For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്നെയവര്‍ 'ത്രീഡി'യാക്കി, റായുഡുവുമായി അടുപ്പമുണ്ടോ? മനസ്സ് തുറന്ന് വിജയ് ശങ്കര്‍

റായുഡുവിന് പകരം ലോകകപ്പ് ടീമില്‍ ശങ്കറിനെ ഉള്‍പ്പെടുത്തിയിരുന്നു

2019ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ത്രീഡി വിവാദം. പരിചയസമ്പന്നനായ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഇന്ത്യന്‍ ടീമിലെടുത്തിരുന്നു. മികച്ച ഫോമിലുള്ള റായുഡു തഴയപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്തിരുന്നു.

1

ഇതിനു പിന്നാലെയാണ് ശങ്കറിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് എംഎസ്‌കെ പ്രസാദിനു കീഴിലുള്ള പഴയ സെലക്ഷന്‍ കമ്മിറ്റി പ്രതികരിച്ചത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മുന്നിലും മികവുള്ള ത്രീഡി പ്ലെയറാണ് ശങ്കറെന്നും ഇതു കാരണമാണ് ടീമിലെടുത്തതെന്നുമായിരുന്നു അവരുടെ വിശദീകരണം. ഇതിനു പിന്നാലെ ഇതിനെ സമൂഹമാധ്യമത്തിലൂടെ റായുഡു പ്രതികരിക്കുകയും ചെയ്തു. ലോകകപ്പ് കാണുന്നതിനായി പുതിയ സെറ്റ് ത്രീഡി കണ്ണടകള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു പരിഹാസരൂപേണ റായുഡു ട്വീറ്റ് ചെയ്തത്. ഇതു വൈറലായി മാറുകയും ചെയ്തു. ഇന്ത്യന്‍ ടീമിനു വേണ്ടി ശങ്കര്‍ മോശം പ്രകടനം നടത്തിയപ്പോഴെല്ലാം ത്രീഡിയെന്നു പരിഹസിച്ച് താരത്തെ ആരാധകര്‍ ട്രോളുകയും ചെയ്തിരുന്നു.

ത്രീഡി വിവാദത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ശങ്കര്‍. അങ്ങനെയൊരു വിശേഷണം അവര്‍ എനിക്കു നല്‍കുകയും വൈറലാക്കുകയും ചെയ്തു. അക്കാര്യത്തില്‍ എനിക്കൊരു ബന്ധവുമില്ല. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മൂന്നു മല്‍സരങ്ങളിലായിരുന്നു ഞാന്‍ കളിച്ചത്. മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു. അത്ര മോശമായിരുന്നില്ല എന്റെ പ്രകടനം. ഐപിഎല്ലിലും വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലാണ് താന്‍ കളിക്കുന്നതെന്നും ശങ്കര്‍ വ്യക്തമാക്കി.

2

ഒരുപാട് ആളുകള്‍ റായുഡുവുമായി എന്നെ താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഞങ്ങളുടെ ബാറ്റിങ് പൊസിഷനുകളും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. താരതമ്യം ചെയ്യുന്നതില്‍ കുഴപ്പമില്ല, പക്ഷെ ഏതൊക്കെ പൊസിഷനുകളിലാണ് രണ്ടു പേരും കളിക്കുന്നതെന്നു കൂടി നോക്കണം. ഒരുപാട് ആളുകള്‍ക്കു അക്കാര്യമറിയില്ല, അവര്‍ അതു കാണുന്നുമില്ല. എന്റെ ചെലവില്‍ അവര്‍ക്കു സോഷ്യല്‍ മീഡിയകളിലൂടെ ആസ്വദിക്കുക മാത്രമാണ് വേണ്ടതെന്നും ശങ്കര്‍ പറഞ്ഞു.

റായുഡുവുമായി എനിക്കു ശത്രുതയുമില്ല. പരസ്പരം കണ്ടാല്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്. വ്യക്തിപരമായി ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായെന്നു മാത്രം. റായുഡുവിനോടു എനിക്കു യാതൊരു വിരോധവുമില്ല. അടുത്തിടെ ഡല്‍ഹിയില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹവുമായി ഒരുപാട് സംസാരിച്ചിരുന്നതായും ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

മോശം പ്രകടനങ്ങളും പരിക്കും കാരണമാണ് ശങ്കറിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായത്. ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് താനെന്നു തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച ശങ്കര്‍ പക്ഷെ ബാറ്റിങിലും ബൗളിങിലും നിരാശപ്പെടുത്തിയിരുന്നു.

Story first published: Sunday, May 16, 2021, 15:28 [IST]
Other articles published on May 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+