
കപില്‍ ദേവടക്കമുള്ള ചില മുന്‍ താരങ്ങള്‍ കോലിയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട സമയമായിരിക്കുന്നുവെന്ന് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കട്ട സപ്പോര്‍ട്ടുമായി കോലിക്കു പിന്നില്‍ തന്നെയുണ്ട്. എന്തു വന്നാാലും കോലിക്കൊപ്പമുണ്ടാവുമെന്ന നിലപാടിലാണ് ഇരുവരും. എന്തുകൊണ്ടാണ് ദ്രാവിഡും രോഹിത്തും ഈ തരത്തില്‍ കോലിയെ പിന്തുണച്ചു കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.

വിരാട് കോലിയെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അദ്ദേഹം ഇതുവരെ ബാറ്റിങില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കണം. അവയൊന്നും നോര്‍മല്‍ ആയവയല്ല. 10 വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികള്‍ അടിച്ചെടുക്കുകയെന്നത് അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്.
ഇങ്ങനെയൊരു പ്രകടനം നടത്തിയ വേറെ താരങ്ങള്‍ ആരൊക്കെയാണ്? ഒരുപാട് പേരില്ല. ഈ കാരണം കൊണ്ടു തന്നെയാണ് രോഹിത് ശര്‍മയും രാഹുല്‍ ഭായിയും (ദ്രാവിഡ്) ഇപ്പോഴും കോലിയെ പിന്തുണയ്ക്കുന്നതെന്നും പ്രഗ്യാന്‍ ഓജ ചൂണ്ടിക്കാട്ടി.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

മികച്ചൊരു ഇന്നിങ്‌സ് വിരാട് കോലിക്കു കളിക്കാനായാല്‍ എല്ലാം മാറിമറിയുമെന്നു രാഹുല്‍ ദ്രാവിഡിനും രോഹിത് ശര്‍മയ്ക്കുമറിയാം. അതു സംഭവിച്ചാല്‍ പെട്ടെന്നു നിങ്ങള്‍ക്കു പഴയ കോലിയെയും കാണാന്‍ സാധിക്കും. അങ്ങനെയൊരു കോലിയുള്‍പ്പെട്ട ടീമിനെയും കൊണ്ട് ഇന്ത്യ ടി20 ലോകകപ്പിലോ, ഏകദിന ലോകകപ്പിലോ കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ വിക്കറ്റിനായി ഏതു ടീമും എന്ത് അടവും പയറ്റുകയും ചെയ്യും. പഴയ കോലിയുടെ തിരിച്ചുവരവ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കുമെന്നും പ്രഗാന്‍ ഓജ വ്യക്തമാക്കി.

ക്രിക്കറ്റ് എന്നത് രണ്ട് പ്ലസ് രണ്ട് നാല് എന്ന തരത്തിലുള്ള ഗണിതമല്ല. നിങ്ങള്‍ പരാജയപ്പെടും, അതാണ് ഈ ഗെയിമിന്റെ സൗന്ദര്യം. ഇതാണ് നമ്മള്‍ സംസാരിക്കുന്ന വിരാട് കോലി. ബാറ്റ് ചെയ്യുമ്പോള്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് അദ്ഭുകരമാണെന്നും പ്രഗ്യാന്‍ ഓജ പറയുന്നു.

ബാറ്റിങിന് ഇറങ്ങിയാല്‍ സെഞ്ച്വറികള്‍ നേടുന്നത് കോലിയുടെ പതിവാണ്. ഈ കാരണത്താല്‍ തന്നെ അദ്ദേഹം സ്വയമൊരു ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുമുണ്ട്. 30-40 റണ്‍സെടുക്കുന്ന വിരാട് കോലിയെക്കുറിച്ച് നമ്മള്‍ സംസാരിക്കാറില്ല. ഫിഫ്റ്റിയടിച്ചാല്‍പ്പോലും അതൊരു പരാജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കാരണം അദ്ദേഹത്തിന്റെ പരിധി സെഞ്ച്വറിയാണെന്നും പ്രഗ്യാന്‍ ഓജ വിലയിരുത്തി.
രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

ഇപ്പോഴത്തെ വിരാട് കോലിയുടെ ബാറ്റിങ് പരിശോധിക്കുകയാണെങ്കില്‍ അവിടെ കഴിവിന്റെയോ, ടൈമിങ് പ്രശ്‌നങ്ങളോ, ഫിറ്റ്‌നസിന്റെ പോരായ്മയോ ഒന്നും തന്നെ നമുക്ക് കാണാന്‍ സാധിക്കില്ല. തൊഴിലിനോടുള്ള നൈതികതയുടെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ കോലി മറ്റുള്ളവരേക്കാല്‍ കേമനാണാണ് ഞാന്‍ കരുതുന്നത്. മാനസികമായി എവിടെയെ അദ്ദേഹം കുടുങ്ങിക്കിടക്കുകയായിരിക്കാം എന്നതു മാത്രമാണ് ഏക പ്രശ്‌നം. ഇതുകൊണ്ടായിരിക്കാം കോലി പതിവായി ബ്രേക്കുകള്‍ എടുക്കുന്നതെന്നും പ്രഗ്യാന്‍ ഓജ നിരീക്ഷിച്ചു.


Click it and Unblock the Notifications











