Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഉടന്‍ വിരമിക്കരുത്!! ആവശ്യം ടീം മാനേജ്‌മെന്റിന്റേത്, ഇതിനൊരു കാരണവുമുണ്ട്

ധോണിയെ വിരമിക്കുവാൻ സമ്മതിക്കില്ല, ടീമിന് ആവശ്യം ഉണ്ട്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എംഎസ് ധോണി ഇപ്പോള്‍ വിരമിക്കുമെന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണെങ്കിലും കുറച്ചു കൂടി അദ്ദേഹം ടീമിനൊപ്പമുണ്ടാവണമെന്നാണ് ടീം മാനോജ്‌മെന്റ് ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനു ശേഷം ധോണി വിരമിക്കലിനെക്കുറിച്ച് ഒന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

രണ്ടു മാസത്തേക്കു ക്രിക്കറ്റില്‍ നിന്നും ഇടവേളയെടടുത്ത അദ്ദേഹം അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന പര്യടനത്തില്‍ നിന്നും സ്വയം പിന്‍മാറുകയായിരുന്നു. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന യുവതാരം റിഷഭ് പന്തിനാണ് വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഉപദേശകനായി തുടരണം

ഉപദേശകനായി തുടരണം

2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പന്തിനെ വളര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് ടീമിന്റെ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.
പന്തിനെ മികച്ച താരമാക്കി വളര്‍ത്തിയെടുക്കുന്നതു വരെ ഒരു ഉപദേശകനായി ടീമിനൊപ്പം ധോണി തുടരണമെന്നാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. എന്നാല്‍ ധോണിയോട് ടീം മാനേജ്‌മെന്റ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നോയെന്നതിനെക്കുറിച്ച് വെളിപ്പെടുത്താന്‍ മുഖ്യ സെലക്ടര്‍ പ്രസാദ് തയ്യാറായിരുന്നില്ല.

പെട്ടെന്നുള്ള വിരമിക്കല്‍

പെട്ടെന്നുള്ള വിരമിക്കല്‍

ധോണിയുടെ പെട്ടെന്നുള്ള വിരമിക്കല്‍ ടീമിനെ പ്രതിസന്ധിയിലാക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ധോണിയെ വിരമിക്കാന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുമില്ല.
പന്തിന് പരിക്കേല്‍ക്കുകയാണെങ്കില്‍ അത് അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കു കനത്ത ആഘാതമായി മാറും. അതുകൊണ്ടു തന്നെ ധോണിയെ ടീമിനൊപ്പം തന്നെ തല്‍ക്കാലം നിലനിര്‍ത്താനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ധോണിയുടെ സാന്നിധ്യം

ധോണിയുടെ സാന്നിധ്യം

ടീമില്‍ തന്റെ റോള്‍ എന്താണെന്ന് ധോണിക്കു നന്നായറിയാം. ധോണി ശരിക്കുമൊരു ടീം പ്ലെയറാണ്. വിവാദങ്ങളോട് അദ്ദേഹം ഒരിക്കലും പ്രതികരിക്കാറില്ല. ഇതേക്കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതുമാണ്.
പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറാക്കി വളര്‍ത്തിയെടുക്കുന്നതിനൊപ്പം ധോണിയെ ബാക്കപ്പായി നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്. പന്തിന് പരിക്കേറ്റാല്‍ പകരം മികച്ചൊരു താരത്തെ കണ്ടെത്തുക എളുപ്പമല്ല. പന്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ്. ഇതിന് ധോണിയുടെ സാന്നിധ്യവും ഉപദേശവുമെല്ലാം പ്രധാനമാണെന്നും ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Story first published: Tuesday, July 23, 2019, 12:09 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+