Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തായ്‌ലാന്‍ഡ് ചെറിയ മീനല്ല... ടി20യില്‍ ലോക റെക്കോര്‍ഡ്!! ഓസീസിനെ പിന്തള്ളി

ലണ്ടന്‍: ലോക ക്രിക്കറ്റില്‍ തായ്‌ലാന്‍ഡിന് എന്തു കാര്യമെന്നു ചോദിക്കുന്നവരുണ്ടാവും. എന്നാല്‍ ഇനി ക്രിക്കറ്റ് ഭൂപടത്തില്‍ തായ്‌ലാന്‍ഡിന്റെയും പേര് സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെടും. കാരണം പുതിയൊരു ലോക റെക്കോര്‍ഡാണ് അവര്‍ തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങള്‍ ജയിച്ച ടീമായി തായ്‌ലാന്‍ഡിന്റെ വനിതാ ടീം മാറി.

17 തുടര്‍ ജയങ്ങള്‍

17 തുടര്‍ ജയങ്ങള്‍

17 ടി20കളിലാണ് തായ്‌ലാന്‍ഡിന്റെ പെണ്‍പട തോല്‍വിയറിയാതെ കുതിച്ചത്. ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായ ഓസ്‌ട്രേലിയയുടെ പേരിലുണ്ടായിരുന്ന 16 ജയങ്ങളെന്ന ലോക റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

2018 ജൂലൈയിലാണ് ടി20യില്‍ തായ്‌ലാന്‍ഡ് വനിതാ ടീമിന്റെ പടയോട്ടം തുടങ്ങിയത്. പിന്നീട് ആര്‍ക്കും അവര്‍ക്കു കടിഞ്ഞാണിടാനായിട്ടില്ല. റെക്കോര്‍ഡിലേക്കുള്ള കുതിപ്പില്‍ തായ്‌ലാന്‍ഡ് കൂടുതല്‍ തവണ തോല്‍പ്പിച്ചത് യുഎഇയെയാണ് (മൂന്നു തവണ).

നേട്ടം ഹോളണ്ടിനെതിരേ

നേട്ടം ഹോളണ്ടിനെതിരേ

ഹോളണ്ടിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ചതോടെയാണ് തായ്‌ലാന്‍ഡും ചരിത്രത്തിന്റെ ഭാഗമായത്. ആദ്യം ബാറ്റ് ചെയ്ത ഡച്ചുകാരെ വെറും 54 റണ്‍സില്‍ എറിഞ്ഞിട്ട തായ്‌ലാന്‍ഡ് എട്ടോവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഓസീസിന്റെ റെക്കോര്‍ഡ്

2014 മാര്‍ച്ച് മുതല്‍ 2015 ആഗസ്റ്റ് വരെയാണ് തുടരെ 16 ടി20 മല്‍സരങ്ങള്‍ ജയിച്ച് ഓസ്‌ട്രേലിയയുടെ വനിതാ ടീം ലോക റെക്കോര്‍ഡ് കുറിച്ചത്. ഇതാണ് ക്രിക്കറ്റില്‍ സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത തായ്‌ലാന്‍ഡ് പഴങ്കഥയാക്കിയിരിക്കുന്നത്.

10ല്‍ കൂടുതല്‍ ടി20കളില്‍ തുടര്‍ച്ചയായി ജയങ്ങള്‍ കൊയ്ത മറ്റു ടീമുകള്‍ ഇംഗ്ലണ്ട് (14), സിംബാബ്‌വെ (14), ന്യൂസിലാന്‍ഡ് (12) എന്നിവരാണ്.

Story first published: Monday, August 12, 2019, 11:13 [IST]
Other articles published on Aug 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+