോറിയ മജുംദാറിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

4

ആ സമയത്തു എംഎസ് ധോണിയുടെ ഉദ്ദേശം എന്താണെന്നു എനിക്കറിയില്ലായിരുന്നു. ആദ്യ ഓവര്‍ ബൗള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ബാട്ട്ഫൂട്ടിലായിരുന്നുവെന്ന് ഓര്‍മയുണ്ട്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇത്രയും റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍ മറ്റാരുമുണ്ടാവില്ല. ഇതു ആദ്യത്തെ മാത്രല്ല അവസാനത്തെയും മല്‍സരം കൂടിയായിരിക്കുമെന്നു എനിക്കു ശരിക്കും തോന്നിയിരുന്നു.

5

ഇതിനിടെയാണ് ധോണി എന്നെ വീണ്ടും ബൗള്‍ ചെയ്യിക്കാന്‍ വിളിക്കുന്നത്. ആഴമേറിയ വെള്ളത്തില്‍ എനിക്കു നീന്താന്‍ കഴിയുമോയെന്നു അദ്ദേഹത്തിനു കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എക്‌സ്ട്രാ കവറില്‍ ഫീല്‍ ചെയ്യവെയാണ് രണ്ടാം ഓവര്‍ ബൗള്‍ ചെയ്യാന്‍ ധോണി വിളിച്ചത്. എന്നെ വീണ്ടും ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഹാര്‍ദിക് ഓര്‍മിക്കുന്നു.

6

രണ്ടാമത്തെ ഓവറില്‍ ശക്തമായ തിരിച്ചുവരവായിരുന്നു ഹാര്‍ദിക് പാണ്ഡ്യ നടത്തിയത്. അവസാനത്തെ ബോളില്‍ ക്രിസ് ലിന്നിനെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഒരോവര്‍ കൂടി ഹാര്‍ദിക്കിനെക്കൊണ്ട് ധോണി ബൗള്‍ ചെയ്യിച്ചു. മൂന്നാമത്തെ ഓവറിലെ ആദ്യ ബോളില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വേഡിനെ അദ്ദേഹം പുറത്താക്കുകയും ചെയ്തു.

7

ഇതോടെ ആദ്യത്തെ ഓവറിലെ ദയനീയ പ്രകടനത്തിനു പ്രായശ്ചിത്തം ചെയ്യാനും ഹാര്‍ദിക്കിനു കഴിഞ്ഞു.
പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി. നിലവില്‍ ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഹാര്‍ദിക് ടീമിനു പുറത്താണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് താരം അവസാനമായി കളിച്ചത്. മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലൂടെ ഹാര്‍ദിക് ടീമിലേക്കു മടങ്ങി വന്നേക്കും.

Story first published: Wednesday, January 26, 2022, 17:33 [IST]
Other articles published on Jan 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+