വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് തെറിക്കും, 2023 സഞ്ജുവിന്‍റേത്! സെലക്ഷന്‍ കമ്മിറ്റി ഇത് അര്‍ഹിച്ചു, ഫാന്‍സ് ഹാപ്പി

സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം പരിഗണിച്ച് സെലക്ഷന്‍ കമ്മിറ്റിയെ കഴിഞ്ഞ ദിവസം ബിസിസിഐ പിരിച്ചുവിട്ടിരുന്നു. ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള നാലംഗ സെലക്ഷന്‍ കമ്മിറ്റിയെയായിരുന്നു ബിസിസിഐ നീക്കിയത്. ഇത്തരമൊരു കടുപ്പമേറിയ നടപടി വൈകാതെയുണ്ടാവുമെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ഐസിസി ട്രോഫി ഒരിക്കല്‍ക്കൂടി കൈവിട്ടു പോയതില്‍ ബിസിസിഐയ്ക്കു കടുത്ത അതൃപ്തിയും രോഷവുമുണ്ടായിരുന്നു. ഇതാണ് സെലക്ഷന്‍ കമ്മിറ്റിയുടെ പുറത്താവലിലേക്കു നയിച്ചത്.

Also Read: ധോണിയല്ല, ഇന്ത്യയെ വെടിക്കെട്ട് ബാറ്റിങ് ഇവര്‍ പഠിപ്പിക്കും! ഇന്ത്യയുടെ അഞ്ച് മുന്‍ താരങ്ങള്‍Also Read: ധോണിയല്ല, ഇന്ത്യയെ വെടിക്കെട്ട് ബാറ്റിങ് ഇവര്‍ പഠിപ്പിക്കും! ഇന്ത്യയുടെ അഞ്ച് മുന്‍ താരങ്ങള്‍

ലോകകപ്പ് തോല്‍വി

ലോകകപ്പ് തോല്‍വി

ലോകകപ്പില്‍ നിന്നുള്ള ഇന്ത്യയുടെ പുറത്താവലില്‍ ടീം സെലക്ഷനും നിര്‍ണായകമായിട്ടുണ്ടെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഈ കാരണത്താല്‍ തന്നെയാണ് നിലവിലെ കമ്മിറ്റിയെ പുറത്താക്കി പുതിയൊരു കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ചേതന്‍ ശര്‍മയെയും സംഘത്തെയു മാറ്റിയത് സഞ്ജു സാംസണിനെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്

തുടര്‍ച്ചയായി അവസരങ്ങള്‍

തുടര്‍ച്ചയായി അവസരങ്ങള്‍

സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇനി തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനുള്ള സമയമെത്തിയിരിക്കുകയാണ്. 2024ലെ അടുത്ത ഐസിസി ടി20 ലോകകപ്പില്‍ കളിക്കാന്‍ സഞ്ജു ഫിറ്റാണോ, അല്ലയോ എന്നു പരിശോധിക്കൂ. സ്ഥിരമായി അവസരങ്ങള്‍ എന്നതിന് അര്‍ഥം തുടര്‍ച്ചയായ അവസരങ്ങള്‍ എന്നാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഞങ്ങള്‍ പൊറുക്കില്ല

ഞങ്ങള്‍ പൊറുക്കില്ല

രണ്ടു ലോകകപ്പുകളാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സഞ്ജു സാംസണില്‍ നിന്നും തട്ടിയെടുത്തത്. ഞങ്ങള്‍ ആരാധകര്‍ അവരോടു ക്ഷമിക്കുകയോ, പൊറുക്കുകയോ ചെയ്യില്ല. ഇന്ത്യ ലോകകപ്പില്‍ ചംപ്യന്‍മാരാവണമെന്ന് ആഗ്രഹിച്ച ഫാന്‍സ് ആരും തന്നെ ചേതന്‍ ശര്‍മയോടും സംഘത്തോടും പൊറുക്കില്ല. പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, രവി ബിഷ്‌നോയ് തുടങ്ങിയവരെല്ലാം അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഇരയാണെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: IND vs NZ: സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കരുത്! മധ്യനിര 'ഹൗസ്ഫുള്‍', എവിടെയിറക്കും

ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിച്ചു

ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പക്ഷപാതവും വിവേചനവും കാരണം ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിച്ചത്. ഇതുവരെ ഈ നാണംകെട്ട സംഘം ഫാന്‍സിനെ അഭിമുഖീകരിക്കുകയോ, കണക്കിലെടുക്കുകയോ ചെയ്തിട്ടില്ല. ഭീരുക്കള്‍!. സഞ്ജു സാംസണ്‍, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, രവി ബിഷ്‌നോയ് തുടങ്ങിയവരുടെയെല്ലാം കരിയര്‍ ഇവര്‍ തകര്‍ക്കുകയും ചെയ്തതായി ഒു യൂസര്‍ ആഞ്ഞടിച്ചു.

റിഷഭിനു വേണ്ടി സഞ്ജുവിനെ ഒഴിവാക്കി

റിഷഭിനു വേണ്ടി സഞ്ജുവിനെ ഒഴിവാക്കി

ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളെയും ബിസിസിഐ പുറത്താക്കിയിരിക്കുകയാണ്. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവേണ്ട താരമാണ് സഞ്ജു സാംസണ്‍. പക്ഷെ അവര്‍ക്കു പ്രിയപ്പെട്ട റിഷഭ് പന്തിനു വേണ്ടി മിടുക്കനായ സഞ്ജുവിനെ സെലക്ഷന്‍ കമ്മിറ്റി മാറ്റിനിര്‍ത്തി. പക്ഷപാതം അവസാനിച്ചിരിക്കുകയാണ്. ഇനി മറ്റാരെയും പോലെ കഠിനാധ്വാനം നടത്തിയാല്‍ മാത്രമേ റിഷഭിനു ടീമില്‍ ഇടം കിട്ടുകയുള്ളൂവെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: IND vs NZ: പവര്‍പ്ലേയിലെ ബാറ്റിങ് ദുരന്തം, എന്തുകൊണ്ട് പൃഥ്വിയെ തഴയുന്നു?

ഇത് അര്‍ഹിക്കുന്നു

ഇത് അര്‍ഹിക്കുന്നു

സഞ്ജു സാംസണിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനു ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ പുറത്താക്കല്‍ അര്‍ഹിച്ചിരുന്നുവെന്നായിരുന്നു ഒരു പ്രതികരണം.
മുന്‍ സെലക്ഷന്‍ കമ്മിറ്റിയെപ്പോലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയും സഞ്ജു സാംസണിനോടു പക്ഷപാതിത്വം കാണിക്കില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. റിഷഭ് പന്തിനോടു പരിധി വിട്ട് മമത കാണിക്കുന്നത് അവസാനിപ്പിക്കണം. എല്ലാ കളിക്കാര്‍ക്കും തുല്യമായ പരിഗണന നല്‍കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

 സഞ്ജുവിന്റെയും പൃഥ്വിയുടെയും മനസ്സിലെന്താവും

സഞ്ജുവിന്റെയും പൃഥ്വിയുടെയും മനസ്സിലെന്താവും

ചേനതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പുറത്താക്കിയിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെയും ഇഷാന്‍ കിഷന്റെയും മനസ്സില്‍ ഇപ്പോള്‍ എന്തായിരിക്കുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ലെറ്റ്‌സ് ഗോ... 2023 ഔദ്യോഗികമായി സഞ്ജു സാംസണിന്റെ വര്‍ഷമായി മാറിയിരിക്കുകയാണെന്നു ഒരു യൂസര്‍ ്ട്വിറ്ററില്‍ കുറിച്ചു.

Story first published: Saturday, November 19, 2022, 7:31 [IST]
Other articles published on Nov 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X