Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി ഇതിഹാസം, പക്ഷെ ഈ മൂന്ന് റെക്കോഡുകള്‍ നേടാനായില്ല!, അറിയാമോ?

1

സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന് ആരാണെന്ന ചോദ്യത്തിന് 'ദാദ' എന്ന രണ്ട് വാക്കുകൊണ്ട് മറുപടി പറയുന്നതാവും നന്നാവുക. കോഴവിവാദത്തില്‍പ്പെട്ട് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച വീര നായകനാണ് ഗാംഗുലി. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെ 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ കളിപ്പിച്ച ക്യാപ്റ്റന്‍. അടിക്കടി തല്ലിന് തല്ല് എന്ന നിലയില്‍ ടീമിനെ വളര്‍ത്തിക്കൊണ്ടുവന്ന ഗാംഗുലി ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ചിരുന്നു.

113 ടെസ്റ്റും 311 ഏകദിനവും കളിച്ച ഗാംഗുലി 18575 അന്താരാഷ്ട്ര റണ്‍സും കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. 38 സെഞ്ച്വറിയും 107 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. താരമെന്ന നിലയില്‍ വിരമിച്ചിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ചേര്‍ന്നുനിന്ന ഗാംഗുലി നിലവില്‍ ബിസിസി ഐ പ്രസിഡന്റാണ്. പല റെക്കോഡുകളും കരിയറിലൂടെ ഗാംഗുലി വെട്ടിപ്പിടിച്ചെങ്കിലും പ്രധാനപ്പെട്ട മൂന്ന് റെക്കോഡുകള്‍ സ്വന്തമാക്കാനായില്ല. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഒരു ഫോര്‍മാറ്റിലും 50 പ്ലസ് ശരാശരിയില്ല

ഒരു ഫോര്‍മാറ്റിലും 50 പ്ലസ് ശരാശരിയില്ല

ബാറ്റിങ്ങില്‍ ഗാംഗുലി ഇതിഹാസമാണ്. ഓഫ് സൈഡ് ഷോട്ടുകള്‍ക്കൊണ്ട് വിസ്മയിപ്പിച്ച ഗാംഗുലിയെ ഓഫ് സൈഡിന്റെ രാജകുമാരനെന്നും ആരാധകര്‍ വിളിച്ചിരുന്നു. ഇടം കൈയന്‍ ബാറ്റിങ്ങിന്റെ സൗന്ദര്യം ആരാധകര്‍ക്ക് കാട്ടിക്കൊടുത്ത ഗാംഗുലിക്ക് ഒരു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരി ഇല്ലായിരുന്നുവെന്നതാണ് വസ്തുത. അതിനെ ഒരു കുറവെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒട്ടുമിക്ക ഇതിഹാസങ്ങള്‍ക്കുമുള്ള ഈ നേട്ടം ഗാംഗുലിക്ക് കരിയറില്‍ നേടാനായില്ല. ഏകദിനത്തില്‍ 41.02, ടെസ്റ്റില്‍ 42.17 എന്നിങ്ങനെയാണ് ഗാംഗുലിയുടെ ബാറ്റിങ് ശരാശരി.

അരങ്ങേറി, ടീമിന്റെ ഭാഗ്യ താരങ്ങളായി മാറി!, അറിയാമോ ഈ ആറ് ക്രിക്കറ്റ് താരങ്ങളെ?

ടെസ്റ്റില്‍ 10000 റണ്‍സ് നേടാനായില്ല

ടെസ്റ്റില്‍ 10000 റണ്‍സ് നേടാനായില്ല

ടെസ്റ്റിലും ഏകദിനത്തിലും 10000ലധികം റണ്‍സെന്നത് സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നേട്ടമാണ്. പലര്‍ക്കും കരിയറില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയ നേട്ടങ്ങളിലൊന്നാണിത്. ഇതിഹാസതാരമായിരുന്നിട്ടും ടെസ്റ്റില്‍ 10000 എന്ന കടമ്പ കടക്കാന്‍ ഗാംഗുലിക്കായില്ല. ഏകദിനത്തില്‍ 11000ലധികം റണ്‍സ് ഗാംഗുലി നേടിയിട്ടുണ്ട്. 22 സെഞ്ച്വറിയും 72 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ 188 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 7212 റണ്‍സാണ് ഗാംഗുലി നേടിയത്. ഇതില്‍ 16 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 35 ഫിഫ്റ്റിയും ഉള്‍പ്പെടും.

അന്ന് പാകിസ്താനെ തോല്‍പ്പിച്ചത് ധോണിയുടെ തന്ത്രം, ഉപദേശം 'ഗതിമാറ്റി', വെളിപ്പെടുത്തി ഭാജി

ലോകകപ്പ് കിരീട ഭാഗ്യമുണ്ടായില്ല

ലോകകപ്പ് കിരീട ഭാഗ്യമുണ്ടായില്ല

ഇതിഹാസ നായകനെന്ന് വിളിക്കുമ്പോഴും കപില്‍ ദേവിനെപ്പോലെയും എംഎസ് ധോണിയെപ്പോലെയും ലോകകപ്പ് കിരീടം നേടിയെടുക്കാന്‍ ഗാംഗുലിക്ക് സാധിച്ചില്ല. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിച്ചതാണ് ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയുടെ വലിയ നേട്ടം. എന്നാല്‍ അന്ന് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. ലോകകപ്പ് കിരീട നേടാന്‍ ഭാഗ്യം ലഭിക്കാതെ പോയ വമ്പന്മാരോടൊപ്പം ഗാംഗുലിക്കും പേര് ചേര്‍ക്കേണ്ടി വന്നു. ക്യാപ്റ്റനായിരിക്കെ ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായി കിരീടം പങ്കിടാന്‍ ഗാംഗുലിക്ക് സാധിച്ചിരുന്നു.

Story first published: Tuesday, August 16, 2022, 15:45 [IST]
Other articles published on Aug 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+