ബുംമ്രയും ഇശാന്തും ഷമിയും; 2018ല്‍ ലോക ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചത് ഇന്ത്യന്‍ ബൗളര്‍മാര്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലവും നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു ലോക നിലവാരമുള്ള പേസര്‍മാര്‍. വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ കഴിയുന്ന പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിന്റെ പര്യടനങ്ങള്‍ ദുഷ്‌കരമാക്കി. ചില പര്യടനങ്ങളില്‍ ഒന്നോ രണ്ടോ ബൗളര്‍മാര്‍ നിലവാരം പ്രകടിപ്പിച്ചെങ്കിലും കൂട്ടായ ആക്രമണം നടത്തി എതിര്‍ടീമിനെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
റാങ്കിങ്ങില്‍ പുതുവര്‍ഷവും കോലി തന്നെ ഒന്നാം നമ്പര്‍; ബുംറയ്ക്കും പന്തിനും വമ്പന്‍ മുന്നേറ്റം
2018ല്‍ ഇന്ത്യന്‍ പേസര്‍മാരുടെ സുവര്‍ണകാലഘട്ടമാണെന്നു പറയാം. ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന പേസ് പട ലോകത്തെ ഏതു വമ്പന്മാരെയും വിറപ്പിക്കുന്നവരായി മാറിയത് ഈ വര്‍ഷമാണ്. സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയ മൂവര്‍ സംഘം എറിഞ്ഞിട്ടത് 37 വിക്കറ്റുകളാണ്. ഇംഗ്ലണ്ടില്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ ബുംറ കളിക്കാതിരുന്നിട്ടും 48 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയയില്‍ മൂന്നു മത്സരങ്ങളില്‍ന്നായി 45 വിക്കറ്റുകളാണ് ഇതുവരെ നേടിയത്.

ഈവര്‍ഷം പേസര്‍മാര്‍ വീഴ്ത്തിയത് 130 വിക്കറ്റുകളാണെന്നത് വരും വര്‍ഷവും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്‍താരങ്ങള്‍ മുഴുവന്‍ മാര്‍ക്കും നല്‍കുന്നു. വിദേശ പിച്ചുകളില്‍ എങ്ങനെ പന്തെറിയണമെന്ന് ഇനി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. പേസ് പിച്ചുകള്‍ ആനുകൂല്യമാക്കാന്‍ ബൗളര്‍മാരുള്ളത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും ആത്മവിശ്വാസമുണ്ടാക്കുന്നതാണ്. 2019ല്‍ ഇന്ത്യ ലോകകപ്പിനിറങ്ങുമ്പോഴും പേസര്‍മാര്‍ ഇന്ത്യയ്ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications