For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ മൂന്നു യുവതാരങ്ങള്‍ക്ക് ഭയമെന്തെന്നറിയില്ല! ഇന്ത്യന്‍ ടീമിലെ ധൈര്യശാലികളെക്കുറിച്ച് ശാസ്ത്രി

ടി20 ലോകകപ്പിനു ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ധൈര്യശാലികളായ യുവതാരങ്ങള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. ഈ തലമുറയിലെ കളിക്കാര്‍ പഴയ തലമുറയിലെ ക്രിക്കറ്റര്‍മാരേക്കാള്‍ ധൈര്യശാലികളാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

കഴിഞ്ഞ മാസം നടന്ന ഐസിസിയുടെ ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നു ശാസ്ത്രി പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയിരുന്നു. 2017 മുതല്‍ ടീമിനെ പരിശീപിപ്പിച്ചു വരികയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ദൗത്യം അവസാനിച്ചതോടെ ഇനി ഐപിഎല്ലില്‍ കോച്ചിന്റെ റോളില്‍ ശാസ്ത്രിയെ കണ്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ചില ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 നിര്‍ഭയരായ കളിക്കാര്‍

നിര്‍ഭയരായ കളിക്കാര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നു ഫോര്‍മാറ്റുകളിലെയും വിക്കറ്റ് കീപ്പറായ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയാണ് ശാസ്ത്രി ഏറ്റവും ധൈര്യശാലികളായ ഇന്ത്യന്‍ താരങ്ങളായി തിരഞ്ഞെടുത്തത്.
ഈ മൂന്നു പേരില്‍ ഏറ്റവുമാദ്യം ദേശീയ ടീമിലെത്തിയത് ബുംറയാണ്. 2016ല്‍ ടി20 ഫോര്‍മാറ്റില്‍ കളിച്ചുകൊണ്ട് അരങ്ങേറിയ അദ്ദേഹം പിന്നീട് മൂന്നു ഫോര്‍മാറ്റുകളിലെയും സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയിട്ടുള്ള ഗംഭീര പ്രകടനമാണ് ബുംറയെ ദേശീയ ടീമിലെത്തിച്ചത്.
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി എത്തിയ റിഷഭിന്റെ അരങ്ങേറ്റം 2017ലായിരുന്നു. തുടക്കകാലത്ത് വിക്കറ്റ് കീപ്പിങിലെ പിഴവുകളുടെയും ബാറ്റിങിലെ സ്ഥിരതയില്ലായ്മയുടെയും പേരില്‍ അദ്ദേഹം ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. പക്ഷെ ടീമിലേക്കു ശക്തമായി തിരിച്ചുവന്ന റിഷഭ് ഇപ്പോള്‍ ടീമിലെ അവിഭാജ്യഘടകവുമാണ്.
ഗില്ലിന്റെ കാര്യമെടുത്താല്‍ 2018ല്‍ ഇന്ത്യ ജേതാക്കളായ അണ്ടര്‍ 19 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടകോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2019ലായിരുന്നു സീനിയര്‍ ടീമിനായി ഗില്‍ അരങ്ങേറിയത്.

 വിസ്മയിപ്പിച്ച താരങ്ങള്‍

വിസ്മയിപ്പിച്ച താരങ്ങള്‍

റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവര്‍ എന്നെ വിസ്മയിപ്പിച്ച കളിക്കാരാണ്. മൂന്നു പേരും ഇന്ത്യന്‍ ടീമിനു വേണ്ടി അരങ്ങേറിയിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. തങ്ങളുടെ മുന്‍ഗാമികളുടെ അതേ വിശ്വാസമുള്ളവരാണ് ഇവരെല്ലാം. പക്ഷെ യുവത്വത്തിന്റെ പ്രസരിപ്പും നിര്‍ഭയത്വവും തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ മൂന്നു പേര്‍ക്കും കൂടുതലാണെന്നു മാത്രം. മുന്‍ തലമുറകളെ അപേക്ഷിച്ച് കൂടുതല്‍ അനുഭവസമ്പത്ത് നേടിയാണ് ഇവരെല്ലാം ദേശീയ ടീമിലേക്കു വരുന്നതെന്നും ശാസ്ത്രി വിശദമാക്കി.

ഐപിഎല്ലാണ് മാറ്റങ്ങള്‍ക്കു കാരണം

ഐപിഎല്ലാണ് മാറ്റങ്ങള്‍ക്കു കാരണം

പുതിയ തലമുറയിലെയും പഴയ തലമുറയിലെയും കളിക്കാര്‍ തമ്മിലുള്ള ഈ വ്യത്യാസത്തിനു കാരണം ഐപിഎല്ലാണെന്നു ശാസ്ത്രി നിരീക്ഷിച്ചു. ഐപിഎല്‍ വലിയ വ്യത്യാസമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു ഞാന്‍ എല്ലയ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും മികച്ച പല താരങ്ങള്‍ക്കൊപ്പവും ഡ്രസിങ് റൂം പങ്കിടാന്‍ നമ്മുടെ കളിക്കാര്‍ക്കു അവസരം ലഭിക്കുകയാണ്. അവര്‍ക്കൊപ്പവും എതിരേയും കളിച്ച ശേഷമാണ് യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വരുന്നത്. ഇത് അവരെ കൂടുതല്‍ അനുഭവസമ്പത്തുള്ള ക്രിക്കറ്റര്‍മാരാക്കി മാറ്റുന്നതായും ശാസ്ത്രി പറഞ്ഞു.
ഞാന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നേരിട്ട ഏറ്റവും വേഗമേറിയ ബോള്‍ 74 കിമി മാത്രം വേഗതയുള്ളതായിരുന്നു. പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ശേഷം പാകിസ്താന്റെ ഇമ്രാന്‍ ഖാന്‍, വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍മാര്‍ എന്നിവര്‍ക്കെതിരേ എനിക്കു കളിക്കേണ്ടി വന്നു. പക്ഷെ ഇപ്പോഴത്തെ താരങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ വളരെ വ്യത്യസ്തമാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

Story first published: Friday, December 10, 2021, 15:19 [IST]
Other articles published on Dec 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+