IPL 2021: എന്തിന് അധികം പേരെ വാങ്ങണം? വന്ന രണ്ടു പേരും മാസ്സ്, സിഎസ്‌കെയെ പ്രശംസിച്ച് ഗംഭീര്‍
ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയ നീക്കത്തെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ മുന്‍ നായകനുമായ ഗൗതം ഗംഭീര്‍. സിഎസ്‌കെയുടെ ഏറ്റവും മികച്ച ലേലമെന്നാണ് ഇത്തവണത്തേതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര, കര്‍ണാടകയുടെ ഓള്‍റൗണ്ടര്‍ കെ ഗൗതം എന്നിവരെ ലേലത്തില്‍ സിഎസ്‌കെ വാങ്ങിയിരുന്നു. ഇവരെക്കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ മൂന്നുപേരെ കൂടിയാണ് സിഎസ്‌കെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലാണ് ലേലത്തില്‍ ഓരോ ടീമിന്റെയും പ്രകടനം ഗംഭീര്‍ വിശകലനം ചെയ്തത്. എവിടെയാണ് ഉടച്ചുവാര്‍ക്കല്‍? മറ്റു ടീമുകള്‍ക്കായിരുന്നു സിഎസ്‌കെയേക്കാള്‍ ഉടര്‍ച്ചുവാര്‍ക്കല്‍ ആവശ്യമായി വന്നത്. കഴിഞ്ഞ സീസണ്‍ സിഎസ്‌കെയെ സംബന്ധിച്ച് ഏറ്റവും മോശമായിരുന്നുവെന്ന് എല്ലാവരും പറയാന്‍ കാരണം സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടിയില്ലെന്നതു കൊണ്ടാണ്. എന്നാല്‍ ഈ ലേലത്തില്‍ സിഎസ്‌കെ മൂന്നു താരങ്ങളെ വാങ്ങിച്ച് ഹാപ്പിയായിരിക്കുന്നു.
മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവരെ നടന്നതില്‍ വച്ച് സിഎസ്‌കെയുടെ ഏറ്റവും മികച്ച ലേലം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെയാണ് നിങ്ങള്‍ ഒരു ടീമിനെയുണ്ടാക്കേണ്ടത്, ഇങ്ങനെയാണ് ദീര്‍ഘകാലത്തേക്കു ലക്ഷ്യമിട്ട് ഒരു ടീമിനെയൊരുക്കേണ്ടതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

ലേലത്തില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനായി സിഎസ്‌കെ തുടക്കത്തില്‍ ഒന്നു ശ്രമിച്ചുനോക്കി. പക്ഷെ പിന്നീട് ഇതേ വിലയ്ക്കു കെ ഗൗതമിനെയും മോയിന്‍ അലിയെയും അവര്‍ വാങ്ങിച്ചു. ഒരു വിലയ്ക്കു രണ്ടു കളിക്കാരെയാണ് സിഎസ്‌കെയ്ക്കു ലഭിച്ചിരിക്കുന്നത്. മൂന്നു പേരെ മാത്രമേ സിഎസ്‌കെയ്ക്കു വാങ്ങാനായുള്ളൂവെന്നു പലരും പറയുന്നുണ്ടാവാം. എന്നാല്‍ സിഎസ്‌കെയുടെ ഏറ്റവും മികച്ച ലേലം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെയായിരിക്കണം ലേലം. വലിയ പണം മുടക്കുന്നതിലല്ല കാര്യം, ടീമിന് ഗുണം ചെയ്യുന്ന കളിക്കാരെ കൊണ്ടുവരുന്നതിലാണ് കാര്യം. മോയിനും ഗൗതമും സിഎസ്‌കെയെ ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാരാണ്. വേണമെങ്കില്‍ ടീമിനെ അവര്‍ ചാംപ്യന്‍മാരാക്കുകയും ചെയ്യും. രണ്ടു പേരും സിഎസ്‌കെയെ സംബന്ധിച്ച് മികച്ച ഓപ്ഷനുകളാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications