For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവിക്കെതിരായ ആ ബോള്‍ കരിയര്‍ മാറ്റിമറിച്ചു! വെളിപ്പെടുത്തലുമായി ബ്രാവോ

നിലവില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുകയാണ് താരം

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ താരം ഡ്വയ്ന്‍ ബ്രാവോയുടെ സ്ഥാനം. നിലവില്‍ വിന്‍ഡീസ് ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സിഎസ്‌കെ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായ ബ്രാവോയെ മെഗാ ലേലത്തില്‍ അവര്‍ തിരികെ കൊണ്ടു വരികയായിരുന്നു.

1

തന്റെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രാവോ. 2006ല്‍ ഇന്ത്യന്‍ ടീമിന്റെ വിന്‍ഡീസ് പര്യടനത്തിലാണ് ഇതു സംഭവിച്ചതെന്നു അദ്ദേഹം പറയുന്നു. അന്നു ഏകദിന പരമ്പരയില്‍ ഇന്ത്യ 1-4ന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ടെസ്റ്റ് 1-0നു ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

2

അന്നത്തെ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു ഡ്വയ്ന്‍ ബ്രാവോയുടെ അവിസ്മരണീയ പ്രകടനം. ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യ ഒരു റണ്‍സിനു തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ സൂപ്പര്‍ താരമായിരുന്ന യുവരാജ് സിങിനെ ബൗള്‍ഡാക്കിയാണ് ബ്രാവോ വിന്‍ഡീസിനു നാടകീയ വിജയം സമ്മാനിച്ചത്.
അന്നു യുവരാജിനെ പുറത്താക്കിയ ശേഷമാണ് എനിക്കു കളിയില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധിക്കുമെന്ന് ലോകത്തിനു ബോധ്യമായത്. എന്റെ ടി20 കരിയറിനു പിന്നിലും ഈ ബോളായിരുന്നുവ്വെന്നു ബ്രാവോ ചൂണ്ടിക്കാട്ടി.

3

ഇന്ത്യ പരാജയപ്പെട്ട അന്നത്തെ രണ്ടാം ഏകദിനത്തിലേക്കു വരികയാണെങ്കില്‍ പുറത്താവുന്നതിനു തൊട്ടുമുമ്പുള്ള രണ്ടു ബോളുകളിലും ഡ്വയ്ന്‍ ബ്രാവോയ്‌ക്കെതിരേ യുവരാജ് സിങ് ബൗണ്ടറികളടിച്ചിരുന്നു. ഇതോടെ ഇന്ത്യക്കു മൂന്നു ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സ് മാത്രമായിരുന്നു.
പക്ഷെ നാലാമത്തെ ബോളില്‍ ബ്രാവോയുടെ ബൗളിങിലെ വേരിയേഷന്‍ തിരിച്ചറിയാന്‍ യുവരാജിനായില്ല. അദ്ദേഹത്തിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയും ഇന്ത്യ കളിയില്‍ ഒരു റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

4

യുവരാജ് സിങിന്റെ വിക്കറ്റെടുത്ത ആ ബോളിനു മുമ്പ് അന്നത്തെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റായിരുന്ന ബ്രയാന്‍ ലാറ ഫീല്‍ഡിങ് ക്രമീകരണത്തക്കുറിച്ച് തന്നോടു സംസാരിച്ചിരുന്നുവന്നും പക്ഷെ ഏതു തരത്തിലുള്ള ബോള്‍ എറിയണമെന്ന് റണ്ണപ്പിന്റെ സമയത്തു പോലും തനിക്ക് അറിയില്ലായിരുന്നുവെന്നു ഡ്വയ്ന്‍ ബ്രാവോ വെളിപ്പെടുത്തി.
യുവരാജ് സിങിനെതിരേ ഏതു തരത്തിലുള്ള ബോളാണ് എറിയേണ്ടതെന്നു ഞാന്‍ അപ്പോള്‍ ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. റണ്ണപ്പിനിടയിലും ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ റണ്ണപ്പിനിടെ ഒരു ഘട്ടത്തില്‍, അംപയറുടെ അടുത്ത് എത്താനായപ്പോഴാണ് ഡിപ്പര്‍ പരീക്ഷിക്കാമെന്ന് ഞാന്‍ തീരുമാനിച്ചത്. എന്റെ കരിയര്‍ മാത്രമല്ല ജീവിതവും മാറ്റിമറിച്ച ബോളായിരുന്നു അതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

5

2006 മേയ് 20ന് കിങ്‌സ്റ്റണിലായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയത്. ഇന്ത്യയെ നയിച്ചത് രാഹുല്‍ ദ്രാവിഡായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. നിശ്ചിത 50 ഓവറലില്‍ ഒമ്പതു വിക്കറ്റിനു 198 റണ്‍സെടുക്കാനേ വിന്‍ഡീസിനായുള്ളൂ. പുറത്താവാതെ 98 റണ്‍സെടുത്ത രാംനരേഷ് സര്‍വനായിരുന്നു വിന്‍ഡീസിനെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഇന്ത്യക്കു വേണ്ടി ഇര്‍ഫാന്‍ പഠാന്‍ മൂന്നും അജിത് അഗാര്‍ക്കര്‍, രമേഷ് പവാര്‍ എന്നിവര്‍ രണ്ടും വിക്കറ്റുകളെടുത്തു.
റണ്‍ചേസില്‍ വിന്‍ഡീസും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. 49ാം ഓവറിലെ ആദ്യ ബോളിലാണ് ഒമ്പതാമനായ ഹര്‍ഭജന്‍ സിങ് പുറത്തായത്. പക്ഷെ ക്രീസിന്റെ മറുവശത്ത് യുവരാജ് സിങ് (93) കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറിലെ നാലാമത്തെ ബോളില്‍ യുവിയെ ബൗള്‍ഡാക്കായി ബ്രാവോ ഇന്ത്യയെ സ്തബ്ധരാക്കുകയായിരുന്നു. കൡയില്‍ 3.4 ഓവറില്‍ 29 റണ്‍സിനു അദ്ദേഹത്തിനു ഒരു വിക്കറ്റാണ് ലഭിച്ചത്.

Story first published: Thursday, March 31, 2022, 16:22 [IST]
Other articles published on Mar 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+