IPL: 2014ലെ പര്‍പ്പിള്‍ ക്യാപ് ജേതാവ്, ഇപ്പോള്‍ ഗുജറാത്തിന്റെ നെറ്റ് ബൗളര്‍, മോഹിത്തിന്റെ ജീവിതം

ചെന്നൈ: ക്രിക്കറ്റ് താരങ്ങളുടെ കരിയര്‍ എന്നും വലിയ പോരാട്ടങ്ങള്‍ നിറഞ്ഞതാണ്. വലിയ ഉന്നതങ്ങളില്‍ നിന്ന് താഴോട്ട് പോയ നിരവധി താരങ്ങളെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാനാവും. ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലം പൂര്‍ത്തിയായപ്പോള്‍ ആരാധകരുടെ പല പ്രിയപ്പെട്ട താരങ്ങളും തഴയപ്പെട്ടു. ടൂര്‍ണമെന്റ് 26ന് ആരംഭിക്കാനിരിക്കെ ഒരു താരത്തിന്റെ കരിയര്‍ വലിയ ചര്‍ച്ചയാവുകയാണ്. അത് മറ്റാരുമല്ല ഇന്ത്യന്‍ പേസര്‍ മോഹിത് ശര്‍മയുടെ ജീവിതമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
2014ലെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുടമയായ മോഹിത് ശര്‍മ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നെറ്റ് ബൗളറായി എത്തിയിരിക്കുകയാണ്. ഇതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡുള്ള മോഹിത് 2014ലെ ടി20 ലോകകപ്പിലും 2015ലെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2022ലെ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതെ പോയതോടെയാണ് നെറ്റ് ബൗളറായി ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മോഹിത് ശര്‍മയെത്തിയത്.

ഇന്ത്യന്‍ ടീമിലടക്കം കളിച്ചിട്ടും പര്‍പ്പിള്‍ ക്യാപ് നേടിയിട്ടും ഇപ്പോള്‍ നെറ്റ് ബൗളറായി ടൂര്‍ണമെന്റിന്റെ ഭാഗമാവേണ്ടി വന്ന ദുരവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ മോഹിത്തിന്റെ കരിയറിലെ വീഴ്ച്ചയില്‍ നിരവധി പേരാണ് നിരാശപങ്കുവെച്ചിരിക്കുന്നത്. ഒരു കാലത്ത് എംഎസ് ധോണിയുടെ വിശ്വസ്തന്മാരിലൊരാളായിരുന്ന മോഹിത് ഇന്ന് നെറ്റ് ബൗളറായി എന്നത് ക്രിക്കറ്റ് കരിയര്‍ എല്ലാവര്‍ക്കും ഒരുപോലെ ഉയര്‍ച്ച നല്‍കുന്നതല്ലെന്നത് തുറന്ന് കാട്ടുകയാണ്.

ഹരിയാനക്കാരനായ മോഹിത് 2013ലാണ് ഐപിഎല്ലിലേക്കെത്തുന്നത്. എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് മോഹിത് ടൂര്‍ണമെന്റിലേക്കെത്തുന്നത്. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണം കൊണ്ടുവരാന്‍ മിടുക്കനായ മോഹിത് മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രഥമ സീസണില്‍ത്തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മോഹിത്തിന് 2013ല്‍ത്തന്നെ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തി. 15 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് പ്രഥമ സീസണില്‍ അദ്ദേഹം നേടിയത്.

2014ലാണ് മോഹിത്തിന്റെ ഏറ്റവും ശ്രദ്ധേയ പ്രകടനം കണ്ടത്. സിഎസ്‌കെയ്ക്കായി ഇറങ്ങിയ താരം സീസണിലെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 16 മത്സരത്തില്‍ നിന്ന് 23 വിക്കറ്റുമായാണ് മോഹിത് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ 2015ല്‍ മോഹിത്തിന് കൂടുമാറേണ്ടി വന്നു. പഞ്ചാബ് കിങ്‌സാണ് മോഹിത്തിനെ സ്വന്തമാക്കിയത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയ താരം അവസാനമായി ഡല്‍ഹിക്കുവേണ്ടിയാണ് മോഹിത് കളിച്ചത്. ഡല്‍ഹിക്കൊപ്പം ഒരു മത്സരം കളിച്ച താരം 45 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

ഇത്തവണ മെഗാ ലേലത്തിലും മോഹിത് പേരുചേര്‍ത്തെങ്കിലും വാങ്ങാന്‍ ആളില്ലാതെ വന്നതോടെയാണ് നെറ്റ് ബൗളറായി മാറേണ്ടി വന്നത്. ഗുജറാത്ത് ടീമിനൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളില്‍ മോഹിത്തും ഉള്‍പ്പെട്ടതോടെയാണ് താരം ഇത്തവണ നെറ്റ് ബൗളറായാണ് ഗുജറാത്തിനൊപ്പമുള്ളതെന്ന കാര്യം ഒട്ടുമിക്ക ആരാധകരും അറിഞ്ഞത്. ചുരുങ്ങിയ സമയംകൊണ്ട് ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

86 ഐപിഎല്‍ മത്സരം കളിച്ച മോഹിത് 122 റണ്‍സും 92 വിക്കറ്റുമാണ് വീഴ്ത്തിയത്. 8.45 ആണ് ഇക്കോണമി. 14 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യക്കായി 26 ഏകദിനത്തില്‍ നിന്ന് 31 വിക്കറ്റും 8 ടി20യില്‍ നിന്ന് 6 വിക്കറ്റുമാണ് മോഹിത് ശര്‍മ നേടിയത്. എന്തായാലും നെറ്റ് ബൗളറായി ഒതുങ്ങേണ്ട അവസ്ഥയിലേക്ക് മോഹിത് എത്തിപ്പെട്ടു എന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിയേയും സങ്കടപ്പെടുത്തുന്ന കാര്യം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications