ഇന്ത്യ അത്ര കേമന്‍മാരൊന്നുമല്ല, വ്യത്യാസം രണ്ടു പേര്‍ മാത്രം!! ചൂണ്ടിക്കാട്ടി ഓസീസ് കോച്ച്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 137 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഒന്നാമിന്നിങ്‌സിലെ മികച്ച ബാറ്റിങും ബൗളര്‍മാരുടെ ഗംഭീര പ്രകടനവുമാണ് ഇന്ത്യന്‍ ജയത്തിനു അടിത്തറയിട്ടത്. ബാറ്റിങില്‍ ചേതേശ്വര്‍ പുജാരയുടെ സെഞ്ച്വറിയും ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ ഒമ്പത് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ലോകോത്തര ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ തങ്ങളെ വന്‍ തോല്‍വിയിലേക്കു തള്ളിയിട്ടതെന്നു ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങര്‍ പറഞ്ഞു. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യാസം രണ്ടു താരങ്ങള്‍
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ പരമ്പരയിലെ വ്യത്യാസം രണ്ടു താരങ്ങള്‍ മാത്രമാണെന്ന് ലാങര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ചേതേശ്വര്‍ പുജാരുയുമാണ് ഈ കളിക്കാര്‍. പുജാരയുടെ ബാറ്റിങ് ശരാശരി 53ഉം കോലിയുടേത് 46ഉം ആണ്. രണ്ടാമിന്നിങ്‌സില്‍ രണ്ടു പേരും ഡെക്കായി പുറത്താവുകയും ചെയ്തു. തങ്ങളുടെ സമ്മര്‍ദ്ദം മുഴുവന്‍ അവര്‍ രണ്ടു പേരും ഉള്‍ക്കൊണ്ടതു പോലെയാണ് തോന്നിയതെന്നും തമാശരൂപേണ ലാങര്‍ പറഞ്ഞു.

സമ്മര്‍ദ്ദത്തെ അതിജീവിക്കണം
സമ്മര്‍ദ്ദങ്ങളെ അതീജിവിക്കുകയെന്നതാണ് ടെസ്റ്റിലെ വിജയരഹസ്യമെന്നു ലാങര്‍ അഭിപ്രായപ്പെട്ടു. ടെസ്റ്റില്‍ ഒരു താരത്തിന് വളരെയേറെ സമയം ലഭിക്കുന്നുണ്ട്. ടി20യുടെ ഇക്കാലത്ത് ടെസ്റ്റില്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കാന്‍ കളിക്കാര്‍ക്കു കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റില്‍ ടീമിന് നേട്ടങ്ങള്‍ കൊയ്യാനാവുകയുള്ളൂ. ടെസ്റ്റുമായി താരങ്ങള്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നതു വരെ ഓസീസിന് ഇതുപോലെയുള്ള തിരിച്ചടികള്‍ ഇനിയും നേരിടേണ്ടി വന്നേക്കാമെന്നും ലാങര്‍ ചൂണ്ടിക്കാട്ടി.

ഒന്നാമിന്നിങ്‌സിലെ തകര്‍ച്ച
മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് ഓസീസിന് തിരിച്ചടിയായതെന്നു ലാങര്‍ വിലയിരുത്തി. വളരെ കടുപ്പമേറിയ ടെസ്റ്റായിരുന്നു ഇത്. ഈ മല്‍സരം കൂടുതല്‍ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് താന്‍ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. മെല്‍ബണ്‍ ടെസ്റ്റിലെ പ്രകടനത്തില്‍ ടിം നിരാശരാണ്. മാത്രമല്ല കൡക്കാരെല്ലാം ക്ഷീണിച്ചിരിക്കുകയുമാണ്. പുതിയ ഉണര്‍വോടെ നാലാം ടെസ്റ്റിനു തയ്യാറെടുക്കുകയാണ് ഇനി ടീമിന്റെ ലക്ഷ്യമെന്നും ലാങര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications