Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് ഞങ്ങളുടെ വലിയ പിഴവ്! റായുഡുവിനെ തഴഞ്ഞതില്‍ മുന്‍ സെലക്ടറുടെ കുറ്റസമ്മതം

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഏറെ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു. പരിചയ സമ്പന്നനായ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവിനെ തികച്ചും അപ്രതീക്ഷിതമായി എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തഴഞ്ഞതായിരുന്നു കാരണം. ലോകകപ്പിനു മുമ്പ് നടന്ന പരമ്പരകളില്‍ ടീമിന്റെ ഭാഗമായിരുന്ന റായുഡു തീര്‍ച്ചയായും ടീമില്‍ ഉണ്ടാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നു.

എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡുവിന്റെ പേര് ലിസ്റ്റില്‍ ഇല്ലായിരുന്നു. പകരം ത്രീഡി പ്ലെയറെന്നു സെലക്ഷന്‍ കമ്മിറ്റി വിശേഷിപ്പിച്ച യുവ താരം വിജയ് ശങ്കര്‍ ടീമിലെത്തുകയായിരുന്നു. അന്നു റായുഡുവിനെ ഒഴിവാക്കിയത് തങ്ങള്‍ക്കു സംഭവിച്ച പിഴവായിരുന്നുവെന്ന് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സെലക്ടര്‍ ദേവാങ് ഗാന്ധി.

അത് തെറ്റ് തന്നെയായിരുന്നു

അത് തെറ്റ് തന്നെയായിരുന്നു

റായുഡുവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റ് തന്നെയായിരുന്നു. പക്ഷെ ഞങ്ങളും മനുഷ്യന്മാരാണ്. ശരിയായ ടീം കോമ്പിനേഷനാണ് തിരഞ്ഞെടുത്തതെന്നായിരുന്നു ടീം പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളുടെ ധാരണ. എന്നാല്‍ റായുഡുവിന്റെ സാന്നിധ്യം ടീമിനെ സഹായിക്കുമായിരുന്നുവെന്നു പിന്നീട് ഞങ്ങള്‍ തിരിച്ചറിഞ്ഞതായും ഗാന്ധി വ്യക്തമാക്കി.
ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും തിളങ്ങാന്‍ സാധിക്കുന്ന ത്രീഡി പ്ലെയറാണ് ശങ്കറെന്നും അതിനാലാണ് റായുഡുവിനെ തഴഞ്ഞതെന്നുമായിരുന്നു അന്നു മുഖ്യ സെലക്ടര്‍ പ്രസാദിന്റെ വിശദീകരണം. ഇതിനെ സമൂഹമാധ്യമങ്ങളിലൂടെ റായുഡു പരിഹസിക്കുകയും ചെയ്തിരുന്നു.

ഒരു മോശം മല്‍സരം മാത്രം

ഒരു മോശം മല്‍സരം മാത്രം

ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ചു ഒരു മോശം ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് റായുഡുവിന്റെ അസാന്നിധ്യം ഇത്രയും വലിയ ചര്‍ച്ചയായി മാറിയത്. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയെ സംബന്ധിച്ച് മികച്ച ലോകകപ്പായിരുന്നു അത്.
റായുഡുവിന്റെ ദേഷ്യം മനസ്സിലാക്കാന്‍ തനിക്കു കഴിയും. ഈ പ്രതികരണങ്ങള്‍ ന്യായീകരിക്കപ്പെടുകയും ചെയ്തു. സെലക്ടര്‍മാര്‍ക്കെതിരേ നിരാശ പ്രകടിപ്പിക്കാനുള്ള അവകാശവും റായുഡുവിന് ഉണ്ടായിരുന്നുവെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.

റായുഡുവിന്റെ അസാന്നിധ്യം

റായുഡുവിന്റെ അസാന്നിധ്യം

നീണ്ട കാത്തിരിപ്പിനു ശേഷം നാലാം നമ്പറില്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച താരമെന്നായിരുന്നു റായുഡു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. 2019ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നടത്തി മിന്നുന്ന പ്രകടനം ദേശീയ ടീമിലേക്കു അദ്ദേഹത്തിന്റെ മടങ്ങിവരവിന് വഴിയൊരുക്കുകയായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്നും അപ്രതീക്ഷിതമായി തഴയപ്പെട്ടത് റായുഡുവിനും ഷോക്കായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി താരം പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ലോകകപ്പിലും നാലാം നമ്പര്‍ പൊസിഷനില്‍ ഇന്ത്യക്കു അനുയോജ്യനായ ഒരു താരം ഇല്ലായിരുന്നു. പലരെയും ഈ റോളില്‍ ഇന്ത്യ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

Story first published: Saturday, November 21, 2020, 16:49 [IST]
Other articles published on Nov 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+