Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇതു സ്വപ്‌നമോ, സത്യമോ? ഇന്ത്യന്‍ ടി20 ടീമിലെത്തിയതിനെക്കുറിച്ച് സൂര്യകുമാര്‍

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെത്തിയത് തനിക്കു സ്വപ്‌നം പോലെയാണ് തോന്നുന്നതെന്നു സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രയാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ സൂര്യകുമാറിനെക്കൂടാതെ മുംബൈയിലെ സഹതാരം ഇഷാന്‍ കിഷന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ രാഹുല്‍ തെവാത്തിയ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരുന്നു.

Suryakumar Yadav Reacts To Maiden India Call-Up | Oneindia Malayalam
1

ട്വിറ്ററിലൂടെയായിരുന്നു ആദ്യമായി ദേശീയ ടീമിലേക്കു ക്ഷണം ലഭിച്ചതിനെക്കുറിച്ച് സൂര്യകുമാര്‍ പ്രതികരിച്ചത്. സ്വപ്‌നതുല്യമായ അനുഭവമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഇരിക്കുന്ന സ്വന്തം ഫോട്ടോയ്‌ക്കൊപ്പമായിരുന്നു സൂര്യകുമാര്‍ ട്വീറ്റ് ചെയ്തത്.

ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ സീസണിലും മുംബൈയുടെ അഞ്ചാം കിരീട വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 ടീമിലും സൂര്യകുമാറിന് ഇടം ലഭിക്കുമെന്ന സൂചനകള്‍ വന്നിരുന്നു. പക്ഷെ അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തിരുന്നു. ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ളവര്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ആഞ്ഞടിച്ചിരുന്നു.

2

അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഇപ്പോള്‍ വൈകിയാണെങ്കിലും സൂര്യകുമാറിന് ലഭിച്ചിരിക്കുന്നതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും മുംബൈയ്ക്കായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സൂര്യകുമാറിനായിട്ടുണ്ട്. രഞ്ജി ട്രോഫിയുള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മുംബൈ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 77 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 5326 റണ്‍സ് സൂര്യകുമാര്‍ നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ടി20 ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയതിനെ പല മുന്‍ താരങ്ങളും അഭിനന്ദിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അവസാനം ടീം ഇന്ത്യയില്‍ സൂര്യകുമാര്‍ എത്തിയത് വളരെ നല്ല കാര്യം. എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

അവസാനം സൂര്യകുമാറിന്റെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. സുഹൃത്തിനു അഭിനന്ദനങ്ങള്‍. അരങ്ങേറ്റത്തിന് ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ക്കും ആശംസകളെന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ നടക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ട ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.

Story first published: Sunday, February 21, 2021, 12:55 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+