Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ചിലര്‍ നിങ്ങളെ താഴെയിടാന്‍ ശ്രമിക്കും, അത് അവര്‍ക്കുള്ള മറുപടി- രാഹുല്‍ പറയുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ സെഞ്ച്വറിക്കു ശേഷമുള്ള ആഹ്ലാദപ്രകടനം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണെന്നു തുറന്നു പറഞ്ഞ് ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം രണ്ടു കൈയിലെയും ചൂണ്ടുവിരല്‍ കൊണ്ടു സ്വന്തം ചെവികള്‍ പൊത്തിയാണ് രാഹുല്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം സംസാരിക്കവെയാണ് അതു വിമര്‍ശകരെ ഉദ്ദേശിച്ചായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

114 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം രാഹുല്‍ 108 റണ്‍സ് നേടിയാണ് പുറത്തായത്. ഏകദിനത്തിലെ അഞ്ചാമത്തെയും ഇംഗ്ലണ്ടിനെതിരേ ആദ്യത്തെയും സെഞ്ച്വറി കൂടിയായിരുന്നു ഇത്.

വലിച്ചു താഴെയിടാന്‍ ശ്രമിക്കും

വലിച്ചു താഴെയിടാന്‍ ശ്രമിക്കും

ആരെയും അവഹേളിക്കുന്നതിനു വേണ്ടിയായിരുന്നില്ല, മറിച്ച് ബഹളം ഇല്ലാതാക്കുന്നതിനു വേണ്ടിയായിരുന്നു ഇങ്ങനെയൊരു ആഹ്ലാദപ്രകടനം. പുറത്തു നിങ്ങളെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവിടെയുണ്ട്, ചില സമയങ്ങളില്‍ അവരെ അവഗണിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇ ബഹങ്ങളൊക്കെ അവസാനിപ്പിക്കണമെന്ന സന്ദേശമായിരുന്നു ആഹ്ലാദ പ്രകടനം കൊണ്ടു ലക്ഷ്യമിട്ടതെന്നും രാഹുല്‍ വ്യക്തമാക്കി.

ആത്മവിശ്വാസമുയര്‍ത്തും

ആത്മവിശ്വാസമുയര്‍ത്തും

റണ്‍സ് നേടാനായാല്‍ അതു നിങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തും. അതു തന്നെയാണ് എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ശേഷം ടീം നേടിയ സ്‌കോറില്‍ സന്തോഷവാനാണ്. വിരാടിനും റിഷഭിനുമൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായതില്‍ ആഹ്ലാദമുണ്ട്. 300നടുത്ത് റണ്‍സെടുക്കാനാണ് ടീം ശ്രമിച്ചത്. ഈ ടോട്ടലില്‍ ഹാപ്പിയാണെന്നും രാഹുല്‍ പറഞ്ഞു.

മികച്ച കൂട്ടുകെട്ട്

മികച്ച കൂട്ടുകെട്ട്

നാലാമനായി ക്രീസിലെത്തിയ രാഹുലിന് രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയാവാന്‍ സാധിച്ചിരുന്നു. ഇന്ത്യയെ വലിയ ടോട്ടലിലെത്തിക്കാന്‍ സഹായിച്ചതും ഇതു തന്നെയായിരുന്നു. കോലിക്കൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുല്‍ പടുത്തുയര്‍ത്തിയത്. കോലി ക്രീസ് വിട്ട ശേഷം തുടര്‍ന്നെത്തിയ റിഷഭ് പന്തിനോടൊപ്പം 113 റണ്‍സും അദ്ദേഹം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.
പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് രാഹുല്‍ ബാറ്റിങില്‍ കസയറിയത്. ഇന്ത്യ 66 റണ്‍സിനു ജയിച്ച ആദ്യ ഏകദിനത്തില്‍ പുറത്താവാതെ 62 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

Story first published: Friday, March 26, 2021, 20:43 [IST]
Other articles published on Mar 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+