റാങ്കിങ്ങില്‍ പുതുവര്‍ഷവും കോലി തന്നെ ഒന്നാം നമ്പര്‍; ബുംറയ്ക്കും പന്തിനും വമ്പന്‍ മുന്നേറ്റം

സിഡ്‌നി: ഇന്ത്യയുടെ മെല്‍ബണ്‍ ടെസ്റ്റിലെ ജയത്തിന് പിന്നാലെയെത്തിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാഡയാണ് ബൗളര്‍മാരില്‍ ഒന്നാമന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയും ഋഷഭ് പന്തും റാങ്ങിങ്ങില്‍ മുന്നേറ്റമുണ്ടാക്കി.
ഇന്ത്യ അത്ര കേമന്‍മാരൊന്നുമല്ല, വ്യത്യാസം രണ്ടു പേര്‍ മാത്രം!! ചൂണ്ടിക്കാട്ടി ഓസീസ് കോച്ച്
മെല്‍ബണില്‍ ഒന്നാം ഇന്നിങ്‌സില്‍ കോലി 82 റണ്‍സ് നേടിയിരുന്നു. റാങ്കിങ്ങില്‍ മൂന്നു പോയന്റ് കുറവുവന്നെങ്കിലും എതിരാളിയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. 931 പോയന്റുമായി കോലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 897 പോയന്റുമായി ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തും 883 പോയന്റുമായി മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തുമുണ്ട്. നാലാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം.

ബൗളര്‍മാരില്‍ റബാഡ
ബൗളരില്‍മാരില്‍ റബാഡ ആധിപത്യം തുടരുകയാണ്. ഈവര്‍ഷം 52 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 880 പോയന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തുമുണ്ട്. മെല്‍ബണ്‍ ടെസ്റ്റിലെ 9 വിക്കറ്റ് പ്രകടനമാണ് കമ്മിന്‍സിന്റെ സ്ഥാനം ഉയര്‍ത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരായരവീന്ദ്ര ജഡേജ ആറാം സ്ഥാനത്തും ആര്‍ അശ്വിന്‍ എട്ടാമതുമാണ്.

ജസ്പ്രീത് ബുംറ
ഈ വര്‍ഷം ടെസ്റ്റില്‍ അറങ്ങേറ്റം നടത്തിയ ജസ്പ്രീത് ബുംറ 28-ാം സ്ഥാനത്തുനിന്നും പതിനാറിലേക്കുയര്‍ന്നു. മെല്‍ബണില്‍ ബുംറ 9 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യന്‍ പേസര്‍മാരില്‍ മുന്‍പിലുള്ളതും ബുംറയാണ്. മുഹമ്മദ് ഷമി 23-ാം സ്ഥാനത്തും ഇശാന്ത് ശര്‍മ 27-ാം സ്ഥാനത്തുമാണ്. ബാറ്റ്‌സ്മാന്മാരില്‍ ഋഷഭ് പന്തിന് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായി.

ഋഷഭ് പന്തും മായങ്ക് അഗര്‍വാളും
ഋഷഭ് പന്ത് കരിയറിലെ മികച്ച റാങ്കായ 38 ലാണ്. ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കാനിറങ്ങിയ മായങ്ക് അഗര്‍വാള്‍ റാങ്കിങ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 67-ാം സ്ഥാനത്താണ് യുവതാരം. മെല്‍ബണില്‍ 76ഉം 42ഉം റണ്‍സെടുത്ത് മായങ്ക് വരവറിയിച്ചിരുന്നു. ടീമുകളില്‍ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ സൗത്ത് ആഫ്രിക്കയെ മറികടന്ന് ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications