For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി പുറത്താക്കി, വിരമിക്കാന്‍ തുനിഞ്ഞപ്പോള്‍ തടഞ്ഞ് സച്ചിനെന്ന് വീരു!

2008ലായിരുന്നു സംഭവം

ഒരു കാലത്തു ബാറ്റിങില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്നു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയുണ്ടായിരുന്നയാളാണ് അദ്ദേഹം. കാരണം ക്രിക്കറ്റെന്ന ഗെയിമിലെ എക്കാലത്തെയും വലിയ എന്റര്‍ടെയിനര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

virender sehwag

ഫോര്‍മാറ്റെന്ന വേര്‍തിരിവില്ലാതെ എല്ലാ ഫോര്‍മാറ്റിനെയും ഒരുപോലെ സമീപിച്ചിരുന്ന ബാറ്ററായിരുന്നു സെവാഗ്. ഇപ്പോഴിതാ വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം. ഏകദിന ക്രിക്കറ്റില്‍ നിന്നും 2008ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ വിരമിക്കാന്‍ താന്‍ ആലോചിച്ചിരുന്നുവെന്നാണ് വീരു തുറന്നു പറഞ്ഞിരിക്കുന്നത്. അന്നു തടഞ്ഞത് ടീമംഗമായിരുന്ന ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നാണ് സെവാഗിന്റെ വെളിപ്പെടുത്തല്‍.

virender sehwag 1

2008ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. ഇന്ത്യ, ഓസീസ് എന്നിവരെക്കൂടാതെ ശ്രീലങ്കയായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. 10 മല്‍സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമേ വീരേന്ദര്‍ സെവാഗ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. മോശം പ്രകടനം കാരമാണ് ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തെ ഇന്ത്യ മാറ്റിനിര്‍ത്തിയത്.

virender sehwag 3

ആദ്യത്തെ നാലു മല്‍സരങ്ങളില്‍ 6, 33, 11, 14 എന്നിങ്ങനെയായിരുന്നു സെവാഗിന്റെ സ്‌കോറുകള്‍. ഇതോടെ ക്യാപ്റ്റന്‍ എംഎസ് ധോണി പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അതിനു ശേഷം ഓസീസിനെതിരേ ഒരു അവസരം കൂടി വീരുവിനു നല്‍കി. എന്നാല്‍ അതില്‍ 14 റണ്‍സിനു പുറത്തായതോടെ വീണ്ടും ടീമിനു പുറത്തായി. എങ്കിലും ബെസ്റ്റ് ഓഫ് ത്രീയുള്‍പ്പെട്ട ഫൈനലില്‍ ആദ്യത്തെ രണ്ടിലും ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.

virender sehwag ms dhoni

ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് 2008ല്‍ വിരമിക്കലിനെക്കുറിച്ച് താന്‍ ഗൗരവമായി ആലോചിച്ചതെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തിയത്. 2008ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്കു വന്നിരുന്നു. ടെസ്റ്റ് പരമ്പരയിലൂടെ ഞാന്‍ ദേശീയ ടീമിലേക്കു മടങ്ങിവന്നു, 150 റണ്‍സ് നേടുകയും ചെയ്തു.
പക്ഷെ ഏകദിനത്തില്‍ മൂന്ന്-നാലു ശ്രമങ്ങളില്‍ എനിക്കു കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. അതിനാല്‍ എംഎസ് ധോണി എന്നെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

sachin tendulkar- virender sehwag

ഏകദിന ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട സമയത്തായിരുന്നു ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഏകദിനത്തില്‍ നിന്നും വിരമിച്ചാലും ടെസ്റ്റില്‍ തുടര്‍ന്നും കളിക്കാമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.
പക്ഷെ ഈ സമയത്തു സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എന്നെ വിരമിക്കലില്‍ നിന്നും തടഞ്ഞത്. അദ്ദേഹം എന്നോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- ഇതു നിന്റെ ജീവിതത്തിലെ മോശം ഘട്ടമാണ്. ഈ ടൂറിനു ശേഷം വീട്ടിലേക്കു മടങ്ങുക. എന്താണ് വേണ്ടതെന്നു നന്നായി ആലോചിക്കൂ, അതിനുശേഷം അടുത്തതായി എന്തു ചെയ്യണമെന്നു തീരുമാനിക്കൂയെന്നായിരുന്നു. ഭാഗ്യവശാല്‍ അന്നു താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെന്നും സെവാഗ് വ്യക്തമാക്കി.

virat kohli

കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുക്കണമോയെന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു വീരേന്ദര്‍ സെവാഗ് തന്റെ കരിയറിലെ നിര്‍ണായക സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.
രണ്ടു തരത്തിലുള്ള കളിക്കാരാണുള്ളത്. വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അവര്‍ ഇത്തരം സാഹചര്യങ്ങളെ തമാശയായി മാത്രമേ കാണുകയുള്ളൂ. വിരാട് ഇക്കൂട്ടത്തില്‍ പെട്ടയാളാണ്. എല്ലാ വിമര്‍ശനങ്ങളെയും ശ്രദ്ധിക്കുകയും ഗ്രൗണ്ടില്‍ റണ്‍സ് അടിച്ചെടുത്ത് പ്രതികരികരിക്കുകയും അവര്‍ തെറ്റായിരുന്നുവെന്നു തെളിയിക്കുകയും ചെയ്യും.

virender sehwag 7

മറ്റൊരു വിഭാഗം കളിക്കാര്‍ തങ്ങള്‍ക്കു നേരെ പുറത്ത് ഉയരുന്ന ഇത്തര കോലാഹലങ്ങളൊന്നും ബാധിക്കാത്തവരാണ്. എന്താണ് ചെയ്യേണ്ടതെന്നു അവര്‍ക്കു നന്നായി അറിയാം. ഞാന്‍ ഇങ്ങനെയുള്ളയാളാണ്. എന്നെ വിമര്‍ശിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല, ഞാന്‍ കളിക്കാനും റണ്‍സ് അടിച്ചെടുക്കാനും അതിനു ശേഷം വീട്ടില്‍ പോവാനും ആഗ്രഹിക്കുന്നയാളാണെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 1, 2022, 13:41 [IST]
Other articles published on Jun 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+